പ്രണയിക്കുന്നവര്‍ക്ക് പത്ത് കല്‍പനകളുമായി സരിത എസ് നായര്‍
സോളാര്‍ തട്ടിപ്പിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച സരിത എസ് നായര്‍ മലയാളികള്‍ക്ക് പ്രയ്യപ്പെട്ടവളായോ? ഷോര്‍ട്ട് ഫിലീമുകളിലൂടെ മലയാള സിനിമയിലേക്ക് കടന്ന സരിത എസ് നായര്‍ ഇനി ചാനല്‍ അവതാരകയായി നമ്മുടെ സ്വീകരണ മുറിയിലെത്തും.
അതെ സരിത എസ് നായര്‍ ചാനല്‍ അവതാരകയായെത്തുന്നു. ടു ഡേ ടിവി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ലൗബേര്‍ഡ്‌സ് എന്ന ഷോയിലാണ് സരിത എസ് നായര്‍ അവതാരികയാകുന്നത്. പ്രണയ ദിനമായ ഇന്ന് പരിപാടി സംപ്രേക്ഷണം ചെയ്തു തുടങ്ങും.

പ്രണയമാണ് പരിപാടിയുടെ ഉള്ളടക്കം. പ്രണയിക്കുന്നവര്‍ക്കും, പ്രണയിക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്കും പ്രണയത്തില്‍ പരാജയപ്പെട്ടവര്‍ക്കും സരിത പരിഹാരം പറഞ്ഞു തരും. ഇതിന് പുറമെ തുടര്‍ന്നുള്ള എല്ലാ എപ്പിസോഡുകളിലും ലഭിയ്ക്കുന്ന കത്തുകള്‍ പ്രണയാദ്രമായി സരിത തന്നെ വായിക്കും.
പ്രണയിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പത്ത് കല്‍രപനകളുമായി ഞാന്‍ വരുന്നു എന്ന ആമുഖത്തോടെ സരിത പ്രത്യക്ഷപ്പെടുന്ന പ്രമോ യൂ ടൂ്യബിലും വാട്‌സ് ആപ്പിലും വൈറലായിക്കഴിഞ്ഞു. ഇനി എല്ലാം സരിതമയം.


Click it and Unblock the Notifications











