സരിഗമപ താരം അശ്വിന്‍ വിവാഹിതനായി; സരസ്വതിയാണ് വധു, വിവാഹശേഷമുള്ള താരങ്ങളുടെ ചിത്രം വൈറലാവുന്നു

സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സരിഗമപ വളരെ ജനപ്രീതി നേടിയിരുന്നു. അടുത്തിടെ രണ്ടാം സീസണ്‍ ആരംഭിച്ചെങ്കിലും ആദ്യത്തെ സീസണിലെ ഓരോ മത്സരാര്‍ഥികളും സെലിബ്രിറ്റികളായി മാറിയിരുന്നു. ഭൂരിഭാഗം പേര്‍ക്കും പിന്നണി ഗാനരംഗത്തേക്ക് ചുവടുവെക്കാനുള്ള അവസരവും ലഭിച്ചു. ഇപ്പോഴിതാ സരിഗമപ യിലെ ഫൈനലിസ്റ്റ് ആയിരുന്ന അശ്വിന്‍ വിജയന്‍ വിവാഹിതനായിരിക്കുകയാണ്.

വൈകാത താന്‍ വിവാഹിതനാവുമെന്ന് മാസങ്ങള്‍ക്ക് മുന്‍പ് അശ്വിന്‍ ആരാധകരെ അറിയിച്ചിരുന്നു. കോയമ്പത്തൂരില്‍ സ്ഥിര താമസമാക്കിയ സച്ചു എന്ന് വിളിക്കുന്ന സരസ്വതിയാണ് വധു. വിവാഹശേഷമുള്ള ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്ത് വന്നിരിക്കുകയാണ്. കൊവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ട് അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

 aswin

തന്റേത് ലവ് മ്യാരേജ് അല്ലെന്നും ഇത് പക്ക അറേഞ്ച്ഡ് മ്യാരേജ് ആണെന്നും നേരത്തെ അഭിമുഖങ്ങളിലൂടെ അശ്വിന്‍ പറഞ്ഞിരുന്നു. അമ്മാവന്റെ മകന് വിവാഹം ആലോചിക്കുന്നതിനിടയില്‍ വന്ന പ്രൊപ്പോസലുകളില്‍ ചിലത് അമ്മായി എന്റെ അമ്മയ്ക്ക് കൊടുത്തിരുന്നു. അങ്ങനെയാണ് സരസ്വതിയെ കണ്ടെത്തുന്നത്. അങ്ങനെ വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചാണ് വിവാഹം തീരുമാനിച്ചത്.

ചിത്രശലഭത്തെ പോലെ മനോഹരിയായി മൌനി റോയി, നടിയുടെ ഫോട്ടോസ് വൈറലാവുന്നു

അശ്വിന്‍ ഗായകനും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമാണെങ്കില്‍ സരസ്വതി ഡാന്‍സറും പാട്ടുകാരിയും കൂടിയാണ്. താനൊരു പാട്ടുകാരനാണെന്നും തന്റെ പാട്ടുകളെ കുറിച്ചൊന്നും സരസ്വതിക്ക് അറിയുമായിരുന്നില്ല. എന്നാല്‍ അവളുടെ അച്ഛന്‍ സരിഗമപ കണ്ടിരുന്നെന്ന് മുന്‍പ് അശ്വിന്‍ സൂചിപ്പിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പാണ് സരിഗമപ യിലെ വിന്നറായ ലിബിന്‍ സ്‌കറിയ വിവാഹിതനായത്. അന്നും ഇതേ കൂട്ടുകെട്ട് ഒരുമിച്ച് എത്തിയിരുന്നു.

More from Filmibeat

Read more about: marriage വിവാഹം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X