For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബവിളക്ക് ; സരസ്വതി അമ്മയ്ക്ക് കണക്കിന് മറുപടി കൊടുത്ത് സുമിത്ര, സിദ്ധാർത്ഥുമായുള്ള പിണക്കം കുറയുന്നു

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കു‍ടുംബവിളക്ക്. ബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പാണിത് റേറ്റിംങ്ങിൽ ആദ്യസ്ഥാനം നേടി സീരിയൽ മുന്നേറുകയാണ്. നടി മീര വാസുദേവാണ് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരയ്ക്കൊപ്പം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ കൃഷ്ണകുമാർ മേനോൻ, നൂപിൻ ജോണി, ആനന്ദ് നാരായണൻ, ആതിര മാതാവ്, ശരണ്യ ആനന്ദ്, എഫ്. ജെ. തരകൻ ,ശരണ്യ ആനന്ദ് എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംഭവബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്.

  അന്ന് പ്രസവം കഴിഞ്ഞിട്ട് ഏഴോ എട്ടോ ദിവസം, ആ കമന്റ് വളരെ സങ്കടപ്പെടുത്തി, വെളിപ്പെടുത്തി പേളി

  തുടക്കത്തിൽ എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ കുടുംബവിളക്കിന് കഴിഞ്ഞിരുന്നില്ല. പ്രമേയവുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ പിന്നീട് കഥാഗതി മാറിയപ്പോൾ കാഴ്ചക്കാരുടെ എണ്ണവും വർധിക്കുകയായിരുന്നു. സീരിയലിന്റെ തുടക്കത്തിൽ ചവിട്ടി താഴ്ത്തുന്നവരുടെ മുന്നിൽ മൗനം പാലിച്ചിരുന്ന സുമിത്രയെ ആയിരുന്നു കണ്ടിരുന്നത്. എന്നും തോൽവി മാത്രമായിരുന്നു ഈ വീട്ടമ്മയ്ക്ക്. ഇത് പ്രേക്ഷകരേയും ഏറെ ചൊടിപ്പിച്ചിരുന്നു. എന്നാൽ സുമിത്രയെ ബോൾഡ് ആക്കിയതോടെ സീരിയൽ ആകെ മാറുകയായിരുന്നു.

  എന്തിന് ഒളിച്ചോടിയെന്ന് പിന്നീട് ഞങ്ങൾക്ക് തോന്നി, കല്യാണത്തിന് ശേഷം സംഭവിച്ചതിനെ കുറിച്ച് ചാന്ദിനി

  സിദ്ധാർത്ഥും സുമിത്രയും വേർപിരിഞ്ഞതിന് ശേഷമാണ് കുടുംബവിളക്കിന്റെ കഥ മാറുന്നത്. സുഹൃത്തായ വേദികയെ വിവാഹം കഴിക്കാനായി സിദ്ധു സ്നേഹനിധിയായ ഭാര്യയെ ഉപേക്ഷിക്കുന്നു. അമ്മയും സഹോദരിയുമായിരുന്നു സിദ്ധർത്ഥിനെ പിന്തുണച്ചത്. എന്നാൽ വിവാഹത്തിന് ശേഷമാണ് വേദികയുടെ തനിനിറം മനസിലാവുന്നത്. സുമിത്രയെ എങ്ങനേയും തോൽപ്പിക്കണമെന്നായിരുന്നു വേദികയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായിട്ടായിരുന്നു സിദ്ധാർത്ഥുമായിട്ടുളള വിവാഹം പോലും. വേദികയെ പല പ്രാവശ്യം തിരുത്താൻ ശ്രമിച്ചുവെങ്കിലും വേദിക നന്നാകാൻ തയ്യാറായിരുന്നില്ല. ഇപ്പോഴിത വേദികയെ സിദ്ധാർത്ഥ് കൈവിട്ടിരിക്കുകയാണ്.

  സുമിത്രയെ കള്ളക്കേസിൽ കുടുക്കിയതോടെയാണ് വേദികയുമായി സിദ്ധാർത്ഥ് അകലുന്നത്. കേസിൽ തെറ്റുകാരി വേദികയാണെന്ന് കണ്ടെത്തിയതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ വേദികയെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കാൻ സിദ്ധാർത്ഥ് തയ്യാറായിരുന്നില്ല. സുമിത്ര ആയിരുന്നു വേദികയെ ഇറക്കുന്നത്. പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്ത് ഇറങ്ങിയ വേദികയെ സിദ്ധാർത്ഥ് വീട്ടിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. ഹോട്ടൽ മുറിയിലാണ് ഇപ്പോഴത്തെ താമസം.

  വേദികയും സിദ്ധാർത്ഥും പിണങ്ങിയതോടെ ശ്രീനിലയുമായി സിദ്ധു കൂടുതൽ അടുക്കുകയാണ്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് കുടുംബവിളക്കിന്റെ പുതിയ എപ്പിസോഡ് ആണ്. വേദികയെ തിരികെ വിളിക്കാൻ മകനോട് പറയുകയാണ് സരസ്വതി അമ്മ. എന്നാൽ ഇത് കേൾക്കാൻ സിദ്ധാർത്ഥ് തയ്യാറല്ല. തിരികെ വിളിക്കില്ല എന്ന വാശിയിൽ ഉറച്ചു നിൽക്കുകയാണ്. ഈ സമയം സിദ്ധുവിനുള്ള ചായ സുമിത്ര ശീതളിന്റെ കൈകളിൽ കൊടുത്തു വിടുന്നു. ചായ നൽകിയതിന് സിദ്ധാർത്ഥ് സുമിത്രയോട് നന്ദിയും പറയുന്നുണ്ട്. എന്നാൽ ഇതൊന്നും സരസ്വതി അമ്മയ്ക്ക് അത്രയ്ക്ക് സഹിക്കുന്നില്ല. അച്ഛനെ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ച ശീതളിനെ കുറ്റപ്പെടുത്തുകയാണ് ഇവർ. സ്വന്തം മോനെ പട്ടിണിക്കിട്ട സരസ്വതി അമ്മയെ കണക്കിന് സുമിത്ര വിമർശിക്കുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറും സുമിത്രയും സിദ്ധാർത്ഥും തമ്മിലുള്ള അകലം കുറയുകയാണ്.

  നെടുമുടി വേണുവിനെ അവസാനമായി കാണാൻ മമ്മൂട്ടി എത്തിയപ്പോൾ

  സിദ്ധാർത്ഥ് നല്ലതായതോടെ ആരാധകരുടെ എണ്ണം വർധിച്ചിട്ടുണ്ട്. അൽപ്പം വൈകിയാണെങ്കിലും വേദികയുടെ തനിനിറം സിദ്ധാർഥ് മനസ്സിലാക്കിയത് നന്നായി എന്നാണ് ആരാധകർ പറയുന്നത്. കൂടാതെ സിദ്ധാർത്ഥ് ആയിട്ടുള്ള കെകെയുടെ അഭിനയവും പൊളിയാണെന്നും പ്രേക്ഷകർ പറയുന്നു. സിദ്ധാർത്ഥിനെ പുകഴ്ത്തുന്നതിനോടൊപ്പം തന്നെ സരസ്വതി അമ്മയെ പ്രേക്ഷകർ വിമർശിക്കുന്നുമുണ്ട്. സ്വന്തം മകൻ ചത്താലും വേണ്ടില്ല,
  മരുമകളുടെ കണ്ണീർ കണ്ടാൽ മതി സരസുവിന് എന്നാണ് പ്രേക്ഷകർ പറയുന്നത്. സ്വന്തം മകനെ അത്താഴപട്ടിണി കിടാനും വേണം ഒരു മനക്കട്ടി എന്നും പ്രേക്ഷകർ പറയുന്നു.

  Read more about: serial
  English summary
  Saraswathi amma Advise to sidhu. call Back For vedhika, Kudumbavilakku latest episode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X