സാന്ത്വനം വീട്ടിലെ കലിപ്പനായി ശിവന്‍, കാന്താരിയായി അഞ്ജലിയും, കണ്ണന്‍റെ കമന്‍റ് കേട്ട് കൈയ്യടിച്ച് ദേവി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരമ്പരകളിലൊന്നാണ് സാന്ത്വനം. പാണ്ഡ്യന്‍ സ്‌റ്റോര്‍സിന്റെ മലയാള പതിപ്പായ പരമ്പരയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാന്ത്വനം കുടുംബത്തിലെ വിശേഷങ്ങളെല്ലാം പ്രേക്ഷകരും ആഘോഷമാക്കി മാറ്റുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളെല്ലാം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

സാന്ത്വനം കുടുംബത്തില ഇളയ പുത്രനാണ് മുരളികൃഷ്ണന്‍ എന്ന കണ്ണന്‍. കണ്ണനെന്നാണ് എല്ലാവരും പൊതുവെ അച്ചുവിനെ വിളിക്കാറുള്ളത്. കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് താരം പറഞ്ഞിരുന്നു. വാനമ്പാടി പരമ്പരയിലും പാപ്പിക്കുഞ്ഞ് എന്ന കഥാപാത്രമായി അച്ചു സുഗന്ദ് എത്തിയിരുന്നു. സാന്ത്വനം സീരിയലിന്റെ പുതിയ പ്രമോ പങ്കുവെച്ചും താരമെത്തിയിരുന്നു. നിരവധി പേരാണ് പ്രമോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്.

സാന്ത്വനം പ്രമോ

സാന്ത്വനം പ്രമോ

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു സാന്ത്വനം. ചിപ്പിയും രാജീവ് പരമേശ്വരറുമുള്‍പ്പടെയുള്ള താരങ്ങളുടെ അഭിനയമികവിനെക്കുറിച്ച് വാചാലരായാണ് ആരാധകരും എത്തിയത്. അവന്തിക ക്രിയേഷന്‍സിന്റെ ബാനറില്‍ രഞ്ജിത്താണ് പരമ്പര നിര്‍മ്മിക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഞായറാഴ്ചയും സംപ്രേഷണം ചെയ്യുന്നുണ്ട് ഈ പരമ്പര. സീരിയലിന്റെ ദൈര്‍ഘ്യം പോരെന്നുള്ള കമന്റുകളുമായാണ് ഇടയ്ക്ക് ആരാധകരെത്തിയത്. പ്രേക്ഷക പിന്തുണയ്ക്ക് നന്ദി അറിയിച്ച് താരങ്ങളെല്ലാം എത്താറുമുണ്ട്. സീരിയലിന്റെ പേരില്‍ ഫാന്‍സ് പേജുകളും ഗ്രൂപ്പുകളുമെല്ലാം സജീവമാണ്.

അഞ്ജലിയും ശിവനും

അഞ്ജലിയും ശിവനും

സാന്ത്വനം വീട്ടിലെ പ്രധാന ജോഡികളിലൊരാളാണ് അഞ്ജലിയും ശിവനും. മുറപ്പെണ്ണാണെങ്കിലും അപ്രതീക്ഷിതമായാണ് അഞ്ജലിയെ ശിവന്‍ വിവാഹം ചെയ്തത്. ഹരിയെ ജീവനുതുല്യം സ്‌നേഹിച്ചിരുന്നു അഞ്ജലി. ഇവരുടെ വിവാഹവും തീരുമാനിച്ചതായിരുന്നു. ഇതിനിടയിലാണ് ഹരി അപര്‍ണ്ണയുമായി പ്രണയത്തിലാണെന്ന് എല്ലാവരും അറിഞ്ഞത്. വിവാഹമണ്ഡപത്തിലേക്കും അപര്‍ണ്ണ എത്തിയതോടെ ഹരി അപര്‍ണ്ണയെ വിവാഹം ചെയ്യുകയായിരുന്നു. ഈ സമയത്തായിരുന്നു ദേവി ശിവനോട് അഞ്ജലിയെ വിവാഹം ചെയ്യാന്‍ പറഞ്ഞത്. ഏട്ടത്തിയേയും ഏട്ടനേയും ദൈവതുല്യരായി കാണുന്ന ശിവന്‍ അത് അനുസരിക്കുകയായിരുന്നു.

ശിവന്റെ മാറ്റം

ശിവന്റെ മാറ്റം

മുരടന്‍ സ്വഭാവക്കാരനാണ് ശിവന്‍. ശിവന്റെ വസ്ത്രധാരണവും ശീലങ്ങളുമൊന്നും അഞ്ജലിക്ക് ഉള്‍ക്കൊള്ളാനാവുന്നുണ്ടായിരുന്നില്ല. പുറമേ പരുക്കനാണെങ്കിലും ഉള്ളില്‍ അഞ്ജലിയെ ഇഷ്ടപ്പെടുന്നുണ്ട് ശിവന്‍. അഞ്ജലിയും ശിവനെ ഭര്‍ത്താവായി അംഗീകരിച്ചിരുന്നു. ശിവാഞ്ജലി ഫാന്‍സ് ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇവര്‍ ഇരുവരും ഒന്നിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ശിവനെ കൂട്ടുകാര്‍ കലിപ്പനെന്നാണ് വിളിക്കുന്നതെന്നായിരുന്നു കണ്ണന്‍ പറഞ്ഞത്. അഞ്ജലിക്കായി ശിവന്‍ ഒരു പേര് ഇട്ടിട്ടുണ്ടെന്നും കണ്ണന്‍ പറഞ്ഞിരുന്നു. കവിപ്പനും കാന്താരിയുമായി മാറുകയാണോ ഇരുവരുമെന്നായിരുന്നു ആരാധകരുടെ ചോദ്യം.

 സന്തോഷത്തില്‍

സന്തോഷത്തില്‍

സാന്ത്വനം കുടുംബത്തിലെ സന്തോഷങ്ങളെല്ലാം ആരാധകരും ഏറ്റെടുക്കാറുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ സാന്ത്വനം കുടുംബത്തിന് താങ്ങാവുകയായിരുന്നു അഞ്ജലി. മകളുടെ സ്വര്‍ണ്ണം പണയത്തിലാണെന്ന് അറിഞ്ഞ് അതേക്കുറിച്ച് ചോദിക്കാനായി പോയിരുന്നു അഞ്ജലിയുടെ അമ്മ. അമ്മയുടെ വരവില്‍ അഞ്ജലി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ശിവനെ അങ്ങേയറ്റം അപമാനിച്ചായിരുന്നു അഞ്ജലിയുടെ അമ്മ മടങ്ങിയത്. ഇതിന് പിന്നാലെയായാണ് ശിവന്‍ അമ്മാവന്റെ വീട്ടിലേക്ക് ചെന്ന് സ്വര്‍ണ്ണം തിരികെ ഏല്‍പ്പിച്ചത്. ഈ സ്വര്‍ണ്ണമൊന്നും തന്റെ ഭാര്യയ്ക്ക് ആവശ്യമില്ലെന്നും ശിവന്‍ പറഞ്ഞിരുന്നു. ശിവന്റെ മാറ്റത്തില്‍ കുടുംബാംഗങ്ങളും ആകരാധകരും ഒരുപോലെ സന്തോഷത്തിലാണ്.

അച്ചുവിന്‍റെ കുറിപ്പ്

അച്ചുവിന്‍റെ കുറിപ്പ്

തന്നെ കാണാനെത്തിയ ആരാധികയെക്കുറിച്ചുള്ള കുറിപ്പുമായും അച്ചു സുഗന്ദ് എത്തിയിരുന്നു. ഞങ്ങൾ വാടകയ്ക്ക് മാറിയ വീടിന്റെ തൊട്ടുമുകളിലുള്ള വീട്ടിലുള്ള അമ്മയാണ്. എന്നെ കാണാൻ വേണ്ടി മാത്രം പാവം സാരിയൊക്കെ ചുറ്റി വന്നു... അതും സെൽഫി എടുക്കാൻ... സാന്ത്വനത്തിലെ കണ്ണനെ നേരിൽ കണ്ടതിലുള്ള സന്തോഷം ആ മുഖത്തും വാക്കിലും നിറഞ്ഞു നിന്നു. സാന്ത്വനം കണ്ടിട്ട് ഒരുപാട് പേരുടെ അഭിപ്രായങ്ങൾ കേട്ടിട്ടുണ്ട്... ഇത്തവണ അവധിക്കു നാട്ടിൽ ചെന്നപ്പോൾ എന്നെ കണ്ടിട്ടും കാണാത്ത പോലെ നടന്ന ഒരുപാട് പേരുടെ മുഖവും മനസ്സിലുണ്ട്. പക്ഷേ ഈ അമ്മ എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു.ആ നിഷ്കളങ്കമായ ചിരിയും, വാക്കുകളും, സ്നേഹവും ഒരിക്കലും മറക്കില്ലെന്നുമായിരുന്നു താരം കുറിച്ചത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X