ശരണ്യ മോഹന്‍, ബീന ആന്റണി, ബിഗ് ബോസ് 5 ലേക്കുള്ള മത്സരാര്‍ഥികളുടെ ലിസ്റ്റ്! താനില്ലെന്ന് ഉറപ്പിച്ച് ശരണ്യ

ബിഗ് ബോസ് മലയാളം നാല് സീസണുകള്‍ പൂര്‍ത്തിയായിരിക്കുകയാണ്. അഞ്ചാമതും ഒരു സീസണ്‍ ഉണ്ടാവുമെന്ന കാര്യം നേരത്തെ അറിയിച്ചിരുന്നു. ഇനി ഉടനെ സീസണ്‍ ഫൈവ് ഉണ്ടോ എന്ന കാര്യം മാത്രമേ അറിയാനുള്ളു. എന്നിരുന്നാലും നാലാം സീസണ്‍ തീര്‍ന്നതിന്റെ ബഹളങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും നടന്ന് കൊണ്ടിരിക്കുന്നത്.

ഇതിനിടയില്‍ അഞ്ചാം സീസണിനെ സംബന്ധിച്ചുള്ള ചില വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായി. അടുത്ത സീസണില്‍ ഉണ്ടാവാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റ് അടക്കം പറഞ്ഞാണ് വാര്‍ത്ത എത്തിയത്. അതിലൊരാള്‍ നടി ശരണ്യ മോഹനാണ്. വാര്‍ത്ത വൈറലായതോടെ ചോദ്യങ്ങളുമായി പലരും നടിയുടെ അടുത്തെത്തി. ഒടുവില്‍ ശരണ്യ തന്നെ ഇതില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ്.

ഇരുപത് മത്സരാര്‍ഥികളുമായി ബിഗ് ബോസ് 5 തുടങ്ങുന്നു?

ഇരുപത് മത്സരാര്‍ഥികളുമായി ബിഗ് ബോസ് 5 തുടങ്ങുന്നു എന്ന പോസ്റ്ററാണ് ശരണ്യ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടത്. അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയിലും ടെലിവിഷനിലുമൊക്കെ സജീവ സാന്നിധ്യമായ ചിലരുടെ ഫോട്ടോസാണ് മത്സരാര്‍ഥികളുടേത് എന്ന രീതിയില്‍ കൊടുത്തിരിക്കുന്നത്. അതിലൊരാള്‍ ശരണ്യ മോഹനാണ്. പോസ്റ്റര്‍ വൈറലായതോടെ ബിഗ് ബോസില്‍ പോവുണ്ടോന്ന് ചോദിച്ച് പലരും ശരണ്യയുടെ അടുത്തെത്തി.

ബിഗ് ബോസിനെ കുറിച്ചുമുള്ള അഭിപ്രായം ശരണ്യ തന്നെ പറഞ്ഞു

വൈകാതെ പോസ്റ്ററിനും ബിഗ് ബോസിനെ കുറിച്ചുമുള്ള അഭിപ്രായം ശരണ്യ തന്നെ പറഞ്ഞു.

'ഇന്‍ബോക്‌സിലേക്ക് ഈ വാര്‍ത്ത അയച്ചു തന്നവരുടെ മാത്രം ശ്രദ്ധയ്ക്ക്. 'ഇല്ല സര്‍, ഞങ്ങള്‍ ഇല്ല സര്‍ ' വെറുതെ ആള്‍ക്കാരെ പറ്റിക്കാന്‍ ഇങ്ങനെ വാര്‍ത്ത പ്രചരിപ്പിക്കുന്നവന്‍ /വള്‍ ക്കു നല്ലത് മാത്രേ വരുത്തണേ, എന്റെ ദൈവങ്ങളെ! കല്യാണരാമന്‍ മുട്ട മീം. Jpg. ഫോട്ടോ ആന്‍ഡ് ക്യാപ്ഷന്‍ കടപ്പാട് : swami_bro. For the non malayali friends, 'No, I am not going '.' ശരണ്യയുടെ കുറിപ്പ് അവസാനിക്കുന്നു.

ശരണ്യ മോഹന് പുറമേ സീരിയല്‍ താരങ്ങളായ സാജന്‍ സൂര്യ, നടി ബീന ആന്റണിയുമുണ്ട്

ശരണ്യ മോഹന് പുറമേ സീരിയല്‍ താരങ്ങളായ സാജന്‍ സൂര്യ, നടി ബീന ആന്റണി, സോഷ്യല്‍ മീഡിയയിലെ വൈറല്‍ ചതാരം ഹനാന്‍ തുടങ്ങി ചിലരും ഈ ലിസ്റ്റിലുണ്ട്. കഴിഞ്ഞ സീസണില്‍ സാധാരണക്കാരായ മത്സരാര്‍ഥികളാണ് കൂടുതലായും ഉണ്ടായിരുന്നത്. പ്രശ്‌സതിയില്‍ നില്‍ക്കുന്ന താരങ്ങളെക്കാളും അങ്ങനെയുള്ളവരെ കൊണ്ട് വരണമെന്നാണ് പ്രേക്ഷകരുടെയും ആവശ്യം. എന്നാല്‍ ശരണ്യ വാര്‍ത്ത നിഷേധിച്ചതോടെ മറ്റുള്ളവരും ഇതില്‍ വിശദീകരണം നല്‍കുമോന്നറിയാന്‍ കാത്തിരിക്കണം.

Recommended Video

Dilsha Interview: ഇനി രണ്ടുംകൽപ്പിച്ച് മുന്നോട്ട്, എന്റെ അച്ഛനെയും അമ്മയെയും വരെ വലിച്ചിഴച്ചു
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നുമില്ല

നിലവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നുമില്ല. നാലാം സീസണിന്റെ ഗ്രാന്‍ഡ് ഫിനാലെയിലാണ് അടുത്തൊരു പതിപ്പ് കൂടി വരുമെന്ന കാര്യം പറഞ്ഞത്. ഇതിനിടെ ബിഗ് ബോസ് അള്‍ട്ടിമേറ്റ് എന്നൊരു ഷോ കൂടി നടക്കുമെന്ന തരത്തിലും പ്രചരണമുണ്ടായി. ഇതും ഔദ്യോഗികമായിട്ടുള്ള വിവരമല്ല. വൈകാതെ വിഷയത്തില്‍ വ്യക്തത വരുമോന്ന് കാത്തിരുന്ന് കാണാം.

Read more about: saranya mohan bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X