For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ആയില്ല, മനസ്സിനെ തളർത്തിയ വേർപാടിൽ വിതുമ്പി സാന്ത്വനത്തിലെ സേതു

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ പരമ്പരയാണ് സാന്ത്വനം . കുട്ടുകുടുംബത്തിന്‌റെ പശ്ചാത്തലത്തിലാണ് സീരിയൽ കഥ പറയുന്നത്. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സന്തോഷങ്ങളും പ്രശ്നങ്ങളുമാണ് കുടുംബവിളക്കിലും കാണിക്കുന്നത്. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സാന്ത്വനത്തിന് കൈനിറയെ ആരാധകരുണ്ട്.

  സാരിയിൽ തിളങ്ങി രമ്യ നമ്പീശൻ; ചിത്രങ്ങളിതാ

  സാമന്ത- നാഗചൈതന്യ വിവാഹമോചന വാർത്തയ്ക്ക് അവസാനം, ഒടുവിൽ പ്രതികരിച്ച് നടി, ഇതാണ് സത്യം

  നടി ചിപ്പി രഞ്ജിത്താണ് സീരിയൽ നിർമ്മിക്കുന്നത്. ഈ പരമ്പരയിൽ ഒരു പ്രധാന കഥാപാത്രത്തെ നടി അവതരിപ്പിക്കുന്നുമുണ്ട്. ചിപ്പിയെ കൂടാതെ മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും സീരിയലിൽ അണിനിരക്കുന്നുണ്ട്. എല്ലാവർക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ബിജേഷ് ആവനൂർ. യഥാർഥ പേരിനെക്കാളും സേതു എന്ന പേരിലൂടെയാണ് നട‍നെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ബാലന്റെ ഉറ്റ ചങ്ങാതിയും ദേവിയുടെ ഏട്ടനുമാണ് സേതു. സീരിയലിനെ വളരെ പോസിറ്റീവായിട്ടുളള ഒരു കഥാപാത്രമാണിത്. വളരെ മികച്ച രീതിയിലാണ് നടൻ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  ചെമ്പരത്തിയിലെ പുതിയ ട്വിസ്റ്റിൽ അതൃപ്തി, സീരിയൽ കുളമാക്കി, മുന്നറിയിപ്പുമായി ആരാധകർ

  സേഷ്യൽ മീഡിയയിൽ ബിജേഷിന് നിരവധി ആരാധകരുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. സീരിയൽ വിശേഷങ്ങളും സ്വകാര്യ വിശേഷങ്ങളും നടൻ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ ഇവയ്ക്ക് ലഭിക്കുന്നത് സാന്ത്വനത്തിലേത് പോപലെ ആരാധകർക്കു ബിജേഷ് സേതു ഏട്ടനാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത നടന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. തന്നെ ഏറ്റവും കുടുതൽ തളർത്തിയ വേർപാടിനെ കുറിച്ചാണ് താരം പറയുന്നത്. മാസങ്ങൾക്ക് മുൻപായിരുന്നു പിതാവിന്റെ വിയോഗം

  ഏറ്റവു കൂടുതൽ സ്നേഹിച്ച അമ്മാവന്റെ ഹൃദയസ്പർശിയായ ഓർമകളാണ് താരം പങ്കുവെയ്ക്കുന്നത്. മാമൻ എന്റെ ജീവിതത്തിൽ ഒരു നൊമ്പരമായി മാറി. എന്നാണ് ബിജേഷ് കുറിപ്പിൽ പറയുന്നത്. കയ്യെത്തി പിടിച്ചിരുന്ന ഓരോ ചില്ലകളും ഒടിഞ്ഞു പോയ്കൊണ്ടിരിക്കുന്നുവെന്നും നടൻ ഉളളിലെ വേദന പങ്കുവെച്ച് കൊണ്ട് പറയുന്നുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...കയ്യെത്തി പിടിച്ചിരുന്ന ഓരോ ചില്ലകളും ഒടിഞ്ഞു പോയ്കൊണ്ടിരിക്കുന്നു. ശാസിച്ചും,
  സ്നേഹിച്ചും,ലാളിച്ചും,ഉപദേശിച്ചുമൊക്കെ ഒരിക്കൽ വളർത്തി കൊണ്ട് വന്നു. എപ്പോളോ തന്നോളം വളർന്നു എന്ന് തോന്നിയപ്പോൾ കൂട്ടിനു വിളിച്ചു. പിന്നീടെപ്പോളോ തന്നേക്കാൾ ആയെന്നു തോന്നിക്കാണും അപ്പോൾ പണ്ട് അങ്ങോട്ട്‌ കൊടുത്ത ബഹുമാനം ഇങ്ങോട്ടും തന്നു (അതെന്തിനാണെന്നറിയില്ല ഇപ്പോളും ).

  ആ ബഹുമാനത്തോടൊപ്പം എവിടെയോ അധികാരത്തിൽ പറഞ്ഞിരുന്ന വാക്കുകൾ അളന്നു മുറിച്ചു പറഞ്ഞു തുടങ്ങി (അതും എന്തിനാണെന്നറിയില്ല. എനിക്ക് സ്നേഹക്കൂടുതൽ കൊണ്ടുള്ള ആ അധികാര സ്വരം പലപ്പോളും ഇഷ്ട്ടമായിരുന്നു.). ശരീരം സ്വന്തം മനസ്സിനൊപ്പം എത്തുന്നില്ലെന്നുള്ള തിരിച്ചറിവിൽ നിന്നാവണം അപേക്ഷയുടെ ഭാക്ഷയും കടന്നെത്തിയത്...ഒടുവിൽ പിരിഞ്ഞു പോകും നേരം ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്കു തിരികെ പോകണം എന്നുള്ള ആഗ്രഹവും പറഞ്ഞു... (സാധിച്ചു കൊടുക്കാൻ ആയില്ല ). മാമൻ (അമ്മയുടെ സഹോദരൻ )എന്റെ ജീവിതത്തിൽ ഒരു നൊമ്പരമായി മാറി.
  അച്ഛന് പിറകെ ഇന്നലെ 7 pm നു സമാധാനത്തിന്റെ ലോകത്തേക്ക് പോയി. എന്റെ കൈകൾക്ക് ഭാരമേറുന്നു... ബിജേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു, ചിത്രം പങ്കുവെച്ച് കൊണ്ടാണ മാമനെ കുറിച്ച് വാചാലനായത് ബിജേഷിന്റെ ദുഃഖത്തിൽപങ്കുചേർന്ന് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.

  John Brittas about why Mammootty not get Padma Bhushan

  സംഭവ ബഹുലമായി സാന്ത്വനം മുന്നോട്ട് പോവുകയാണ്. അഞ്ജലിയും ശിവനും തമ്മിലുളള തെറ്റിധാരണ തുടർന്ന് പോവുകയാണ്. ശിവാഞ്ജലി ആരാധകരും ആകെ നിരാശയിലാണ്. ഇവരുടെ പ്രശ്നം പരിഹരിക്കണമെങ്കിൽ സേതു വീണ്ടും എത്തണം. ശിവൻ അഞ്ജലിയോട് പിണങ്ങാനുള്ള കാരണം ആകെ അറിയാവുന്നത് സേതു ഏട്ടന് മാത്രമാണ്. സേതു ഇത് സാന്ത്വനം കുടുംബത്തിലെ മറ്റുളവരോട് പറഞ്ഞാൽ മാത്രമേ ശിവന്റെ തെറ്റിധാരണ മാറി ശിവാഞ്ജലി പഴയത് പോലെ ഒന്നാവുകയുള്ളൂ. പ്രേക്ഷകർ ആകാംക്ഷയോടെ എപ്പിസോഡിനായി കാത്തിരിക്കുകയാണ്. രജീവ് പരമേശ്വരൻ, സജിൻ , ഗിരീഷ് നമ്പ്യാർ, ഗോപിക അനിൽ, രക്ഷ രാജ്, അച്ചു സുഗന്ധ്, ഗിരിജ പ്രേമൻ,യതികുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  Read more about: tv
  English summary
  Santhwanam TV serial Actor Bijesh Avanoor Emotional Note About His Uncle Memory,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X