സരിഗമപ റിയാലിറ്റി ഷോ മലയാളത്തിലേക്കും! സീ കേരളത്തില്‍ ഉടന്‍ ആരംഭിക്കുന്നു

By Midhun Raj

സീ നെറ്റ്വര്‍ക്കിന്‌റെ സരിഗമപ എന്ന റിയാലിറ്റി ഷോ ദേശീയ തലത്തില്‍ ഏറെ ശ്രദ്ധ നേടിയൊരു പരിപാടിയാണ്. നിരവധി പുതിയ ഗായകര്‍ ഈ റിയാലിറ്റി ഷോ വഴി സിനിമാ രംഗത്ത് വൃക്തിമുദ്ര പതിപ്പിച്ചിരുന്നു. 1995ല്‍ ആരംഭിച്ച പരിപാടിയുടെതായി 28 സീസണുകളാണ് ഇതുവരെ കഴിഞ്ഞിരിക്കുന്നത്.

സരിഗമപ റിയാലിറ്റി ഷോ മലയാളത്തിലേക്കും എത്തുകയാണ്. സംഗീതപരിപാടികള്‍ ഏറെ ആസ്വദിക്കുന്ന മലയാളി പ്രേക്ഷകര്‍ക്കു മുന്നില്‍ സീ കേരളം ചാനലാണ് പുതിയ പരിപാടി അവതരിപ്പിക്കുന്നത്. സരിഗമപ റിയാലിറ്റി ഷോയുടെ പ്രൊമോ വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി ചാനല്‍ പുറത്തുവിട്ടിരുന്നു.

sare gama pa reality show

ഗായിക സുജാത,സംഗീത സംവിധായകരായ ഗോപീ സുന്ദര്‍, ഷാന്‍ റഹ്മാന്‍ തുടങ്ങിയവരാണ് പരിപാടിയില്‍ വിധികര്‍ത്താക്കളായി വരുന്നത്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രായപരിധി ഒരു വിഷയമല്ല എന്നാണ് അറിയുന്നത്. പരിപാടിയുടെതായി പുറത്തിറങ്ങിയ പുതിയ വീഡിയോയില്‍ സുജാത,ഗോപീ സുന്ദര്‍,ഷാന്‍ റഹ്മാന്‍ തുടങ്ങിയവര്‍ പ്രേക്ഷകരെ ഷോ കാണാനായി ക്ഷണിക്കുന്നുമുണ്ട്. അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച സീ കേരളം വൈവിധ്യമാര്‍ന്ന പരിപാടികളുമായിട്ടാണ് മുന്നോട്ടുപോവുന്നത്. സരിഗമപ റിയാലിറ്റി ഷോ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കുമെന്നാണ് അറിയുന്നത്‌.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X