For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശില്‍പ ബാല എന്നെ സര്‍ഗോ ചേട്ടന് പരിചയപ്പെടുത്തിയതിനു ഉമ്മ! നന്ദി പറഞ്ഞ് സരിഗമപയിലെ ജീവ ജോസഫ്

  |

  ഒരുപാട് സംഗീത റിയാലിറ്റിഷോകള്‍ മലയാളികള്‍ കണ്ടിട്ടുണ്ടെങ്കിലും അവരണത്തിലും മറ്റെല്ലാ കാര്യം കൊണ്ടും വേറിട്ട് നിന്ന പരിപാടിയായിരുന്നു സരിഗമപ. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്ത് വന്നിരുന്ന സംഗീത റിയാലിറ്റി ഷോ ആഗസ്റ്റ് പതിനഞ്ചിന് ഗ്രാന്‍ഡ് ഫിനാലയിലൂടെ അവസാനിച്ചിരുന്നു. സംഗീത സംവിധായകന്മാരായ ഗോപി സുന്ദറും ഷാന്‍ റഹ്മാനും ഗായിക സുജാതയുമായിരുന്നു പരിപാടിയുടെ വിധികര്‍ത്താക്കള്‍.

  ഇവരെ കൂടാതെ കണ്ണൂര്‍ ഷെരീഫ് അടക്കമുള്ള ഗായകരുടെ സംഘവും ഗ്രാന്‍ഡ് ജൂറിയായി പരിപാടിയിലുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ട് ജനപ്രീതി നേടിയെടുത്ത ഷോ യില്‍ ലിബിന്‍ ആണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ആറ് പേരടങ്ങുന്ന ഫൈനലിസ്റ്റുകള്‍ തമ്മിലുള്ള മത്സരപോരാട്ടത്തിന് ശേഷമായിരുന്നു വിജയിയെ തിരഞ്ഞെടുത്തത്.

  saregamapa

  മത്സരാര്‍ഥികളെയും വിധികര്‍ത്താക്കളും മാത്രമല്ല അവതാരകനായിട്ടെത്തിയ ജീവ ജോസഫും ഏറെ ശ്രദ്ധേയനായിരുന്നു. സരിഗമപ അവസാനിച്ചതോടെ തന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഇന്‍സറ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പില്‍ സരിഗമപയുടെ സംവിധായന്‍ സര്‍ഗോ അടക്കമുള്ളവര്‍ക്ക് നന്ദി പറഞിരിക്കുകയാണ് ജീവ.

  Mammootty mobile phone viral pics

  'ഒരു നന്ദി പറച്ചിലിന്റെ ആവശ്യം ഇല്ല എന്നറിയാം പക്ഷെ ഇത് എന്റെ സ്‌നേഹമാണ്. സരിഗമപ എന്ന റിയാലിറ്റി ഷോയെ നെഞ്ചോടു ചേര്‍ത്ത ഞങ്ങളെ ഓരോരുത്തരെയും സ്വീകരിച്ച ഓരോ വ്യക്തികളോടുമുള്ള സ്‌നേഹമാണ് ഈ വാക്കുകള്‍. മറ്റു ഷോകളില്‍ നിന്ന് സരിഗമപയെ വേറിട്ടു നിര്‍ത്താന്‍ ഞങ്ങള്‍ക്ക് ഊര്‍ജ്ജമേകിയത് നിങ്ങളുടെ പ്രോത്സാഹനമാണ്. ആ സ്‌നേഹം ആ കയ്യടി ആ ആര്‍പ്പുവിളി ഇന്നലെ ഗ്രാന്‍ഡ് ഫിനാലെ കഴിയും വരെ ഞങ്ങള്‍ക്ക് തന്നതിനു ഒരായിരം നന്ദി. (ഇതുകൊണ്ട് തീര്‍ന്നില്ല ബാക്കി അടുത്ത പോസ്റ്റില്‍).

  saregamapa

  സര്‍ഗോ ചേട്ടാ... എല്ലാം തുടങ്ങിയത് ചേട്ടനില്‍ നിന്നാണ്. വീഡിയോ ജോക്കിയില്‍ നിന്ന് എന്നെ ഒരു സരിഗമപ അവതാരകന്‍ ആക്കി മാറ്റിയത് ചേട്ടന്റെ ആ വിളിയാണ്. ഒരു ഷോ സംവിധായകനെക്കാളുപരിയാണ് ചേട്ടാ എന്നുള്ള ഈ വിളി. ശില്‍പ ബാല എന്നെ സര്‍ഗോ ചേട്ടന് പരിചയപ്പെടുത്തുയതിനു ഉമ്മ. ആദ്യമായി ഒരു റിയാലിറ്റി ഷോ ചെയ്യുന്നവന്റെ അന്ധാളിപ്പോടെ ഞാന്‍ ആ ഫ്‌ലോറില്‍ നിന്നപ്പോ ആദ്യം കയ്യടിച്ചത് നമ്മടെ ഗ്രാന്‍ഡ് ജൂറിയാണ്.

  സരിഗമപ ഈ സീസണ്‍ കഴിഞ്ഞെന്നു മനസ്സിലാക്കിയ ലേ ഞാന്‍. കത്തിക്കലൊക്കെ കഴിഞ്ഞല്ലോ ഈശ്വരാ. പക്ഷെ ഞാന്‍ തളരില്ല രാമന്‍കുട്ടി തളരില്ല. സരിഗമപ സീസണ്‍ 2 ലോഡിങ്. അതുവരെ ഞാന്‍ ഈ പരിസര പ്രദേശങ്ങളിലൊക്കെ തന്നെ കാണും കേട്ടോ. ആ സപ്പോര്‍ട്ട് വാരിവിതറാന്‍ പിശുക്കു കാണിക്കണ്ട. കാരണം എനിക്ക് വേറെ പണി അറിയില്ലലോ ഗുയ്‌സ്. അപ്പൊ സുലാന്‍'.

  Read more about: television
  English summary
  SAREGAMAA Fame Jeeva Joseph About The Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X