അഞ്ജലിയും ശിവനും പ്രണയിച്ച് തുടങ്ങി, സാന്ത്വനം വീട്ടിലെ സന്തോഷനിമിഷങ്ങള്‍, പുതിയ വിശേഷം പറഞ്ഞ് താരങ്ങള്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിലൊന്നാണ് സാന്ത്വനം. പാണ്ഡ്യന്‍ സ്റ്റോര്‍സിന്റെ മലയാള പതിപ്പുമായാണ് രഞ്ജിത്തും സംഘവും എത്തുന്നത്. രാജീവ് പരമേശ്വറും ചിപ്പിയുമാണ് സാന്ത്വനം കുടുംബത്തിലെ പ്രധാനികള്‍. അമ്മയ്ക്കും സഹോദരങ്ങള്‍ക്കും വേണ്ടിയാണ് ഇരുവരും ജീവിക്കുന്നത്. ഹരിയുടേയും ശിവന്റേയും വിവാഹം അപ്രതീക്ഷിതമായി നടത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയിലേത്. സാന്ത്വനത്തിനായി അണിനിരക്കുന്നവരെല്ലാം ഇതിനകം തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞതാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളെല്ലാം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അച്ചു സുഗന്ദ്, സജിന്‍, കീര്‍ത്തന അനില്‍, ഗിരുജ പ്രേമന്‍, ഗിരീഷ് നമ്പ്യാര്‍, രക്ഷ രാജ്, സജിന്‍, തുടങ്ങിയവരെല്ലാം സാന്ത്വനം വിശേഷങ്ങളുമായി എത്തുന്നുണ്ട്. നിമിഷനേരം കൊണ്ടാണ് ഇവരുടെ വിശേഷങ്ങള്‍ വൈറലായി മാറാറുള്ളത്. സാന്ത്വനം കുടുംബത്തിന്റെ പുതിയ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ശിവനും അഞ്ജലിയും

ശിവനും അഞ്ജലിയും

ശിവന്റെ അമ്മാവന്റെ മകളാണ് അഞ്ജലി. നേരില്‍ കണ്ടാല്‍ പോരടിക്കുന്നവരാണ് ഇരുവരും. അഞ്ജലിയുടെ അമ്മയെ ശിവന് ഇഷ്ടമില്ല. കുടുംബത്തിലാരും അമ്മായി ഇഷ്ടപ്പെടുന്നവരല്ല. ശിവനാകട്ടെ ആ വെറുപ്പ് നേരില്‍ പ്രകടിപ്പിക്കാറുമുണ്ട്. വീട്ടിലേക്ക് അഞ്ജലി മരുമകളായെത്തുന്നുവെന്ന് കേട്ടപ്പോള്‍ ആദ്യം എതിര്‍ത്തത് ശിവനായിരുന്നു. അമ്മയുടെ ചേട്ടന്‍മാരുടേയും തീരുമാനത്തിന് പിന്തുണ അറിയിക്കുകയായിരുന്നു പിന്നീട്യ അതിനിടയിലാണ് അപ്രതീക്ഷിത സംഭവവികാസങ്ങള്‍ അരങ്ങേറിയത്.

അപ്രതീക്ഷിത വിവാഹം

അപ്രതീക്ഷിത വിവാഹം

ഹരിയെ വിവാഹം ചെയ്യാനായിരുന്നു അഞ്ജലി ആഗ്രഹിച്ചിരുന്നത്. ഹരി അപര്‍ണ്ണയുമായി പ്രണയത്തിലായിരുന്നുവെന്ന കാര്യം അവസാനനിമിഷമായിരുന്നു അറിഞ്ഞത്. കുടുംബത്തിലെല്ലാവരും പറഞ്ഞതോടെ അപര്‍ണ്ണയെ മറന്ന് അഞ്ജലിയെ വിവാഹം ചെയ്യാന്‍ തയ്യാറാവുകയായിരുന്നു ഹരി. അതിനിടയിലായിരുന്നു അപര്‍ണ്ണ വിവാഹവേദിയിലേക്ക് എത്തിയത്. അതോടെയാണ് അഞ്ജലിയെ ശിവന്‍ വിവാഹം ചെയ്തത്. വിവാഹ ശേഷവും പരസ്പരം പോരടിക്കല്‍ തുടരുകയാണ് ഇരുവരും.

സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍

സാന്ത്വനം കുടുംബത്തിലെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ശിവാഞ്ജലി കെമിസ്ട്രിക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവരുടെ വഴക്കിന് ആരാധകരുടെ പിന്തുണയുണ്ട്. ഉള്ളില്‍ പ്രണയവുമായാണ് ഇരുവരും പരസ്പരം പോരടിക്കുന്നത്. ശിവനായി സജിന്‍ ശരിക്കും ജീവിക്കുകയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ആരാധകപിന്തുണയ്ക്ക് നന്ദി അറിയിച്ച് ശിവനും അഞ്ജലിയും എത്തിയിരുന്നു.

Recommended Video

ദൃശ്യം 2വിന്റെ OTTറിലീസില്‍ നിന്നും പിന്‍മാറില്ലെന്ന് ആന്റണി പെരുമ്ബാവൂര്‍
സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍

സാന്ത്വനം കുടുംബത്തിലെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ശിവാഞ്ജലി കെമിസ്ട്രിക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവരുടെ വഴക്കിന് ആരാധകരുടെ പിന്തുണയുണ്ട്. ഉള്ളില്‍ പ്രണയവുമായാണ് ഇരുവരും പരസ്പരം പോരടിക്കുന്നത്. ശിവനായി സജിന്‍ ശരിക്കും ജീവിക്കുകയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ആരാധകപിന്തുണയ്ക്ക് നന്ദി അറിയിച്ച് ശിവനും അഞ്ജലിയും എത്തിയിരുന്നു.

Read more about: television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X