സരയുവിനെ പോലൊരു നടി ഭാര്യയായി വരുന്നു; വീട്ടുകാര്‍ക്ക് അതൊരു ഷോക്ക് ആയിരുന്നു, പ്രണയകഥ പറഞ്ഞ് താരദമ്പതിമാര്‍
നാടന്‍ പെണ്‍കുട്ടിയുടെ ലുക്കില്‍ വന്ന് മലയാളികളുടെ ഇഷ്ടം നേടി എടുത്ത താരമാണ് സരയു മോഹന്‍. സിനിമയിലും സീരിയലുകളിലുമൊക്കെ ഒരുപോലെ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി. അടുത്തിടെയാണ് സരയുവും ഭര്‍ത്താവും തങ്ങളുടെ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത്. ഇക്കഴിഞ്ഞ നവംബര്‍ പതിമൂന്നിന് ഭര്‍ത്താവ് സനല്‍ ദേവനുമായിട്ടുള്ള സരയൂവിന്റെ അഞ്ചാം വിവാഹ വാര്‍ഷികമായിരുന്നു. സനലിനൊപ്പമുള്ള ഫോട്ടോസുമായിട്ടാണ് നടി എത്തിയത്. ഇപ്പോഴിതാ ആദ്യമായി പരസ്പരം കണ്ടുമുട്ടിയ കഥയും വിവാഹത്തിലേക്ക് കാര്യങ്ങളെത്തിയതും താരദമ്പിതമാര്‍ തുറന്ന് പറയുകയാണ്.
'ആദ്യം പ്രണയം പറഞ്ഞത് ഞാന്‍ തന്നെയാണെന്നാണ് സരയുവിന്റെ ഭര്‍ത്താവ് പറയുന്നത്. ഞാന്‍ വര്‍ക്ക് ചെയ്ത പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയുടെ നൂറാംദിനം ആഘോഷിക്കുമ്പോഴാണ് സരയുവിനെ ആദ്യം കാണുന്നത്. അന്നവിടെ ഞാനും ഉണ്ടായിരുന്നു. പച്ച ചുരിദാര്‍ ഒക്കെ ഇട്ട് വന്നിട്ടും എന്നെ കണ്ടില്ലല്ലോ എന്ന് തമാശരൂപേണ സ്വാസിക ചോദിക്കുന്നു. അതിന് കാരണം രചന ചേച്ചിയാണ്. ആ സിനിമയില്‍ ചേച്ചി അഭിനയിച്ചിരുന്നു. ഞങ്ങള്‍ രണ്ടാളും വര്‍ത്തമാനം പറഞ്ഞ് നില്‍ക്കുമ്പോഴാണ് സരയൂ അങ്ങോട്ട് വരുന്നത്. എന്നെ അവള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത് രചന ചേച്ചിയാണ്.

ഇത് സനല്‍ ആണ്. പടത്തില്‍ വര്‍ക്ക് ചെയ്ത ആളാണെന്ന് പറഞ്ഞ് ജസ്റ്റ് ഒന്ന് പരിചയപ്പെടുത്തി തന്നു എന്നേയുള്ളു. ആശാന്‍ അതിലൂടെ അങ്ങ് കയറുകയായിരുന്നു എന്ന് സരയൂ പറയുന്നു. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ ടീമിന്റെ അടുത്ത സിനിമ വര്‍ഷം ആയിരുന്നു. അതിലൊരു റോളിലേക്ക് സരയുവിനെ കാസ്റ്റ് ചെയ്തു. ഞാന്‍ ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറാണ്. മുന്‍പൊരു പരിചയവും ഉണ്ടല്ലോ. പിന്നെ ഞാനൊരു ഷോര്‍ട്ട് ഫിലിം ചെയ്തു. അതിലേക്ക് ഒരു ബൈറ്റ് കിട്ടാന്‍ വേണ്ടി സരയുവിനെ ബന്ധപ്പെട്ടു. പിന്നെ ഫോണില്‍ വിളിക്കാന്‍ തുടങ്ങി.

വര്‍ഷം സിനിമ ചെയ്യുമ്പോള്‍ ഡേറ്റ് ഒന്ന് അഡ്ജസ്റ്റ് ചെയ്ത് കിട്ടാന്‍ വേണ്ടി അസിസ്റ്റന്റ് ഡറക്ടറുമാരെ ആണ് വിളിച്ചത്. അങ്ങനെ ഒന്ന് അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ഞാന്‍ സനലിനെ വിളിച്ച് ചോദിച്ചിരുന്നു. പിന്നെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. സിനിമ കാണാന്‍ ഇഷ്ടമുള്ളവരാണ് ഞങ്ങള്‍. അങ്ങനെ സരയുവിന്റെ സുഹൃത്തുക്കളിലേക്ക് ഞാനും കയറി. എല്ലാ ദിവസവും കാണാന്‍ തുടങ്ങി. മെസേജ് അയച്ചാണ് ഞാന്‍ ഇഷ്ടം പറഞ്ഞത്. നോക്കാം, ആലോചിക്കാം എന്നൊക്കെയാണ് സരയു മറുപടി പറഞ്ഞത്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഓക്കെ ആണെന്ന് എനിക്ക് മനസിലായി.
രണ്ട് പേരുടെയും വീട്ടുകാരും ഓക്കെ ആയിരുന്നു. പക്ഷേ എന്റെ വീട്ടുകാര്‍ക്ക് മാത്രം ഒരു ഷോക്ക് വന്നതായി സനല്‍ പറയുന്നു. കാരണം എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമാവുക, അതും സരയുവിനെ പോലൊരു പെണ്‍കുട്ടി. അവള്‍ക്കെന്ത് പറ്റി എന്നൊക്കെ അവര്‍ ചിന്തിച്ചിട്ടുണ്ടെന്നും സ്വാസിക വിജയ് അവതാരകയായിട്ടെത്തിയ റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് താരദമ്പതിമാര്‍ പറയുന്നു.


Click it and Unblock the Notifications











