twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവരെ ഒന്നും പഠിപ്പിച്ച് കൊടുക്കേണ്ടതില്ല; എല്ലാവരും കഴിവുള്ളവര്‍ തന്നെ, സരിഗമപയെ കുറിച്ച് അഖില ആനന്ദ്

    |

    മലയാള ടെലിവിഷനിലെ ഏറ്റവും ശ്രദ്ധേയമായ സംഗീത റിയാലിറ്റി ഷോ ആണ് സരിഗമപ. ആദ്യം യുവാക്കളെ അണിനിരത്തിയാണ് ഷോ നടത്തിയതെങ്കില്‍ രണ്ടാം സീസണില്‍ കുട്ടികളായിരുന്നു. ഷാന്‍ റഹ്മാനും ഗോപി സുന്ദറും സുജാത മോഹനുമാണ് വിധികര്‍ത്താക്കളായി എത്തുന്നത്. ഇവരെ കൂടാതെ നിരവധി മെന്റര്‍മാരും ഷോ യില്‍ ഉണ്ട്. നടന്‍ ജീവ ജോസഫ് അവതാരകനായിട്ടെത്തുന്ന റിയാലിറ്റി ഷോ ഇതിനകം ജനപ്രീതി നേടി കഴിഞ്ഞു. മത്സരം മുറുകുന്നതിന് അനുസരിച്ച് കുട്ടികളെല്ലാം ശക്തമായ പ്രകടനം കാഴ്ച വെക്കുന്നത് പ്രേക്ഷകരെയും ആവേശത്തിലാക്കി കൊണ്ടിരിക്കുകയാണ്.

    ഇപ്പോഴിതാ സരിഗമപയെ കുറിച്ചും അതിലെ വിശേഷങ്ങളും ആരാധകരുമായി പങ്കെവുക്കുകയാണ് അഖില ആനന്ദ്. ഗായിക എന്നതിലുപരി ടെലിവിഷന്‍ അവതാരക കൂടിയായ അഖിള സരിഗമപ കേരളം ലിറ്റില്‍ ചാംസിലെ പന്ത്രണ്ട് ജൂറി മെന്റര്‍മാരില്‍ ഒരാളാണ്. കുട്ടികളിലെ സംഗീതത്തെ കുറിച്ചും അവർക്ക് പരിശീലനം നൽകുന്ന തങ്ങളുടെ റോള്‍ എന്താണെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ അഖില പറയുന്നു. വിശദമായി വായിക്കാം

     സരിഗമപ യിലെ കുട്ടികളെ കുറിച്ച് അഖില ആനന്ദ്

    സരിഗമപ യിലെ കുട്ടികള്‍ എല്ലാവരും തന്നെ വളരെ കഴിവുള്ളവരാണെന്നാണ് അഖില പറയുന്നത്. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് അവരെ ഒന്നും പഠിപ്പിക്കേണ്ട ആവശ്യമില്ല. കുറച്ചു നിര്‍ദേശങ്ങള്‍ കൊടുക്കുകയും അവരെ ഒന്ന് മെച്ചപ്പെടുത്തി എടുക്കുകയും മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. കുട്ടികള്‍ക്ക് കൃത്യമായി അറിയാം അവര്‍ക്ക് എന്താണ് വേണ്ടതെന്ന്. അവര്‍ അതിന് സ്വയം മോട്ടിവേറ്റഡ് ആണെന്നും അഖില പറയുന്നു. നമ്മള്‍ അവര്‍ക്കൊപ്പം നില്‍ക്കുകയും അവരെ ഒന്ന് ബൂസ്റ്റ് ചെയ്യുകയും ചെയ്യുന്നു എന്ന് മാത്രം.

    ബാങ്കില്‍ ജോലി ചെയ്തിരുന്ന ആളാണ് താന്‍; അധികമാര്‍ക്കും അറിയാത്ത രഹസ്യം വെളിപ്പെടുത്തി എംജി ശ്രീകുമാര്‍ബാങ്കില്‍ ജോലി ചെയ്തിരുന്ന ആളാണ് താന്‍; അധികമാര്‍ക്കും അറിയാത്ത രഹസ്യം വെളിപ്പെടുത്തി എംജി ശ്രീകുമാര്‍

    സരിഗമപ കുടുംബം പോലെയാണെന്ന് അഖില

    പന്ത്രണ്ട് മികച്ച ഗായകരാണ് ഷോയുടെ ഗ്രാന്‍ഡ് ജൂറി ആയിട്ടുള്ളത്. അവര്‍ക്കൊപ്പമുള്ള അനുഭവം വളരെ റിഫ്രഷിങ് ആണ്. ഈ മഹാമാരിയുടെ കാലത്ത് ലൈവ് ഷോകളോ സംഗീത പരിപാടികളോ ഒന്നുമില്ല. അപ്പോള്‍ ഈ ടീമിനൊപ്പം ചിലവഴിക്കുക എന്ന് പറയുന്നത് ഒരു വലിയ അവസരമാണ്. ഒരു മെന്റര്‍ തന്റെ കുട്ടിക്ക് പറഞ്ഞു കൊടുക്കുന്ന ഒരു ടിപ്പ് അത് ഒരു ഗായിക എന്ന നിലയില്‍ എനിക്കും വളരെ ഉപയോഗമുള്ള ഒന്നാണെന്നാണ് അഖില വ്യക്തമാക്കുന്നത്. ശബ്ദം കണ്‍ട്രോള്‍ ചെയ്യുന്നതോ അതിന്റെ മോഡുലേഷനോ എന്തുമാകട്ടെ, അത് നമുക്കും ജീവിതത്തില്‍ എപ്പോഴെങ്കിലും ഉപയോഗം വരുന്ന ഒരു ടിപ്പ് തന്നെയാണ്. നമ്മുടെ കഴിവിനെ മികച്ചതാക്കാനും അത് സഹായിക്കും.

    ഭാര്യയുടെ മുന്നില്‍ വെച്ച് വേറൊരു കല്യാണം കഴിക്കുന്നു; മൃദുല ഇനി വഴക്കുണ്ടാക്കുമോന്ന് അറിയില്ലെന്ന് യുവകൃഷ്ണഭാര്യയുടെ മുന്നില്‍ വെച്ച് വേറൊരു കല്യാണം കഴിക്കുന്നു; മൃദുല ഇനി വഴക്കുണ്ടാക്കുമോന്ന് അറിയില്ലെന്ന് യുവകൃഷ്ണ

    Recommended Video

    Minnal Murali Premiere Show At Mumbai | Tovino Thomas | Basil Joseph | FilmiBeat Malayalam
    ഏതൊരു ഗായകരും ആഗ്രഹിക്കുന്ന വേദിയിലെത്തിയ സന്തോഷമാണ്

    ഏതൊരു ഗായകനും സ്വപ്‌നം കാണുന്നതിന് തുല്യമായൊരു സ്റ്റേജ് ആണ് സരിഗമപ. ഒരു കലാകാരന് തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ ഏറ്റവും മികച്ച വേദിയാണിത്. കുട്ടികള്‍ ആ വേദി നന്നായി ഉപയോഗിക്കുന്നു എന്നതില്‍ വളരെ സന്തോഷമാണ്. എല്ലാവരും കുടുംബത്തിലെന്ന പോലെയുള്ള ഫീലാണ് ഇവിടെ. ഇതിനിടയിലും മത്സരം മുറുകിക്കൊണ്ടിരിക്കും. മത്സര ബുദ്ധിയേക്കാള്‍ സംഗീതം എന്ന സ്പിരിറ്റ് മാത്രമാണ് സരിഗപ യില്‍ ഉള്ളതെന്നും അഖില വ്യക്തമാക്കുന്നു.

    ബാങ്കില്‍ ജോലി ചെയ്തിരുന്ന ആളാണ് താന്‍; അധികമാര്‍ക്കും അറിയാത്ത രഹസ്യം വെളിപ്പെടുത്തി എംജി ശ്രീകുമാര്‍ബാങ്കില്‍ ജോലി ചെയ്തിരുന്ന ആളാണ് താന്‍; അധികമാര്‍ക്കും അറിയാത്ത രഹസ്യം വെളിപ്പെടുത്തി എംജി ശ്രീകുമാര്‍

    Read more about: singer ഗായിക
    English summary
    SAREGAMAA Grand Jury Member Akhila Anand Opens Up About The Show
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X