സാന്ത്വനത്തില്‍ കിടിലന്‍ ട്വിസ്റ്റ്, ശിവനെ അപമാനിച്ചവരോട് തിരിച്ചടിച്ച് അഞ്ജലി, അപ്രതീക്ഷിത നീക്കം കിടുക്കി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയിരിക്കുകയാണ് സാന്ത്വനം. അപ്രതീക്ഷിത സംഭവവികാസങ്ങളുമായി മുന്നേറുകയാണ് പരമ്പര. ഞായറാഴ്ചയും പരമ്പര സംപ്രേഷണം ചെയ്യുന്നുണ്ടെന്നറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലായിരുന്നു. താരങ്ങളുടെ പേരുകളിലും കഥാപാത്രങ്ങളുടെ പേരിലുമെല്ലാം ഫാന്‍സ് ഗ്രൂപ്പുകള്‍ സജീവമാണ്. പാണ്ഡ്യന്‍ സ്റ്റോര്‍സിന്റെ മലയാള പതിപ്പായാണ് സാന്ത്വനമെത്തിയത്. സാന്ത്വനം കുടുംബത്തിലെ വിശേഷങ്ങള്‍ ആരാധകര്‍ ഹൃദയത്തിലേറ്റുകയായിരുന്നു.

സാഹചര്യ സമ്മര്‍ദ്ദം കാരണമായാണ് അഞ്ജലിയെ ശിവന്‍ വിവാഹം ചെയ്തത്. വിവാഹ ശേഷവും ഇരുവരും വഴക്ക് തുടരുന്ന കാഴ്ചയായിരുന്നു അടുത്തിടെ വരെ പ്രേക്ഷകര്‍ കണ്ടത്. കഴിഞ്ഞ ദിവസമായിരുന്നു അഞ്ജലിയുടെ മനസ്സ് മാറുന്നതിന്റെ സൂചനകള്‍ വന്നുതുടങ്ങിയത്. ശിവനെ അമ്മയും അപ്പച്ചിയും കളിയാക്കിയപ്പോള്‍ അഞ്ജലി തിരിച്ചടിച്ചിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമായി ശിവനേയും വിളിച്ച് വീട്ടിലേക്ക് വിരുന്നിന് പോയിരിക്കുകയായിരുന്നു അഞ്ജലി. അതിനിടയിലെ അപ്രതീക്ഷിത സംഭവവികാസങ്ങളുടെ പ്രമോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ശിവന്റെ മേക്കോവര്‍

ശിവന്റെ മേക്കോവര്‍

ശിവന്റെ വസ്ത്രധാരണത്തെക്കുറിച്ച് എപ്പോഴും പരാതി പറയുന്നയാളാണ് അഞ്ജലി. ദേവിയേട്ടത്തി വളര്‍ത്തിയവരില്‍ എല്ലാവരും നല്ലതാണല്ലോ, ശിവന്‍ മാത്രമെന്താണ് ഇങ്ങനെയെന്നായിരുന്നു അഞ്ജലി ചോദിച്ചത്. ശിവന്‍ പാവമാണെന്നും നല്ല മനസ്സാണ് അവന്റേതെന്നുമായിരുന്നു എല്ലാവരും അഞ്ജലിയോട് പറഞ്ഞത്. വീട്ടിലേക്ക് വരുമ്പോള്‍ ഏത് കോലത്തിലായിരിക്കും ശിവന്‍ വരുന്നതെന്നായിരുന്നു അഞ്ജലി ചിന്തിച്ചത്. എല്ലാവരേയും അമ്പരപ്പിച്ചായിരുന്നു ശിവന്റെ വരവ്. പാന്റും ഷര്‍ട്ടുമണിഞ്ഞുള്ള രൂപത്തിന് എല്ലാവരും നല്ല കമന്റായിരുന്നു പറഞ്ഞത്.

 വീട്ടിലെ സ്വീകരണം

വീട്ടിലെ സ്വീകരണം

ശിവനെ പുതിയ രൂപഭാവത്തില്‍ കണ്ടപ്പോള്‍ അഞ്ജലിയും സന്തോഷത്തിലായിരുന്നു. അഞ്ജലിയുടെ വീട്ടിലേക്ക് എത്തിയപ്പോഴും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. അമ്മാവന്‍ മരുമകനെ നല്ല രീതിയിലായിരുന്നു സത്ക്കരിച്ചത്. ജയന്തിയും അഞ്ജലിയുടെ അമ്മയും ശിവനെ നന്നായി സ്വീകരിച്ചതില്‍ എല്ലാരും സന്തോഷത്തിലായിരുന്നു. അഞ്ജലിയുടെ വീട്ടിലെത്തിയതോടെ നിശബ്ദനാവുകയായിരുന്നു ശിവന്‍. ഇത്രയും നല്ല സൗകര്യമുള്ള വീട്ടില്‍ നിന്നാണല്ലോ അഞ്ജലി സാന്ത്വനം വീട്ടിലേക്ക് എത്തിയതെന്നായിരുന്നു ശിവന്‍ മനസ്സില്‍ കരുതിയത്.

സേതുവും ജയന്തിയും

സേതുവും ജയന്തിയും

ശിവനും അഞ്ജലിയും വീട്ടിലേക്ക് സത്ക്കാരത്തിനായി വരുന്നുണ്ടെന്നറിഞ്ഞതോടെ അപ്പച്ചിയായ ജയന്തിയും എത്തിയിരുന്നു. അഞ്ജുവിന് സുഖമാണോയെന്നായിരുന്നു അപ്പച്ചി ചോദിച്ചത്. ശിവന്‍ ആളാകെ മാറിയെന്നും ജയന്തി പറഞ്ഞിരുന്നു. മുന്‍പുള്ള അനിഷ്ടമൊന്നും പ്രകടിപ്പിക്കാതെയായിരുന്നു എല്ലാവരും പെരുമാറിയത്. ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു ജയന്തി ശിവനിട്ട് പണി കൊടുത്തത്. തിളച്ച കറി കൈയ്യില്‍ വീണതോടെ നീറ്റലോടെ പുളയുകയായിരുന്നു ശിവന്‍.

അഞ്ജലിയുടെ വെല്ലുവിളി

അഞ്ജലിയുടെ വെല്ലുവിളി

ശിവനോട് ജയന്തി ചെയ്ത പ്രവര്‍ത്തിയില്‍ അഞ്ജലി അസ്വസ്ഥയായിരുന്നു. പാന്റിടുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ അത് വാങ്ങി വെക്കുമായിരുന്നുവെന്നായിരുന്നു ജയന്തി പറഞ്ഞത്. ഇനി ഈ വീട്ടിലേക്ക് താന്‍ വരില്ലെന്നായിരുന്നു അഞ്ജലി ശപഥം ചെയ്തത്. ജയന്തിയുടെ ചെയ്തിയെക്കുറിച്ച് അറിഞ്ഞതോടെയായിരുന്നു സേതുവും പ്രതികരിച്ചത്. ജെയന്തിയുടെ മുഖത്ത് അടിക്കുകയായിരുന്നു സേതു. പുതിയ പ്രമോയിലെ സംഭവവികാസങ്ങള്‍ കണ്ടതോടെ ആരാധകരും ആശങ്കയിലാണ്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X