ഭാവനയും അന്ന ബെനും ഒരുമിച്ചൊരു വേദിയില്‍! വൈറലായി സരിഗമപ ഫിനാലെ പ്രൊമോ

By Prashant V R

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സംഗീത റിയാലിറ്റി ഷോകളിലൊന്നാണ് സരിഗമപ. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. നിരവധി കഴിവുളള യുവഗായകരെ സരിഗമപ ഷോയിലൂടെ എല്ലാവരും കണ്ടിരുന്നു. ഗായിക സുജാത മോഹന്‍, സംഗീത സംവിധായകരായ ഗോപി സുന്ദര്‍, ഷാന്‍ റഹ്മാന്‍ തുടങ്ങിയവരാണ് റിയാലിറ്റി ഷോയില്‍ വിധികര്‍ത്താക്കളായി എത്തുന്നത്. ഒരു വര്‍ഷത്തിലധികമായി സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സംഗീത റിയാലിറ്റി ഷോയുടെ ഫൈനലിനായി വലിയ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

bhavana-anna ben

സരിഗമപയിലെ മികച്ച മല്‍സരാര്‍ത്ഥികളായിരുന്ന ജാസിം, ശ്വേത, അശ്വിന്‍, ലിബിന്‍, കീര്‍ത്തന തുടങ്ങിയവരെയാണ് ഇത്തവണ ഫൈനല്‍ മല്‍സരാര്‍ത്ഥികളായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവര്‍ക്കൊപ്പം അക്ബര്‍, ശ്രീജിഷ് തുടങ്ങിയവരില്‍ ഒരാളും ഫൈനലില്‍ മല്‍സരിക്കും. അതേസമയം ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ സരിഗമപ റിയാലിറ്റി ഷോ ഫൈനല്‍ എപ്പിസോഡ് സംപ്രേക്ഷണത്തിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യ ദിനത്തിലാണ് ഗ്രാന്‍ഡ് ഫിനാലെ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നത്.

സരിഗമപയുടെതായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ഫൈനലില്‍ നടിമാരായ ഭാവന, അന്ന ബെന്‍ തുടങ്ങിയവരാണ് മുഖ്യാതിഥികളായി എത്തുന്നത്. പുതിയ പ്രൊമോയില്‍ വിധികര്‍ത്താക്കളെയും ഗായകരിലൊരാളായ അക്ബറിനെയും കാണിക്കുന്നുണ്ട്. സൂഫിയും സുജാത എന്ന ചിത്രത്തിലെ ഒരു ഗാനം പാടുന്ന അക്ബറിനെയാണ് വീഡിയോയില്‍ കാണിക്കുന്നത്. നേരത്തെ കോവിഡ് വ്യാപനം കൂടിയതുകൊണ്ടായിരുന്നു ഫൈനല്‍ എപ്പിസോഡ് മാറ്റിവെക്കേണ്ടി വന്നത്.

ലോക്ഡൗണിനെ തുടര്‍ന്ന് ചാനല്‍ പരിപാടികളെല്ലാം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷമാണ് ചാനല്‍ പരിപാടികളെല്ലാം വീണ്ടും ചിത്രീകരണം പുനരാരംഭിച്ചത്. അതേസമയം സരിഗമപ പുതിയ പ്രൊമോയില്‍ നിറപുഞ്ചിരിയോടെയാണ് അന്ന ബെന്‍ എത്തുന്നത്. അക്ബറിന്റെ ആലാപനത്തില്‍ ലയിച്ചിരിക്കുന്ന ഭാവനയെയും പ്രൊമോ വീഡിയോയില്‍ കാണാം. പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായ ജീവയും ഫൈനല്‍ എപ്പിസോഡിലൂടെ വീണ്ടും എത്തുന്നുണ്ട്.

ജീവയുടെ ശബ്ദമാണ് സരിഗമപ ഗ്രാന്‍ഡ് ഫിനാലെ പ്രൊമോ വീഡിയോയില്‍ പശ്ചാത്തലമായി കൊടുത്തിരിക്കുന്നത്. സരിഗമപയുടെ ആദ്യ സീസണില്‍ ആരാവും ഒന്നാമത് എത്തുകയെന്നത് എല്ലാവരും ആകാംക്ഷകളോടെ ഉറ്റുനോക്കുന്ന കാര്യമാണ്. ഫൈനലില്‍ മാറ്റുരയ്ക്കുന്ന അധികപേരും മുന്‍പ് തങ്ങളുടെ കഴിവ് തെളിയിച്ചവരാണ്. പരിപാടിക്കിടെയിലും പിന്നണി ഗായകരായും ഇവരെല്ലാം തിളങ്ങിയിരുന്നു.

Read more about: sujatha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X