കുട്ടിപ്പട്ടാളത്തില്‍ സരിതയുടെ നവരസഭാവങ്ങള്‍, കാണൂ
സൂര്യ ടിവിയും ഏഷ്യനെറ്റും സരിത എസ് നായരെ വച്ച് റേറ്റിങ് കൂട്ടുകയാണെന്ന് പറഞ്ഞാല്‍ കുറ്റം പറയാന്‍ കഴിയില്ലല്ലോ. ഓണത്തിന് സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഗുല്‍മാല്‍ എന്ന ആളെപറ്റിക്കുന്ന പരിപാടിയിലൂടയെും ഏഷ്യനെറ്റിലെ ഹ്യൂമറസ് ടോക്ക് ഷോ എന്ന പരിപാടിയിലൂടെയും സരിതയ്ക്ക് കിട്ടിയ പ്രചാരം കുറച്ചൊന്നുമല്ല.
ഇപ്പോള്‍ സരിത വീണ്ടുമെത്തിയിരിക്കുകയാണ് സൂര്യ ടിവിയില്‍. സുബി അവതരിപ്പിക്കുന്ന കുട്ടിപ്പട്ടാളം എന്ന കുട്ടികളുടെ ഷോയില്‍ കഴിഞ്ഞ ദിവസം സരിത എസ് നായരുടെ മകളും ഉണ്ടായിരുന്നു. പരിപാടിക്കിടെ സരിത വിവാഹിതയാകാന്‍ പോകുന്നെന്നൊക്കെ പറഞ്ഞു കേട്ടു. തമാശയാണോ അതോ ശരിക്കും അങ്ങനെ ആരെങ്കിലുമുണ്ടോ എന്നൊന്നും അറിയില്ല.

ഏത് പരിപാടിയ്ക്ക് പോയാലുമുള്ള സരിതയുടെ കഴിവു തെളിയിക്കുന്ന പ്രകടനങ്ങളാണ് സഹിക്കാന്‍ കഴിയാത്തത്. സ്‌കൂള്‍ പഠനകാലത്ത് ഡാന്‍സിനും പാട്ടിനുമൊക്കെ നിന്നിട്ടുള്ള സരിത ഇപ്പോള്‍ ഏത് പരിപാടിയ്ക്ക് പോയാലും പാട്ട് പാടിക്കളയും, ഡാന്‍സും കളിക്കും. ചാനല്കാര് അത് ആവശ്യപ്പെടുന്നതാണ് കേട്ടോ. യാതൊരു മടിയുമില്ലാതെ ചെയ്തുകൊടുക്കുന്നതിലുമുണ്ട് സരിതവൈഭവം.
കുട്ടിപ്പട്ടാളത്തില്‍ സുഭിയുടെ കാര്യമല്ല, മകളോട് അമ്മ ഡാന്‍സ് കളിക്കുമല്ലോ, അതൊന്ന് കാണിക്കാന്‍ പറയൂ എന്ന് ആവശ്യപ്പെട്ടു. ഭീഭത്സവും, ശൃംഗാരവും, കരുണയും രൗദ്രവുമൊക്കെ സരിത കാണിച്ചത് ഭീകരമായിരുന്നു. ഒരുപാട്ടും പടി സരിത പരിപാടി ഗംഭീരമാക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ.


Click it and Unblock the Notifications











