For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പോലീസ് സ്റ്റേഷനില്‍ നിന്ന് അവള്‍ വിളിച്ചു,നടി അഞ്ജലിയുമായുള്ള വിവാഹത്തെ കുറിച്ച് ശരത്

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സുന്ദരി. സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. തുടക്കത്തില്‍ അഞ്ജലിയായിരുന്നു സുന്ദരിയായി എത്തിയത്. താരത്തിന്റെ ആദ്യത്തെ സീരിയലായിരുന്നു ഇത്. ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ അഞ്ജലിയ്ക്ക് കഴിഞ്ഞിരുന്നു. പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകുമ്പോഴായിരുന്നു നടി സീരിയലില്‍ നിന്ന് പിന്‍മാറുന്നത്. ഇതിനിടയിലാണ് അഞ്ജലി വിവാഹിതയാവുന്നത്. സീരിയലിന്റെ കോ ഡയറക്ടറായ ശരത്തിനെയാണ് വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

  കരയില്‍ നിന്ന് കാണുന്നതല്ല കടല്‍, വല്ലാതെ ഭയപ്പെടുത്തി,അനുഭവം വെളിപ്പെടുത്തി ഷൈന്‍ ടോം ചാക്കോ

  കഴിഞ്ഞ വര്‍ഷമായിരുന്നു അഞ്ജലിയുടേയും ശരത്തിന്റേയും വിവാഹം.ലൊക്കേഷനില്‍ വച്ചാണ് ഇവര്‍ പരിചയപ്പെടുന്നത്. സൗഹൃദം പതിയെ പ്രണയത്തിലേക്ക് മാറുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഒരു മാസത്തെ പ്രണയം അഞ്ജലിയുടെ വീട്ടുകാര്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. കടുത്ത എതിര്‍പ്പായിരുന്നു്. ഒരു ഘട്ടത്തില്‍, സീരിയലില്‍ ശരത് ഉണ്ടെങ്കില്‍ അഞ്ജലിയെ അഭിനയിക്കാന്‍ വിടില്ലെന്നു വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ഇപ്പോഴിത പ്രണയ വിശേഷം പങ്കുവെയ്ക്കുകയാണ് അഞ്ജലിയും ശരതും. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒപ്പം പെട്ടെന്നുള്ള വിവാഹം കഴിച്ചതിനെ കുറിച്ചും പറയുന്നുണ്ട്.

  മരിച്ചു എന്ന വാര്‍ത്ത, പ്രതികരണവുമായി നടി മാലാ പാര്‍വതി, വയറ്റത്തടിക്കുന്നതിന് തുല്യമാണ്

  ശരത്തിന്റെ വാക്കുകള്‍ ഇങ്ങനെ...''സുന്ദരിയുടെ ആദ്യത്തെ 16 എപ്പിസോഡില്‍ ഞാന്‍ കോഡയറക്ടറായി വര്‍ക്ക് ചെയ്തിരുന്നു. സ്വാഭാവികമായും ഞാനും അഞ്ജലിയും പരിചയപ്പെടുകയും പ്രണയത്തിലാകുകയുമായിരുന്നു. അധികം വലിച്ചു നീട്ടാതെ വിവാഹത്തിലേക്കെത്തി. വെറുതേ പ്രണയിച്ച് സമയം കളയാനില്ലെന്ന് ഞങ്ങള്‍ രണ്ടാളും ആദ്യമേ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞ്, ജീവിത പങ്കാളികളായി മുന്നോട്ടു പോകാം എന്നതായിരുന്നു തീരുമാനം''. ശരത് 'വനിത ഓണ്‍ലൈനോട്' പറഞ്ഞു.

  വിവാഹത്തിന് അഞ്ജലിയുടെ വീട്ടില്‍ നിന്ന് കടുത്ത എതിര്‍പ്പായിരുന്നു. ഞാന്‍ കൂടെ വര്‍ക്ക് ചെയ്യുകയാണെങ്കില്‍ അവളെ അഭിനയിക്കാന്‍ വിടില്ല എന്ന ഘട്ടത്തിലെത്തിയപ്പോഴായിരുന്നു കല്യാണം. ഞാന്‍ വര്‍ക്കില്‍ നിന്നു മാറാം എന്നു തീരുമാനിച്ച അന്നു രാത്രിയാണ് പിറവം പൊലീസ് സ്റ്റേഷനില്‍ നിന്ന് അഞ്ജലി എന്നെ വിളിക്കുന്നത്. 'ഇറങ്ങി വരാനാണോ ? ' എന്നു ഞാന്‍ ചോദിച്ചപ്പോള്‍, 'അതേ...' എന്നവള്‍ പറഞ്ഞു. ഞാന്‍ ചെന്നു കൂട്ടിക്കൊണ്ടു പോരുകയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് എന്റെ അച്ഛനെയും അമ്മയെയും അനിയത്തിയെയും അറിയിച്ചു, വിവാഹം നടത്തുകയായിരുന്നു.

  മാനസികമായും ശാരീരികമായും അഞ്ജലി കുറേയധികം പ്രശ്‌നങ്ങള്‍ അവളുടെ വീട്ടില്‍ നിന്നു നേരിട്ടു. പൂട്ടിയിട്ട പോലെയായിരുന്നു. ഫോണൊക്കെ പിടിച്ചു വച്ചു. ഫസ്റ്റ് ഷെഡ്യൂളില്‍ ഒരു മുന്നൂ ദിവസം ബ്രേക്ക് ഉണ്ടായിരുന്നു. അതിനിടെയാണ് ഇതൊക്കെ സംഭവിച്ചത്. 'സുന്ദരി'യിലെ നായികയായിരുന്നല്ലോ അഞ്ജലി. അവളെ അഭിനയിക്കാന്‍ വിട്ടില്ലെങ്കില്‍ വര്‍ക്കിനെ അതു ബാധിക്കുമെന്നായപ്പോഴാണ് ഞാന്‍ പിന്‍മാറാം എന്നു തീരുമാനിച്ചതും പ്രൊഡ്യൂസറോടു പറഞ്ഞതും. അപ്പോള്‍ ഞാന്‍ അവളോടും പറഞ്ഞിരുന്നു, 'ഞാന്‍ ഇനി ഇവിടെ നില്‍ക്കണമെങ്കില്‍ നമ്മള്‍ കല്യാണം കഴിച്ച ശേഷമേ പറ്റൂ' എന്ന്. അവള്‍ക്കും അതായിരുന്നു താല്‍പര്യം. അതിനിടെയാണ് എല്ലാം മാറിമറിഞ്ഞത്. അതോടെ ഞാന്‍ വീണ്ടും വര്‍ക്കില്‍ തുടരുകയായിരുന്നു.

  അഞ്ജലിയുടെ വീട്ടിലെ പ്രധാന പ്രശ്‌നം എന്നെക്കുറിച്ച് കൃത്യമായ ധാരണയില്ല എന്നതായിരുന്നു. മറ്റൊന്ന് സമയം. അതായത്, ഈ ഒരു മാസത്തിനുള്ളില്‍ ഒരാളെ പ്രണയിച്ച് വിവാഹം കഴിക്കുകയെന്നതിലെ പൊരുത്തക്കേട്. വര്‍ഷങ്ങളായി പ്രണയിച്ചിട്ടും പരസ്പരം മനസ്സിലാക്കാത്തവരുമുണ്ട്, ഒരു മണിക്കൂറു കൊണ്ട് സംസാരിച്ച് മനസ്സിലാക്കിയവരുമുണ്ട് എന്നതാണ് സത്യം...കല്യാണം കഴിഞ്ഞ് ഇത്ര കാലമായിട്ടും എന്റെ ജാതിയെന്താണെന്ന് അവള്‍ക്കോ അവളുടെ ജാതിയെന്തെന്ന് എനിക്കോ അറിയില്ല. ഞങ്ങള്‍ ചോദിച്ചിട്ടുമില്ല..

  Recommended Video

  ലാലേട്ടനെ ചതിച്ച് കിട്ടിയത് ഓസ്ക്കാർ | Anjali Nair Exclusive Interview | Filmibeat Malayalam

  വിവാഹമേ വേണ്ടെന്നു തീരുമാനിച്ചിരുന്നപ്പോഴാണ് അഞ്ജലിയെ കാണുന്നത്. താന്‍ മറ്റൊരു കടുത്ത പ്രണയത്തിലായിരുന്നു. അതു തകര്‍ന്നതോടെ ആകെ തകര്‍ന്നു. ഇനി വിവാഹമേ വേണ്ടെന്നു തീരുമാനിച്ചിരുന്നപ്പോഴാണ്, എന്റെ ഈ കഥയൊക്കെ അറിഞ്ഞ് അഞ്ജലി സംസാരിക്കാന്‍ തുടങ്ങിയത്. ഞാനതൊക്കെ പറഞ്ഞത് കുറേയേറെ ദിവസം കൊണ്ടാണ്. അതിനിടെ പരസ്പരം രണ്ടാള്‍ക്കും ഇഷ്ടം തോന്നിത്തുടങ്ങിയെന്നും ശരത് പറയുന്നു.

  Read more about: tv serial
  English summary
  Sarath Opens Up About His Love Story With Sundari Serial Actress Anjali
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X