For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തലവേദനയില്‍ തുടക്കം, ഒമ്പത് ശസ്ത്രക്രിയകളും 33 റേഡിയേഷനുകളും ചെയ്തു, ശരണ്യയുടെ ചികില്‍സയുടെ നാളുകള്‍ ഇങ്ങനെ

  |

  സിനിമാ സീരിയല്‍ താരം ശരണ്യ ശശിയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. കാന്‍സര്‍ ബാധിതയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന നടിയുടെ വിയോഗം സുഹൃത്തുക്കളെയും പ്രേക്ഷകരെയും ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികില്‍സയിലായിരുന്നു ശരണ്യ. ചികില്‍സയ്ക്കിടയിലും പ്രതീക്ഷ കൈവിടാതെയാണ് നടിയും കുടുംബവും മുന്നോട്ടുപോയത്. അഭിനയ രംഗത്തേക്ക് വീണ്ടും മടങ്ങിവരണമെന്ന ആഗ്രഹം ശരണ്യക്കുണ്ടായിരുന്നു.

  സാരി ലുക്കില്‍ തിളങ്ങി സാക്ഷി അഗര്‍വാള്‍, ഫോട്ടോസ് കാണാം

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൂരദര്‍ശനിലെ സൂര്യോദയം പരമ്പരയിലൂടെയാണ് ശരണ്യ ശശി ടെലിവിഷന്‍ രംഗത്ത് എത്തിയത്. തുടര്‍ന്ന് നിരവധി പരമ്പരകളില്‍ നടി വേഷമിട്ടു. മലയാളത്തിന് പുറമെ അന്യഭാഷകളിലൂടെയും ശരണ്യ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. ചാക്കോ രണ്ടാമന്‍ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. തെലുങ്കില്‍ സ്വാതി സീരിയലില്‍ അഭിനയിക്കുന്ന സമയത്താണ് നടിക്ക് തലവേദന വരുന്നത്.

  അന്ന് ഡോക്ടറെ കാണിച്ച് മൈഗ്രേയ്നുളള മരുന്ന് രണ്ട് മാസത്തോളം നടി കഴിച്ചു. 2012ല്‍ ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് സഹപ്രവര്‍ത്തകര്‍ ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്നാണ് നടിക്ക് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. പിന്നീട് അഭിനയ രംഗത്ത് നിന്ന് മാറി ചികില്‍സയ്ക്കായി പോവുകയായിരുന്നു താരം. തുടര്‍ച്ചയായ ഓപ്പറേഷനുകളും റേഡിയേഷന്‍ പ്രക്രിയകളും എല്ലാം തന്നെ ശരണ്യയുടെ ആരോഗ്യത്തെ ബാധിച്ചു.

  മനസുകൊണ്ട് ഞാന്‍ അതിന് തയ്യാറാകുന്നു, പുതിയ ട്രാന്‍സ്ഫര്‍മേഷന് സമയമായെന്ന് സൂരജ് സണ്‍

  2012-20 കാലഘട്ടത്തില്‍ ഒമ്പത് ശസ്ത്രക്രിയകളാണ് ശരണ്യയുടെ തലയില്‍ നടത്തേണ്ടി വന്നത്. തലയിലെ ഏഴാം ശസ്ത്രക്രിയയെ തുടര്‍ന്ന് നടിയുടെ ശരീരത്തിന്‌റെ ഒരു വശം തളര്‍ന്നുപോയിരുന്നു. 33 തവണയാണ് താരത്തിന് റേഡിയേഷന്‍ ചെയ്തത്. പലതവണ നടി രോഗത്തെ അതിജീവിച്ചെങ്കിലും വീണ്ടും വീണ്ടും അത് തേടിയെത്തുകയായിരുന്നു.

  നാല് തവണ ഓഡീഷന്‍ ചെയ്ത് അവസരം, പ്രണവ് ആള് പാവം, ഹൃദയം അനുഭവം പറഞ്ഞ് മിന്‌റു മരിയ

  ശരണ്യയെ സഹായിക്കാന്‍ ആദ്യാവസാനം വരെ ഒപ്പമുണ്ടായത് നടി സീമ ജി നായരാണ്. സാമ്പത്തികമായി തകര്‍ന്ന സമയത്ത് ശരണ്യക്കൊപ്പം താങ്ങായി സീമ ജി നായര്‍ കൂടെ നിന്നു. ശരണ്യയുടെ വിശേഷങ്ങള്‍ നടിയാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ പങ്കുവെച്ചിരുന്നത്. ശരണ്യ അസുഖത്തെ അതീജിവിച്ച സമയത്തെല്ലാം ഇത് അറിയിച്ച് സീമ സമൂഹ മാധ്യമങ്ങളില്‍ എത്തി.

  മാനത്തെ കൊട്ടാരത്തില്‍ ദിലീപിന്‌റെ പേര് നിര്‍ദ്ദേശിച്ചത് മമ്മൂട്ടി, അറിയാകഥ പറഞ്ഞ് തിരക്കഥാകൃത്ത്‌

  Saranya Sasi's mother speaks to Ganesh Kumar

  പിന്നീട് വീണ്ടും രോഗം വന്ന സമയത്തും എല്ലാവരോടും ശരണ്യക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചും സീമ ജി നായര്‍ എത്തി. ഒരു വീട് എന്ന സ്വപ്‌നത്തിന് ശരണ്യയ്‌ക്കൊപ്പം നിന്നതും അടുത്ത സുഹൃത്തായ സീമയാണ്. സീമയോടുളള ഇഷ്ടത്തെ തുടര്‍ന്ന് സ്‌നേഹസീമ എന്നാണ ശരണ്യ തന്‌റെ പുതിയ വീടിന് പേര് നല്‍കിയത്. സ്വന്തം യൂടൂബ് ചാനലിലൂടെയും ശരണ്യ ശശി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. മോഹന്‍ലാലിന്‌റെ ഛോട്ടാ മുംബൈയിലെ അനിയത്തി വേഷം ശരണ്യയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഛോട്ടാ മുംബൈയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‌റെ അനിയത്തിയായ ഷെറിന്‍ എന്ന റോളിലാണ് ശരണ്യ എത്തിയത്. കൂടെ ചെറിയ വേഷങ്ങളില്‍ മറ്റ് സിനിമകളിലൂടെയും ശരണ്യ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി.

  മമ്മൂക്കയും ലാലേട്ടനും വീഡിയോ കോള്‍ ചെയ്യുന്നത് പല സെറ്റുകളിലും കണ്ടിട്ടുണ്ട്, അനുഭവം പങ്കുവെച്ച് നന്ദു

  Read more about: actress serial
  English summary
  Saranya Sasi Has Done Nine Surgeries And 33 Radiation During The Last 8 Years
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X