അനുമോൾക്ക് പോലും ഇത്ര ഷോകൾ കിട്ടിയില്ല, രേണുവിന് തിരക്കോട് തിരക്ക്; അനുമോൾക്ക് സംഭവിച്ചത്
ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ മത്സരിച്ചവരാണ് രേണു സുധിയും അനുമോളും. രണ്ട് പേരും ലെെം ലെെറ്റിൽ ശ്രദ്ധാ കേന്ദ്രമായവർ. നേരത്തെ അറിയാമായിരുന്നെങ്കിലും ഇവർ തമ്മിൽ വലിയ സൗഹൃദമൊന്നും ബിഗ് ബോസ് ഹൗസിലുണ്ടായിരുന്നില്ല. രേണുവും ആങ്കർ ശാരികയുമായും ഹൗസിനുള്ളിൽ നല്ല സുഹൃത്തുക്കളായിരുന്നു. രേണുവിനെയും അനുമോളെയും കുറിച്ച് ശാരിക പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
രേണു ഇപ്പോൾ ബഹ്റിനിലാണ്. മൂന്നോ നാലോ ബഹ്റിൻ ഇവന്റുകളുണ്ട്. എനിക്ക് തോന്നുന്നത് അനുമോൾക്ക് പോലും അത്രയും ഷോകൾ കിട്ടിയിട്ടില്ല. അത്രയും ഷോകൾ ബിഗ് ബോസിന് ശേഷം രേണു സുധിക്ക് കിട്ടി. അത് ബിഗ് ബോസ് പട്ടം കൊണ്ടല്ല. കഠിനാധ്വാനം കൊണ്ടാണ് എന്നാണ് ശാരിക പറഞ്ഞത്.

ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ വിന്നറാണ് അനുമോൾ. എന്നാൽ രേണു സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്ന് പുറത്ത് പോയ ആളും. എന്നാൽ അനുമോളെ ഇപ്പോൾ പഴയത് പോലെ ലെെം ലെെറ്റിൽ കാണുന്നില്ല. വിജയാരവങ്ങൾ ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ അവസാനിച്ചു. ബിഗ് ബോസിൽ അനുമോൾക്കും രേണുവിനും ഒപ്പം മത്സരിച്ച പലരെയും ജനം മറന്നു. പലരും സ്വകാര്യ ജീവിതത്തിലേക്ക് ഒതുങ്ങി എന്നതാണ് ഒരു കാരണം. മറ്റൊരു കാരണം ബിഗ് ബോസിലേക്കാൾ വലിയ ഡ്രാമകൾ ഇന്ന് ദിനംപ്രതി സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ഒരു വിഷയം കഴിയുമ്പോൾ മറ്റൊരു വിഷയത്തിന്റെ പിറകെയാണ് ജനങ്ങൾ.
എന്നാൽ രേണു കുറേക്കൂടി തന്ത്രപരമായി മുന്നോട്ട് പോയി. എപ്പോഴും തന്റെ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി തുടരാൻ രേണു ശ്രമിച്ചു. ഒന്നുകിൽ മരിച്ച് പോയ ഭർത്താവ് കൊല്ലം സുധി, അല്ലെങ്കിൽ വീട്, ആൽബം എന്നിങ്ങനെ രേണുവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. ഉദ്ഘാടന പരിപാടികൾ ചെയ്യാനിഷ്ടപ്പെടുന്നയാളാണ് അനുമോളും. എന്നാൽ ഇന്ന് അനുമോളേക്കാളും കൂടുതൽ ജനശ്രദ്ധ ലഭിക്കുന്നത് രേണുവിന് തന്നെയാണ്.
ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർത്ഥിയാണ് അനുമോൾ. അനുമോൾ തന്നെ വിജയിക്കുകയും ചെയ്തു. എന്നാൽ മറ്റൊരു ബിഗ് ബോസ് വിന്നർക്കും കേൾക്കാത്ത അത്രയും വിമർശനം അനുമോൾക്ക് കേട്ടു. പിആർ കൊണ്ടാണ് ജയിച്ചത്, കരഞ്ഞ് ബഹളം വെച്ച് ഡ്രാമ കളിച്ചു എന്നൊക്കെയായിരുന്നു വിമർശനങ്ങൾ. ബിഗ് ബോസിന് ശേഷം അനുമോൾ അധികം അഭിമുഖങ്ങൾ നൽകിയിട്ടില്ല. സഹമത്സരാർത്ഥിയായിരുന്ന നടി ബിന്നി സെബാസ്റ്റ്യനായിരുന്നു അനുമോളെ കുരുക്കിയ ആരോപണം ഉന്നയിച്ചത്. അനുമോൾ 16 ലക്ഷം രൂപയുടെ പിആർ നൽകിയെന്നും ഇക്കാര്യം അനുമോൾ തന്നെയാണ് തന്നോട് പറഞ്ഞതെന്നും ബിന്നി ആരോപിച്ചു. ഇഈ ആരോപണം അനുമോൾ നിഷേധിച്ചു. താൻ ജനപിന്തുണ കൊണ്ടാണ് വിജയിച്ചതെന്നാണ് അനുമോൾ പറയുന്നത്.


Click it and Unblock the Notifications











