ദേവിയുടെ പ്രകടനം ഓവര്‍ ആയപ്പോഴെ തോന്നി; സാന്ത്വനത്തില്‍ തമ്പിയുടെ കലിപ്പ്, പണി കൊടുക്കാന്‍ അഞ്ജലിയും ശിവനും
സാന്ത്വനം കുടുംബത്തില്‍ വീണ്ടും ട്വിസ്റ്റുകള്‍ സംഭവിക്കാന്‍ പോവുകയാണെന്നാണ് പുതിയ പ്രൊമോ വീഡിയോ കാണിക്കുന്നത്. അപ്പുവിനെ ചെക്കപ്പിന് ആശുപത്രിയില്‍ കൊണ്ട് പോവുന്നതും മറ്റുമാണ് ഇന്നത്തെ എപ്പിസോഡില്‍ കാണിക്കുന്നത്. ഓരോ കാര്യങ്ങളും എണ്ണിയെണ്ണി പറഞ്ഞ് ദേവി വലിയ സന്തോഷത്തിലായിരുന്നു. എന്നാല്‍ തമ്പിയും അംബികയും വന്ന് മകളെ ആശുപത്രിയില്‍ കൊണ്ട് പോയിക്കോളാം ദേവി വരേണ്ടതില്ലെന്ന് പറഞ്ഞിരിക്കുകയാണ്.
ഇതോടെ തമ്പിയും കുടുംബവും ഒരുമിച്ച് പോയത് പോലെ ആവും. പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ ഇത്രയുമേ കാണിച്ചിട്ടുള്ളു എങ്കിലും മുന്നോട്ട് എന്ത് നടക്കുമെന്ന് പ്രേക്ഷകര്‍ തന്നെ പ്രവചിച്ചിരിക്കുകയാണ്. ഇനിയങ്ങോട്ട് ശിവനും അഞ്ജലിയും കൂടി തമ്പിയ്ക്ക് നല്ലൊരു പണി കൊടുക്കാന്‍ പോവുകയാണെന്നതും വ്യക്തമായി. ഇതൊക്കെ തന്നെയാണ് പ്രൊമോ വീഡിയോയുടെ താഴെ ഇട്ട കമന്റുകൡലൂടെ ആരാധകര്‍ പറയുന്നതും.

ഇന്നലത്തെ ദേവിയുടെ ഓവര്‍ പ്രകടനം കണ്ടപ്പോള്‍ തന്നെ തോന്നിയിരുന്നു. ഇതിന്റെ പേരില്‍ ദേവിയുടെ സെന്റി ഷോ ഉണ്ടാകുമെന്ന്. പെട്ടന്ന് ഒരു മിന്നല്‍ പോലെ ദേവി ഏട്ടത്തിയുടെ ദുഃഖം പറയുന്നു, കമന്ററി പോലെ ചറ പറ പണി പാളുന്നു. ദേവി ഇത്രയും ഓവര്‍ ആവേണ്ടതില്ലെന്നാണ് ആരാധകരെല്ലാം ഒരുപോലെ പറയുന്നത്. അപ്പുവിന്റെ അച്ഛനും അമ്മയും ഒരു തവണ കൊണ്ട് പോയി കാണിച്ചിട്ട് വരുന്നു എന്നതില്‍ ഇത്രയും പ്രശ്‌നം ഉണ്ടാക്കേണ്ടതില്ല.

എന്തായാലും ഇന്നത്തെ എപ്പിസോഡിന്റെ ആ ഫ്‌ളോ അങ്ങ് പോയെന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു. അപ്പോള്‍ അതാ വരുന്നു അടുത്ത മിസൈല്‍ അഞ്ജലിയുടെ വക. തമ്പിയെ കാണിക്കാന്‍ ആയി ഇങ്ങോട്ട് വാ എന്ന്. എനിക്ക് കാണണം എന്ന് എങ്കിലും പറഞ്ഞാല്‍ മതിയായിരുന്നു. എന്തായാലും ശിവനെ വിളിച്ച് വരുത്തി തമ്പിയ്ക്കിട്ട് ഒരു പണി കൊടുത്തിട്ടേ അഞ്ജലി വിടുകയുള്ളു എന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

അഞ്ജു പറഞ്ഞതെല്ലാം ശരിയാണ്. തമ്പിക്ക് ഇത്രയ്ക്കു അഹങ്കാരം ഒന്നും വേണ്ട. മകള്‍ താമസിക്കുന്ന വീട്ടില്‍ ചെന്നിട്ടു ഒന്നും കുടിക്കാതെയും കഴിയാതെയും ഇരിക്കുമ്പോള്‍ അപമാനിക്കുകയാണ്. അത് അവിടെയുള്ളവരെ മാത്രമല്ല. സ്വന്തം മകളെ കൂടിയാണ്. ഹരി അമരാവതിയില്‍ വന്നപ്പോള്‍ ഭക്ഷണം കഴിക്കാതെ ഇരുന്നെങ്കില്‍ ഇതാവുമായിരുന്നോ അവസ്ഥ. എന്തായാലും പണി തിരിച്ചു കൊടുക്കാന്‍ അഞ്ജലി കണ്ടു പിടിച്ച ഐഡിയ സൂപ്പറായി. ശിവാഞ്ജലിമാരുടെ ഫോണ്‍ കാള്‍ എന്ത് രസമാണ് കേട്ടിരിക്കാന്‍.
Recommended Video

ഇതിനിടില്‍ കണ്ണിന്‍ പുതിയൊരു പ്രശ്‌നമുണ്ടാക്കുമെന്നാണ് അറിയുന്നത്. ഹരിയുടെ പുതിയ ബുള്ളറ്റ് ഒടിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ആരും അതിന് സമ്മതിച്ചില്ല. വീട്ടില്‍ ആരുമില്ലാത്ത നേരം നോക്കി ബുള്ളറ്റും എടുത്ത് പുറത്തേക്ക് പോവുകയാണ് കണ്ണന്‍. അതിന് വല്ലോ അപകടം പറ്റുമോ എന്നറിയില്ല. എന്തായാലും കരച്ചിലും ബഹളവുമായി കണ്ണന്‍ വരുന്നതും ശിവന്‍ ആശ്വസിപ്പിക്കുന്നതുമെല്ലാം മുന്‍പൊരു പ്രൊമോയില്‍ കാണിച്ചിരുന്നു. ഇനി കണ്ണന്‍ എന്തൊക്കെ പ്രശ്‌നങ്ങളാണാവോ ഉണ്ടാക്കി വെക്കാന്‍ പോവുന്നത്. ഈ കണ്ണന് ഇതു എന്തിന്റെ കേടാ. അപര്‍ണയുടെ സ്വഭാവം ശരിക്കും അറിയാവുന്ന ആരേലും ഈ പണി ചെയ്യുമോ എന്നൊക്കെയാണ് കണ്ണനോട് ആരാധകര്‍ ചോദിക്കുന്നത്.


Click it and Unblock the Notifications











