For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുലിവാല് പിടിച്ച് ദമ്പതിമാര്‍, ജീവയും പ്രിയതമ ചിട്ടുവും ഒക്ടോബര്‍ 4 ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും

  |

  ടെലിവിഷന്‍ റിയാലിറ്റി ഷോ യിലൂടെ പ്രേക്ഷകരുടെ ഇഷ്ട അവതരാകരില്‍ ഒരാളായി മാറിയ താരമാണ് ജീവ ജോസഫ്. ഈ ലോക്ഡൗണ്‍ കാലത്ത് ജീവ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഓരോ പോസ്റ്റുകളും ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ഭാര്യ അപര്‍ണയ്‌ക്കൊപ്പമുള്ള ഫോട്ടോഷൂട്ടിലൂടെയാണ് ജീവ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോഴിതാ താരദമ്പതിമാര്‍ പുതിയൊരു പരിപാടിയുമായി എത്തുകയാണ്.

  സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് എന്ന പരിപാടിയാണ് വൈകാതെ ആരംഭിക്കുന്നത്. ഇതേ ചാനലില്‍ തന്നെ സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോ യിലൂടെയാണ് ജീവ ശ്രദ്ധേയനാവുന്നത്. കഴിഞ്ഞ മാസമായിരുന്നു കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സരിഗമപ ഗ്രാന്‍ഡ് ഫിനാലെ നടത്തിയത്. അതിന് ശേഷം പുത്തന്‍ ഷോ ഒന്നുമില്ലെന്ന് ജീവ പറഞ്ഞിരുന്നെങ്കിലും അധികം വൈകാതെ അതിനുള്ള അവസരം ലഭിക്കുകയായിരുന്നു.

  മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് എന്ന പരിപാടി പേര് സൂചിപ്പിക്കുന്നത് പോലെ ദമ്പതിമാരെ ലക്ഷ്യം വെച്ചിട്ടുള്ളതാണ്. ജീവയ്‌ക്കൊപ്പം ചിട്ടു എന്ന് വിളിക്കുന്ന ഭാര്യ അപര്‍ണ്ണയും എത്തുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഇരുവരും തമ്മിലുള്ള കുസൃതികളും പിണക്കങ്ങളുമെല്ലാം ഉള്‍പ്പെടുത്തി കൊണ്ടുള്ള പ്രമോ വീഡിയോസ് ഇതിനകം ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ജീവയെ പോലെ തന്നെ അപര്‍ണയും നേരത്തെ ടെലിവിഷന്‍ അവതാരകയായിരുന്നു.

  താരദമ്പതിമാര്‍ക്കൊപ്പം അവതാരകനും നടനുമായ ജിപി എന്ന ഗോവിന്ദ് പത്മസൂര്യയും എത്തുന്നുണ്ട്. 'മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് റിയാലിറ്റി ഷോ എത്താന്‍ ഉള്ള സമയം ആയതായി അറിയിച്ചിരിക്കുകയാണ് ചാനല്‍. ഒക്ടോബര്‍ നാലു മുതല്‍ എല്ലാ ഞായറാഴ്ചയും വൈകിട്ട് ഏഴു മണി മുതലാകും സംപ്രേക്ഷണ സമയം' എന്നാണ് ജീവ ഏറ്റവും പുതിയതായി പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.

  ഇവര്‍ക്കൊപ്പം പുതിയ എട്ട് കപ്പിള്‍സ് കൂടി ഉണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം. ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കുകയും മറ്റും ചെയ്യുന്ന ഹാസ്യം നിറഞ്ഞൊരു പരിപാടി ആയിരിക്കുമെന്നാണ് സൂചന. ഇതുവരെ പുറത്ത് വന്ന പ്രൊമോ വീഡിയോകള്‍ കണ്ടതില്‍ നിന്ന് ഇതുവരെ മലയാളികള്‍ കാണാത്ത തരത്തിലുള്ള ഷോ ആയിരിക്കുമെന്ന സൂചനയുണ്ട്.

  വേറെ ലെവല്‍ ലുക്കില്‍ ജീവയും അപര്‍ണയും | FilmiBEat Malayalam

  'സരിഗമപക്കു ശേഷം ദേ നമ്മടെ സീ കേരളത്തില്‍ തന്നെ അടുത്ത അങ്കത്തിനു തയ്യാറായിരിക്കുകയാണ്, ഞാന്‍ മാത്രല്ല കൂടെ എന്റെ ശിട്ടുവുമുണ്ട്. നമുക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഗോവിന്ദ് പത്മസൂര്യയും കൂടെയുണ്ട്. അപ്പൊ പിന്നെ കൂടുതല്‍ പൊളി ആയിരിക്കുമെന്ന് പറയണ്ട കാര്യമില്ലലോ കളറാക്കാന്‍ 8 വൈറല്‍ കപ്പിള്‍സുമുണ്ട്. എന്നെ ഒരു തൊഴില്‍ രഹിതന്‍ ആക്കാതിരുന്നതില്‍ നന്ദി സര്‍ഗോ ചേട്ടാ, ഒരുപാട് സഹിക്കേണ്ടി വരും - നിങ്ങളും എന്നായിരുന്നു നേരത്തെ പുത്തന്‍ പരിപാടിയെ കുറിച്ച് ജീവ പറഞ്ഞത്.

  പ്രൊമോ വീഡിയോ കാണാം

  Read more about: television
  English summary
  SAREGAMAA Fame Jeeva Joseph About His New Show With Wife Aparna And Govind Padmasoorya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X