സരിഗമപ ഷോയില്‍ വികാരഭരിതനായി ഗോപി സുന്ദര്‍ പറഞ്ഞത്! വൈറലായി വീഡിയോ
സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യാറുളള ജനപ്രിയ പരിപാടികളിലൊന്നാണ് സരിഗമപ. റിയാലിറ്റി ഷോയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ഒരു എപ്പിസോഡ് ശ്രദ്ധേയമായി മാറിയിരുന്നു. ലത മങ്കേഷ്‌ക്കറിന്റെ 'കഭി കഭി മേരേ ദില്‍ മേ' പാടിയ നാരായണി ഗോപന്റെ ആലാപനമായിരുന്നു ശ്രദ്ധേയമായി മാറിയിരുന്നത്.
വരികളുടെ അര്‍ത്ഥം കൃത്യമായി ഉള്‍ക്കൊണ്ട് നല്ല ഫീലോടെയാണ് ഗായിക ഈ പാട്ട് ആലപിച്ചിരുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തിരുന്നു. നാരായണിയുടെ പാട്ട് കഴിഞ്ഞ ശേഷം നിറഞ്ഞ കണ്ണുകളോടെ എല്ലാവരും കൈയ്യടിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു.

പാട്ട് കേട്ട് എനിക്ക് കരച്ചില്‍ വന്നെന്നും അത്രയും ഗംഭീരമായിട്ട് പാടിയെന്നും സംഗീത സംവിധായകന്‍ പറഞ്ഞു. സരിഗമപ റിയാലിറ്റി ഷോയില്‍ എറ്റവുമധികം ശ്രദ്ധേയയായ മല്‍സരാര്‍ത്ഥി കൂടിയാണ് നാരായണി. പ്രശസ്ത പിന്നണി ഗായകന്‍
കല്ലറ ഗോപന്റെ മകള്‍ കൂടിയാണ് ഗായിക.


Click it and Unblock the Notifications











