അഞ്ജലിയും ശിവനും തമ്മിലുള്ള മഞ്ഞുരുകുന്നതിന് പിന്നാലെ പുതിയ സന്തോഷവുമായി സാന്ത്വനം കുടുംബം

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. വളരെ ചെറിയ സമയം കെണ്ടാണ് പരമ്പര മികച്ച കാഴ്ചക്കാരെ സൃഷ്ടിച്ചത്. കുടുംബ പ്രേക്ഷകരുടെ മാത്രമല്ല യൂത്തിനിടയിലും സാന്ത്വനത്തിന് മികച്ച കാഴ്ചക്കാരുണ്ട്. ഒരു കൂട്ടു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളാണ് സാന്ത്വനം ചർച്ച ചെയ്യുന്നത്. ശ്രീദേവി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ശ്രീദേവിയുടേയും സഹോദരന്മാരുടെയും സ്നേഹബന്ധത്തിന്റെ കഥയാണ് സാന്ത്വനം.

തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. തമിഴിലേത് പോലെ തന്നെ മലയാളത്തിലും സീരിയൽ സൂപ്പർ ഹിറ്റാണ്. നിലവിൽ ടിആർപി റേറ്റിങ്ങിൽ രണ്ടാം സ്ഥാനമാണ് സാന്ത്വനത്തിനുള്ളത്. ഇപ്പോഴിതാ ഒരു സന്തോഷ വാർത്ത പങ്കുവെച്ച് സാന്ത്വനം ടീം രംഗത്തെത്തിരിക്കുകയാണ്.

100ാം എപ്പിസോഡ്

പ്രേക്ഷകരുടെ സൂപ്പർ ഹിറ്റ് പരമ്പരയായ വാനമ്പാടിക്ക് പിന്നാലെയാണ് സാന്ത്വനം ആരംഭിച്ചത്. ഇപ്പോഴിതാ പരമ്പര 100ാം എപ്പിസോഡിലേയ്ക്ക്കടന്നിരിക്കുകയാണ്. പരമ്പരയിലെ നടിയും നിർമ്മാതാവുമായ ചിപ്പി രഞ്ജിത്തും മറ്റ് സഹതാരങ്ങളായ രജീവ് പരമേശ്വരനും സജിനും, ഗിരീഷ് നമ്പ്യാരും ഗോപികയും രക്ഷയുമെല്ലാം പ്രേക്ഷകരോട് നന്ദി പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ഇതുവരെ നൽകിയ സ്നേഹവും പിന്തുണയു ഇനിയും ഉണ്ടാകണമെന്നും താരങ്ങൾ പറയുന്നു. മികച്ച പ്രേക്ഷാഭിപ്രായമാണ് താരങ്ങളുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്.

കുടുംബകഥ

ഇതുവരെ കണ്ടു വന്ന കുടുംബ പരമ്പരകളിൽ നിന്ന് വ്യത്യസ്തമാണ് സാന്ത്വനം കുടുംബത്തിന്റെ കഥ. സഹോദരന്മാരെ സ്വന്തം മക്കളായി കണ്ട് ജീവിക്കുന്ന ബാലന്റേയും ശ്രീദേവിയുമാണ് പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാലനെ വിവാഹം കഴിച്ച് സാന്ത്വനം കുടുംബത്തിലെത്തുന്ന ശ്രീദേവി ഭർത്താവിന്റെ സഹോദരങ്ങളെ സ്വന്തം മക്കളായി കണ്ട് വളർത്തുകയായിരുന്നു. ഏട്ടത്തിയെ അമ്മയായിട്ടായിരുന്നു സഹോദരന്മാരും കണ്ടിരുന്നത്. സന്തോഷമായി കഴിഞ്ഞിരുന്ന ഇവരുടെ കുടുംബത്തിലേയ്ക്ക് രണ്ട് പെൺകുട്ടികൾ എത്തുന്നതോടെയാണ് കഥ മാറുന്നത്.

ശിവനും  അഞ്ജലിയും

സാന്ത്വനം പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. എന്നിരുന്നാലും സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ശിവാഞ്ജലി ജോഡികളാണ്. പരസ്പരം ഇഷ്ടമില്ലാതെ വിവാഹം കഴിച്ച ഇവരുടെ രസകരമായ വഴക്കാണ് സാന്ത്വനത്തിലേയ്ക്ക് പ്രേക്ഷകരെ അടുപ്പിക്കുന്നത്. ശിവന്റെ വസ്ത്രധാരണമാണ് അഞ്ജലിയെ ചൊടിപ്പിക്കുന്നത്. ഇതിന്റെ പേരിലാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങുന്നത്. എന്നാൽ ഇപ്പോൾ ഇരുവർക്കും ഇടയിലെ മഞ്ഞ് ഒരുകി തുടങ്ങിയിട്ടുണ്ട്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ

ഒരു ഇടേവള ശേഷം ചിപ്പി വീണ്ടും മിനിസ്ക്രീനിൽ പ്രധാന വേഷത്തിലെത്തുന്ന പരമ്പരയാണ് സാന്ത്വനം. ചിപ്പിക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ രാജീവ് പരമേശ്വരൻ,
ലക്ഷ്മി, ഗിരീഷ് നമ്പ്യാർ, സജിൻ, രക്ഷ, ഗിരിജ പ്രേമൻ,ഡോക്ടർ ഗോപിക അനിൽ, അച്ചു സുഗതൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വാനമ്പാടിക്ക് ശേഷം ആദിത്യൻ സംവിധാനം ചെയ്യുന്ന പരമ്പരയാണ് ഇത്. ചിപ്പി തന്നെയാണ് സാന്ത്വനം നിർമ്മിക്കുന്നതും.

Read more about: tv serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X