ആ സത്യം മനസ്സിലാക്കി ശിവനും അഞ്ജലിയും, പ്രശ്നം വഷളാക്കിയ ആളെ തിരിച്ചറിഞ്ഞു ,സാന്ത്വനം എപ്പിസോഡ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം.2020 സെപ്റ്റംബറിൽ ആരംഭിച്ച സീരിയൽ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. സ്റ്റാർ വിജയ് സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സീരിയൽ. മലയാളത്തിലും തമിഴിലും മാത്രമല്ല തെലുങ്ക്, കന്നഡ, മറാത്തി ബംഗാളി, ഹിന്ദി തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സീരിയലിന് ലഭിക്കുന്നത്. മലയാളത്തിൽ റേറ്റിംഗിൽ ആദ്യസ്ഥാനത്താണ് സാന്ത്വനം.
യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണ് സാന്ത്വനം. തുടക്കം മുതൽ തന്നെ സീരിയലിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിരുന്നു സാന്ത്വനം. പ്രേക്ഷകരെ മടിപ്പിക്കാതെ കഥ പറയ കൊണ്ട് തന്നെ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാവുകയായിരുന്നു . കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സ്വന്തനം ഒരു വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത വാനമ്പാടിയുടെ സംവിധായകൻ ആദിത്യനാണ് സാന്ത്വനവും ഒരുക്കുന്നത്. നടി ചിപ്പി രഞ്ജിത്താണ് സീരിയൽ നിർമ്മിക്കുന്നത്.

സീരിയലിൽ ചിപ്പിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടിക്കൊപ്പം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ രാജീവ് പരമേശ്വരൻ, ഗീരീഷ് നമ്പ്യാർ, രക്ഷ രാജ്, സജിൻ ടിപി, ഗോപിക അനിൽ, അച്ചു സുഗന്ധ്, ഗിരിജ പ്രേമൻ, ദിവ്യ ബിനു, യതികുമാർ, അപ്സര, ബിജേഷ് ആവനൂർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എല്ലാ തരങ്ങൾക്കും തുല്യപ്രധാന്യം നൽകിയാണ് സീരിയൽ ഒരുക്കിയിരിക്കുന്നത് ഒരു കൂട്ടുകുടംബത്തിന്റെ പശ്ചാത്തലത്തിലാണ് സീരിയൽ കഥ പറയുന്നത്.

ദേവിയുടേയും ബാലന്റേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. ചിപ്പിയും രാജീവ് പരമേശ്വറുമാണ് സീരിയലിൽ ദേവിയേയും ബാലനേയും അവതരിപ്പിക്കുന്നത്. സഹോദരന്മാർക്ക് വേണ്ടിയാണ് ഇവർ ജീവിക്കുന്നത്. അനിയന്മാരെ വളർത്ത വലുതാക്കാൻ വേണ്ടി സ്വന്തമായി കുഞ്ഞുങ്ങളെ പോലും വേണ്ടയെന്ന് വയ്ക്കുകയായിരുന്നു ഈ ഏട്ടനും ഏട്ടത്തിയും. സഹോദരന്മാർക്ക് വേണ്ടി ജീവിക്കുന്ന ഇവരെ സ്വന്തം മാതാപിതാക്കളെ പോലെയാണ് അനിയന്മാരും കണ്ടിരുന്നത്. സാന്ത്വനം കുടുംബത്തിലേയ്ക്ക് രണ്ട് മരുമക്കൾ എത്തുന്നതോടെയാണ് കഥ മാറുന്നത്

ഗീരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ് എന്നിവരാണ് ബാലന്റേയും ദേവിയുടേയും സഹേദാരന്മാരുടെ കഥാപാത്രമായ ഹരി, ശിവൻ, കണ്ണൻ എന്നി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപിക അനിലും രക്ഷയുമാണ് ഹരിയുടേയും ശിവന്റേയും ഭാര്യമാരായി എത്തുന്നത്. ശിവന്റെ അമ്മാവന്റെ മകളാണ് അഞ്ജലി. ഹരിയ്ക്ക് വേണ്ടി വിവാഹം ഉറപ്പിച്ച അഞ്ജലിയെ ശിവന് വിവാഹം കഴിക്കേണ്ടി വരുന്നു. പരസ്പപരം ഇഷ്ടമില്ലാതെയായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. പിന്നീട് രണ്ട് പേരും പരസ്പരം അടുക്കുകയായിരുന്നു. ഇപ്പോൾ പരസ്പരം പിരിയാൻ പറ്റാത്ത വിധം അടുപ്പത്തിലാണ്.

സാന്ത്വനത്തിലെ റെമാന്റിക് ജോഡികളാണ് ശിവനും അഞ്ജലിയു. ഇവരുടെ സീൻ കാണാൻ വേണ്ടി മാത്രം സീരിയൽ കാണുന്ന പ്രേക്ഷകരുണ്ട്. ഇവരുടെ റൊമാൻസ് മാത്രമല്ല പിണക്കവും വഴക്കുമെല്ലാം പ്രേക്ഷകർ നെഞ്ചിലേറ്റുന്നു.
Recommended Video

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡ് ആണ്. പിണക്കത്തിന് ശേഷം ശിവനും അഞ്ജലിയും ഒന്നിച്ചിരിക്കുകയാണ്. തെറ്റിദ്ധാരണയുടെ പേരിലായിരുന്ന ഇരുവരും അകന്നത്. എന്നാൽ ഇരുവർക്ക് പരസ്പരം പിരിഞ്ഞ് കഴിയാൻ പറ്റില്ലെന്ന് മനസ്സിലാക്കിയ വീട്ടുകാർ ഇരുവരേയും ഒന്നിപ്പിക്കുകയായിരുന്നു. പരസ്പരം കണ്ടതോടെ തെറ്റിദ്ധാരണ മാറിയിരിക്കുകയാണ്. ഇപ്പോഴിത തങ്ങളെ തെറ്റിക്കാൻ ജയന്തി കളിച്ച് കളികളെ കുറിച്ച് മനസ്സിലാക്കുകയാണ് അഞ്ജലി. ശിവൻ ആണെന്ന് അറിഞ്ഞു കൊണ്ടാണ് ജയന്തി മോശമായി സംസാരിച്ചതെന്ന് അഞ്ജലി മനസ്സിലാക്കുന്നു. ശിവനും സത്യം മനസ്സിലാക്കിയിരിക്കുകയാണ്. തെറ്റിദ്ധാരണ മാറിയതോടെ ശിവനും അഞ്ജലിയും കൂടുതൽ അടുക്കുന്നു. ശിവാഞ്ജലിമാർ ഒന്നിക്കുമ്പോൾ ജയന്തിക്ക് കിട്ടാൻ പോകുന്നത് എട്ടിന്റെ പണിയാണ്.


Click it and Unblock the Notifications