ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു; അസൂയ പെരുത്ത് സരസ്വതിയമ്മ സഞ്ജനയ്ക്ക് വച്ച കെണിയില്‍ വീണത് മകള്‍ ശരണ്യ!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിലൊന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. സുമിത്രയെന്ന സ്ത്രീയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ പറയുന്ന പരമ്പരയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് നടി മീരാ വാസുദേവാണ്.
ശ്രീനിലയത്തില്‍ പുതിയ ഒരു സന്തോഷവാര്‍ത്തയെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോള്‍ എല്ലാവരും. പ്രതീഷിന്റെ ഭാര്യ സഞ്ജന അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് കുടുംബാംഗങ്ങളെയെല്ലാം സന്തോഷത്തിലാഴ്ത്തിയിരിക്കുന്നത്.

എന്നാല്‍ ഇത് കണ്ട് അസൂയ പെരുത്ത് നടക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. എന്തിലും ഏതിലും സുമിത്രയേയും മക്കളേയും തകര്‍ക്കാന്‍ നടക്കുന്ന അമ്മായിയമ്മ സരസ്വതിയമ്മയും പുതിയ മരുമകള്‍ വേദികയുമാണ് അത്.
സജ്ജന ഗര്‍ഭിണിയായതറിഞ്ഞ് അസൂയ സഹിക്കാനാവാതെ പല കടുംകൈകളും ചെയ്യാന്‍ തയ്യാറെടുക്കുകയാണ് വേദികയും അമ്മായിയമ്മയും. കൂട്ടിന് ഡോ.ഇന്ദ്രജയുമുണ്ട്. സജ്ജനയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് തേടി ഇന്ദ്രജയുടെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം വേദികയെത്തിയിരുന്നു.
അവിടെ നിന്ന് നഴ്‌സ് കൊടുത്ത മരുന്നും വാങ്ങി സരസ്വതിയമ്മയുടെ അടുത്ത് കൊടുക്കുകയാണ് വേദിക. സരസ്വതിയമ്മ തഞ്ചത്തില്‍ സജ്ജനയുടെ കാര്യങ്ങള്‍ നോക്കാനാണെന്ന് പറഞ്ഞ് ഈ മരുന്നുകള്‍ ഭക്ഷണത്തില്‍ കലര്‍ത്തി കൊടുക്കാന്‍ നോക്കുകയാണ്.
സജ്ജനയ്ക്കായി തയ്യാറാക്കി വെച്ച സംഭാരത്തില്‍ മരുന്ന കലര്‍ത്തിയ സരസ്വതിയമ്മ ഇതു കൊണ്ടുപോയി കൊടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മകള്‍ ശരണ്യ വരുന്നത്. അമ്മയുടെ കൊടുംചതിയുടെ കഥ മനസ്സിലാക്കാതെ ശരണ്യയാണ് ആ സംഭാരം എടുത്തു കുടിയ്ക്കുന്നത്. എന്തിനധികം പറയുന്നു, ശരണ്യ കുഴഞ്ഞുവീണ കാഴ്ചയാണ് പിന്നെ പ്രേക്ഷകര്‍ കാണുന്നത്.

ബോധക്ഷയം സംഭവിച്ച ശരണ്യയെ ആശുപത്രിയിലാക്കുന്ന കുടുംബാംഗങ്ങള്‍ എല്ലാവരും വിഷമിച്ചിരിക്കുന്ന കാഴ്ചയാണ് ഇന്ന് പുറത്തിറങ്ങിയ പ്രമോയില്‍ കാണിച്ചിരിക്കുന്നത്. സത്യാവസ്ഥ മനസ്സിലാക്കിയ സരസ്വതിയമ്മ സ്വന്തം മകള്‍ക്കാണല്ലോ വിഷം കൊടുത്തതെന്ന പേരില്‍ ഏറെ ദുഃഖിക്കുകയാണ്.
എന്നാല്‍ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ സത്യങ്ങള്‍ വരും ദിവസങ്ങളില്‍ സുമിത്രയുടെ ശ്രമത്തോടെ പുറത്തുകൊണ്ടുവരും എന്നു തന്നെയാണ് പ്രമോയില്‍ വ്യക്തമാക്കുന്നത്. സംഭവബഹുലമായ വരുംദിന എപ്പിസോഡുകള്‍ക്കായി കാത്തിരിക്കുകയാണ് ഇപ്പോള്‍ പ്രേക്ഷകര്‍.


Click it and Unblock the Notifications