കുടുംബവിളക്കിലെ താരങ്ങളെ ട്രോളിയ പുതിയ ചിത്രം, പങ്കുവെച്ച് ശരണ്യ ആനന്ദ്
കുടുംബവിളക്കിലെ വേദികയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ശരണ്യ ആനന്ദ്. ജനപ്രിയ പരമ്പരയിലെ വില്ലത്തി വേഷം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുടുംബവിളക്കിന് മുന്‍പ് സിനിമാ സീരിയല്‍ താരമായി എല്ലാവര്‍ക്കും സുപരിചിതയാണ് ശരണ്യ. ആകാശഗംഗ 2, മാമാങ്കം പോലുളള സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായിരുന്നു താരം. കുടുംബവിളക്കിലൂടെയാണ് ശരണ്യ ആനന്ദ് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്.

പകരക്കാരിയായിട്ടാണ് ശരണ്യ പരമ്പരയിലേക്ക് എത്തിയത്. ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്കുളള നടിയുടെ വരവിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതേസമയം നടിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ശ്രദ്ധേയമായി മാറിയിരുന്നു. കുടുംബവിളക്ക് താരങ്ങളെ ട്രോളിയ ഒരു എഡിറ്റഡ് ചിത്രം പങ്കുവെച്ചാണ് താരം എത്തിയത്. ഇതില്‍ ഭാസ്‌കര്‍ ദി റാസ്‌കല്‍ 2 ഈ കോമ്പോയെ വെച്ച് ചെയ്താല്‍ തീരാവുന്നതേയുളളു മോളിവുഡിലെ എല്ലാ റൊക്കോര്‍ഡും എന്നാണ് എഴുതിയിരിക്കുന്നത്.
അതേസമയം ഇപ്പോഴും റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്ന പരമ്പരയാണ് കുടുംബ വിളക്ക്. തന്മാത്രയിലെ മോഹന്‍ലാലിന്റെ നായിക മീരാ വാസുദേവാണ് പരമ്പരയില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്. സുമിത്രയെന്ന വീട്ടമ്മയുടെ റോളിലാണ് നടി എത്തുന്നത്. മീരാ വാസുദേവിനൊപ്പം കൃഷ്ണകുമാര്‍ മേനോന്‍, ആതിര മാധവ്, പ്രതീഷ് മേനോന്‍, ശരണ്യ ആനന്ദ് ഉള്‍പ്പെടെയുളള താരങ്ങളാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് കുടുംബ വിളക്ക് പ്രേക്ഷകരിലേക്ക് എത്തിയത്. തുടക്കം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പരമ്പരയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications