For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേദിക തലചുറ്റി വീണത് വെറുതെയല്ല, കുടംബവിളക്ക് പരമ്പരയിൽ ട്വിസ്റ്റ്, സൂചന നൽകി ശരണ്യ ആനന്ദ്

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 7 ന് ആരംഭിച്ച പരമ്പര സംഭവ ബഹുലമായി മുന്നോട്ട് പോകുകയാണ്. സുമിത്ര എന്ന വീട്ടമ്മയെ ചുറ്റിപ്പറ്റിയാണ് കഥ സഞ്ചരിക്കുന്നത്. ജീവിതത്തിൽ നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സംഭവങ്ങളെ ധൈര്യപൂർവ്വം അതിജീവിക്കുകയാണ് ഈ പാവം വീട്ടമ്മ. സിനിമാതാരം മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. നടിയുടെ ആദ്യത്തെ മലയാളം സീരിയലാണിത്. കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് കുടുംബവിളക്ക് ഒരുക്കിയിരിക്കുന്നത്. തുടക്കത്തിലെക്കാളും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സീരിയലിന് ഇപ്പോഴുള്ളത്.

  പേര് പറയുന്നതിൽ ബുദ്ധിമുട്ടില്ല, തമിഴിലെ പ്രമുഖനാണ്, കാസ്റ്റിങ് കൗച്ച് അനുഭവത്തെ കുറിച്ച് ശ്രുതി

  മീര വാസുദേവിനോടെപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് കുടുംബവിളക്കിൽ എത്തുന്നത്. സിനിമ താരം ശരണ്യ ആനന്ദാണ് സീരിയലിൽ വില്ലത്തിയായി എത്തുന്നത്. സുമിത്രയെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമാണ് വേദികയും. സീരിയൽ ആരംഭിച്ചതിന് ശേഷമാണ് ശരണ്യ കുടുംബവിളക്കിൽ ജോയിൻ ചെയ്യുന്നത്. അതിന് മുൻപ് നടി അമേയ ആയിരുന്നു വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

  കൺമണിയിലെ എഴുത്തുകാരിയെ ഉണർത്തി ദേവ, പുതിയ ട്വിസ്റ്റുമായി പരമ്പര, പാടാത്ത പൈങ്കിളിയുടെ കഥ മാറുന്നോ...

  വില്ലത്തിയായിട്ടാണ് എത്തുന്നതെങ്കിലും മീരയെ പോലെ തന്നെ ശരണ്യയ്ക്കും മികച്ച ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് നടിക്കുള്ളത്. കുടുംബവിളക്ക് പരമ്പരയിലെ വിശേഷങ്ങളും തന്റെ ജീവിത്തിലെ സന്തോഷങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. മലയാളി മിനിസ്ക്രീൻ പ്രപേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തിയാണ് ശരണ്യ.

  ഇൻസ്റ്റഗ്രാമിൽ സജീവമാണ് ശരണ്യ. ഇപ്പോൾ പ്രേക്ഷകരുടെ ചർച്ചയകുന്നത് നടിയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. കുടുംബവിളക്കിന്റെ ലൊക്കേഷൻ വീഡിയോയാണ് ശരണ്യ സ്റ്റോറിയായി ചേർത്തിരിക്കുന്നത്. അടുത്ത പ്ലാൻ എന്താണ്... എന്ന് പറഞ്ഞ് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആശുപത്രിയുടെ സെറ്റാണ് കാണിച്ചിരിക്കുന്നത്. പിന്നീട് ആശുപത്രിയിൽ വേദിക കിടക്കുന്ന വീഡിയോയും നടി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. എന്തായാലും ഒരു ട്വിസ്റ്റായിരിക്കും ഇതെന്ന് ഉറപ്പാണ്. വേദിക സിദ്ധുവിന് മുന്നിൽ തലചുറ്റി വീഴുന്നത് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ കാണിച്ചിരുന്നു. ഇത് കേവലം സിദ്ധുവിനെ പ്രതീഷിന്റെ വിവാഹത്തിന് വിടാനുള്ള തന്ത്രമല്ലെന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറി നൽകുന്ന സൂചന. സംഭവബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്.

  ഇവിടെ വേദികയുടെ കളികൾ അരങ്ങ് തകർക്കുമ്പോൾ അവിടെ സുമിത്രുടെ വീട് പ്രതീഷിന്റേയും സഞ്ജനയുടേയും വിവാഹത്തിനായി ഒരുങ്ങുകയാണ്. അച്ഛൻ രാമകൃഷ്ണന്റെ കണ്ണുവെട്ടിച്ച് സഞ്ജനയെ കൊണ്ടു വരാനുള്ള തയ്യാറെടുപ്പിലാണ് പ്രതീഷും കൂട്ടരും. മറു ചേരിയിൽ നിന്നിരുന്ന അച്ഛൻ സിദ്ധാർഥും സഹോദരൻ അനുരുന്ധും പ്രതീഷിന് പിന്തുണ അറിയിച്ചിട്ടുണ്ട്..പുതിയ സംഭവങ്ങൾക്കാണ് കുടുംബവിളക്ക് വേദിയാകുന്നത്. പ്രേക്ഷകരും വിവാഹത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

  വേദിക തലചുറ്റി വീണത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. വേദിക ഇനി പഠിച്ച പണി പതിനെട്ടും നോക്കിയാലും ഈ വിവാഹം നടക്കും.. അടിയേറ്റ പാമ്പല്ലേ തല പൊക്കാൻ ആവില്ല,സിദ്ധു 108 ആംബുലൻസ് വിളിച്ച്, ഈ വേദികയെ കയറ്റി വിട്ടിട്ട്, സിദ്ധു കല്യാണത്തിന് പോയങ്കിൽ എന്ന് ആഗ്രഹിച്ചവർ മാത്രം ലൈക്ക് ചെയ്യു,സിദ്ധു പ്രതീഷിന്റെ കല്യാണത്തിന് പോകാതിരിക്കാൻ വേണ്ടി വേദിക ആന്റി മയങ്ങി വീണത് പോലെ നന്നായി തന്നെ അഭിനയിച്ചു, സിദ്ധു പ്രതീഷിന്റെ കല്യാണത്തിന് പോകാതിരിക്കാൻ വേണ്ടി വേദിക ആന്റി ഇന്ന് കാട്ടികൂട്ടിയതൊക്കെ കണ്ട് ചിരി വരുവാ... അതിലൊക്കെ വീണ് സിദ്ധു അങ്കിളും,വേദിക ഗർഭിണി ആവുന്നു. കുഞ്ഞിന്റെ അച്ഛൻ സിദ്ധർത്ഥ് അല്ല എന്ന് സംശയം ആവുന്നു. വേദിക ഒത്തില്ല സാരമില്ല അടുത്ത പ്രാവശ്യം കുറച്ചുകുടി നന്നാക്കിയാൽ മതി തുടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്.

  Read more about: serial
  English summary
  Saranya Anand Revealed Next Twist In Kudumbavilakku Serial, Her Latest Social Post Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X