twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അടവ് മാറ്റിയില്ലെങ്കില്‍ സാന്ത്വനം പിന്നിലാവുമെന്ന് ആരാധകരുടെ മുന്നറിയിപ്പ്; പുതിയ കളിയുമായി തമ്പിയും

    |

    ഇതുവരെ ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാമതായി നിന്നിരുന്ന സാന്ത്വനം സീരിയല്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. കഥയില്‍ വലിയ പുരോഗതി വരാത്തതാണ് ഇതിന് കാരണമെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. എന്നാല്‍ ഇനി അത് മാറ്റി പറയേണ്ടി വരുമെന്നാണ് പുതിയ പ്രൊമോയില്‍ നിന്നും വ്യക്തമാവുന്നത്. ബാലന്റെ കുടുംബത്തിലേക്ക് അപ്പുവിന്റെ ഡാഡിയുടെ അപ്രതീക്ഷിത വരവ് എല്ലാവരെയും ശരിക്കും ഞെട്ടിച്ച് കളഞ്ഞു എന്ന് വേണം പറയാന്‍.

    മോഹൻലാൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടനായി മാറിയതിന് കാരണം; ഇരുവര്‍ പുറത്തിറങ്ങിയിട്ട് 25 വർഷംമോഹൻലാൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടനായി മാറിയതിന് കാരണം; ഇരുവര്‍ പുറത്തിറങ്ങിയിട്ട് 25 വർഷം

    ഇതുവരെ ശത്രുത ഉള്ളിലും പുറമേയും കാണിച്ചിരുന്ന തമ്പി മകളുടെ വീട്ടുകാരുമായി തീരെ യോജിച്ചിരുന്നില്ല. സാന്ത്വനത്തില്‍ വന്നാല്‍ വെള്ളം പോലും കുടിക്കാന്‍ നില്‍ക്കാറില്ലായിരുന്നു. എന്നാല്‍ അതിനെയും മറികടന്ന അടവുകളാണ് ഇപ്പോള്‍ കാണിക്കുന്നത്. മുന്നറിയിപ്പില്ലാതെ വീട്ടിലേക്ക് വന്ന തമ്പി അവിടെ സാധാരണക്കാരനെ പോലെ ഇരിക്കുകയും എല്ലാവരോടും സന്തോഷമായി പെരുമാറുകയും ചെയ്യുന്നു. ഒപ്പം ദേവി ഉണ്ടാക്കിയ ദോശ കഴിക്കാനും വരെ സന്മനസ് കാണിച്ചിരിക്കുകയാണ്.

    Santhwanam

    സാന്ത്വനത്തിലുള്ളവരെ പോലെ ബാക്കി എല്ലാവരും അമ്പരന്ന് നിന്ന നിമിഷമാണിതെന്ന് വേണം പറയാന്‍. യഥാര്‍ഥ സ്‌നേഹം കൊണ്ടല്ല, എന്തോ ഗൂഢലക്ഷ്യം അദ്ദേഹത്തിന്റെ വരവിന് പിന്നിലുണ്ടെന്ന് ഹരിയും സൂചിപ്പിച്ചിരുന്നു. ഇതേ കാര്യം തന്നെയാണ് പ്രേക്ഷകര്‍ക്കും പറയാനുള്ളത്. ഇനിയുള്ള ദിവസങ്ങളിലെങ്കിലും കഥയില്‍ കാര്യമായ പുരോഗതി വരുത്തണം എന്ന് തന്നെയാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. പുത്തന്‍ പ്രൊമോയ്ക്ക് താഴെ വന്ന കമന്റുകള്‍ വായിക്കാം...

    സ്ഫടികം ജോര്‍ജിനെ തല്ലേണ്ടി വന്ന നിമിഷം; പത്രം സിനിമയുടെ ലൊക്കേഷനില്‍ രാവിലെ മുതല്‍ അടിയായിരുന്നുവെന്ന് താരംസ്ഫടികം ജോര്‍ജിനെ തല്ലേണ്ടി വന്ന നിമിഷം; പത്രം സിനിമയുടെ ലൊക്കേഷനില്‍ രാവിലെ മുതല്‍ അടിയായിരുന്നുവെന്ന് താരം

    തമ്പി :കാശിന്റെ കാര്യത്തില്‍ വിഷമിക്കണ്ടാന്ന് ശങ്കരനോട് പറയണം. ബാലന്‍, ഹരി :എന്റെ പൊന്നോ വേണ്ട..... ഒരിക്കല്‍ വാങ്ങിയതിന്റെ ക്ഷീണം ഇതുവരെ മാറീട്ടില്ല. എന്തായാലും അതിലൂടെ ശിവന് ഭാര്യ വീട്ടുകാരുമായി കൂടുതല്‍ അടുപ്പത്തിലാവാന്‍ സാധിച്ചു. എല്ലാത്തിനും നന്ദി പറയേണ്ടത് കുശുമ്പിയായ ജയന്തിയോട് ആണ്. തമ്പി സാറും ഏഷണി പിശാശും തമ്മില്‍ കല്യാണം കഴിച്ചാല്‍ എന്ത് രസമായിരിക്കും സ്വാന്തനം സീരിയല്‍ എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്.

    ഭര്‍ത്താവും താനും മാത്രം ഒറ്റയ്ക്കുള്ള അഞ്ച് ദിവസം; ഗര്‍ഭകാലത്തെ പ്രിയപ്പെട്ട ദിവസങ്ങളെ കുറിച്ച് ആതിര മാധവ്ഭര്‍ത്താവും താനും മാത്രം ഒറ്റയ്ക്കുള്ള അഞ്ച് ദിവസം; ഗര്‍ഭകാലത്തെ പ്രിയപ്പെട്ട ദിവസങ്ങളെ കുറിച്ച് ആതിര മാധവ്

    Recommended Video

    ദിലീപിനെ ന്യായീകരിക്കാൻ വന്ന ഒമർ ലുലു പോസ്റ്റ് മുക്കി കണ്ടംവഴി ഓടി | FilmiBeat Malayalam

    തമ്പി സാര്‍ കാര്യമായിട്ട് എന്തോ പ്ലാന്‍ ചെയ്യുന്നുണ്ട്. പക്ഷെ ചീറ്റി പോകാനാണ് സാധ്യത. എന്തൊക്കെ ആയാലും തമ്പിയുടെ ആക്ടിങ് ഒരു രക്ഷയുമില്ല. ഏട്ടത്തിയെ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചത് നമ്മുടെ ശിവന്‍ ആണ് അതിന് ഏട്ടത്തി തിരികെ കൊടുത്ത ഏറ്റവും വിലപിടിപ്പുള്ള ഗിഫ്റ്റ് ആണ് അഞ്ജു. അഞ്ജലി 2 ദിവസം നിന്നപ്പോഴേക്കും തിരിച്ചു പോകുവാണല്ലോ.. വീട്ടില്‍ പോയി നിന്നിട്ടു അച്ഛനും അമ്മയും ഒത്തുള്ള നല്ലൊരു സീന്‍ പോലും കാണിച്ചില്ല. അപ്പോഴേക്കും തിരിച്ചുപോക്ക് ആയി. ശിവനും അഞ്ജലിക്കും മാസത്തില്‍ പകുതി ദിവസം അഞ്ജലിയുടെ വീട്ടില്‍ വന്നു താമസിച്ചു കൂടെ. ഒരേ നാട്ടില്‍ താമസിക്കുമ്പോള്‍ അങ്ങനെ ചെയ്യാമല്ലോ..

    English summary
    Santhwanam: Thambi Enter Santhwanam Family To New Aim, New Promo Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X