twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫോട്ടോഷൂട്ടിന് പിന്നാലെ പുത്തന്‍ പരിപാടിയുമായി ഭാര്യ ഭര്‍ത്താക്കന്മാർ, ഒപ്പം ജിപി യും

    |

    സീ കേരളത്തില്‍ സംപ്രേഷണം ചെയ്തിരുന്ന സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോ ലോക്ഡൗണിലായിരുന്നു ഗ്രാന്‍ഡ് ഫിനാലെ നടത്തിയത്. വളരെ കുറഞ്ഞ കാലം കൊണ്ട് ജനപ്രീതി സ്വന്തമാക്കിയ സരിഗമപ യിലൂടെ ശ്രദ്ധേയനായ അവതാരകനായിരുന്നു ജീവ ജോസഫ്. സരിഗമപ യ്ക്ക് മുന്‍പ് വേറെയും പരിപാടികളില്‍ അവതാരകനായിരുന്നെങ്കിലും ജീവയെ പ്രശസ്തിയിലേക്ക് എത്തിച്ചത് ഈ ഷോ ആയിരുന്നു.

    ജീവയുടെ അവതരണ ശൈലിയ്ക്കും കൗണ്ടര്‍ ഡയലോഗുകള്‍ക്കുമായിരുന്നു ഏറ്റവുമധികം കൈയടി ലഭിച്ചത്. സരിഗമപ കഴിഞ്ഞതിന് ശേഷം വേറെ പരിപാടി ഒന്നുമില്ലെന്നും എനിക്ക് അറിയാവുന്ന പണി ഇതൊക്കെയാണെന്ന് സൂചിപ്പിച്ച് ജീവ എത്തിയിരുന്നു. അതുപോലെ ജീവയുടെ ഭാര്യയായ ചിട്ടു എന്ന് വിളിക്കുന്ന അപര്‍ണയ്‌ക്കൊപ്പം അഞ്ചാം വിവാഹ വാര്‍ഷികവും ആഘോഷിച്ചിരുന്നു.

     jeeva-aparna

    ഇതുവരെ ആരും പരീക്ഷിക്കാത്ത തരത്തിലുള്ള ഫോട്ടോഷൂട്ടായിരുന്നു വിവാഹവാര്‍ഷികത്തിന് ഇരുവരും പരീക്ഷിച്ചത്. ജീവയെ പോലെ സരിഗമപ യിലൂടെ തന്നെ അപര്‍ണയും പ്രേക്ഷകര്‍ക്ക് സുപരിചിതയായിരുന്നു. അടുത്തിടെ തങ്ങളുടെ പ്രണയത്തെ കുറിച്ച് പറഞ്ഞെത്തിയ താരദമ്പതിമാരുടെ വീഡിയോയും വൈറലായിരുന്നു. ഇപ്പോഴിതാ ഭാര്യയ്‌ക്കൊപ്പം പുതിയൊരു പരിപാടി തുടങ്ങിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ജീവ.

    മഞ്ജു വാര്യരുടെ നെറ്റിയിലെ പാടിന് പിന്നിലൊരു കഥയുണ്ട്! എത്ര ഒരുങ്ങിയാലും മുദ്രയായി അതുണ്ടെന്ന് നടിമഞ്ജു വാര്യരുടെ നെറ്റിയിലെ പാടിന് പിന്നിലൊരു കഥയുണ്ട്! എത്ര ഒരുങ്ങിയാലും മുദ്രയായി അതുണ്ടെന്ന് നടി

    'സരിഗമപക്കു ശേഷം ദേ നമ്മടെ സീ കേരളത്തില്‍ തന്നെ അടുത്ത അങ്കത്തിനു തയ്യാറായിരിക്കുകയാണ്, ഞാന്‍ മാത്രല്ല കൂടെ എന്റെ ശിട്ടുവുമുണ്ട്. നമുക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഗോവിന്ദ് പത്മസൂര്യയും കൂടെയുണ്ട്. അപ്പൊ പിന്നെ കൂടുതല്‍ പൊളി ആയിരിക്കുമെന്ന് പറയണ്ട കാര്യമില്ലലോ കളറാക്കാന്‍ 8 വൈറല്‍ കപ്പിള്‍സുമുണ്ട്. എന്നെ ഒരു തൊഴില്‍ രഹിതന്‍ ആക്കാതിരുന്നതില്‍ നന്ദി സര്‍ഗോ ചേട്ടാ, ഒരുപാട് സഹിക്കേണ്ടി വരും - നിങ്ങളുമെന്നായിരുന്നു ജീവ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.

     show

    മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് എന്ന പേരിലെത്തന്ന പുത്തന്‍ പരിപാടിയിലാണ് ഭാര്യ ഭര്‍ത്താക്കന്മാരായ ജീവയും ശിട്ടുവും വീണ്ടും ഒന്നിക്കുന്നത്. ഇരുവരും നേരത്തെ ഒരു പരിപാടി ഒന്നിച്ച് നടത്തിയിരുന്നു. ഇതോടെയാണ് പ്രണയത്തിലാവുന്നതും വിവാഹിതരാവുന്നതും. ഇത്തവണ ജിപി കൂടി എത്തുന്നതിനാല്‍ മൂവരും കിടു കോംപിനേഷന്‍ ആയിരിക്കുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. ഈ പരിപാടിയുടെപ്രമോ ഇതിനകം പുറത്ത് വരയും പ്രേക്ഷകർ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

    പ്രൊമോ വീഡിയോ കാണാം

    Read more about: television
    English summary
    SAREGAMAA Fame Jeeva Joseph About His New Show With Wife Aparna
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X