twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു കുടുംബിനി ആയിരിക്കാൻ ഞാൻ ശ്രമിച്ചു, അത് എനിക്ക് വിധിച്ചിട്ടില്ലായിരുന്നു, മനസ് തുറന്ന് രേഖ

    |

    മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രേഖ രതീഷ്, കലാകുടുംബത്തിൽ ജനിച്ച് വളർന്ന് താരം അച്ഛന്റേയും അമ്മയുടേയും പാത പിന്തുടർന്ന് സിനിമയിൽ എത്തുകയായിരുന്നു. നിറക്കൂട്ട് എന്ന സീരിയലിലൂടെയാണ് രേഖ മിനിസ്ക്രീനിൽ എത്തുന്നത്. യദുകൃഷ്ണന്റെ നായികയായിട്ടായിരുന്നു തുടക്കം, അതു കഴിഞ്ഞു മനസ്സ് എന്നൊരു സീരിയൽ ചെയ്തു. പിന്നീട് നിരവധി മലയാളം സീരിയലുകളുടെ ഭാഗമാവുകയായിരുന്നു നടി.

    ബിക്കിനി ചിത്രങ്ങളുമായി സാറ അലി ഖാന്‍ വീണ്ടും; ചിത്രങ്ങളിതാബിക്കിനി ചിത്രങ്ങളുമായി സാറ അലി ഖാന്‍ വീണ്ടും; ചിത്രങ്ങളിതാ

    മമ്മൂട്ടിയ്ക്ക് അത്ര വലിയ പ്രതിഫലം ഇല്ലായിരുന്നു, മലയാളത്തിൽ സിനിമ ചെയ്യാത്തത് ഇതു കൊണ്ട്, മഹേഷ് പറയുന്നുമമ്മൂട്ടിയ്ക്ക് അത്ര വലിയ പ്രതിഫലം ഇല്ലായിരുന്നു, മലയാളത്തിൽ സിനിമ ചെയ്യാത്തത് ഇതു കൊണ്ട്, മഹേഷ് പറയുന്നു

    പിന്നീട് നടി സീരിയലിൽ നിന്ന് ബ്രേക്ക് എടുക്കുകയായിരുന്നു. പിന്നീട് മകൻ ജനിച്ചതിന് ശേഷമായിരുന്നു നടി മടങ്ങി എത്തിയത്. 'ആയിരത്തിലൊരുവൾ' എന്ന സീരിയലിലൂടെയായിരുന്നു രണ്ടാം വരവ്. അതിന് ശേഷ പരസ്പരം എന്ന ഹിറ്റ് സീരിയലിന്റെ ഭാഗമാവുകയായിരുന്നു. പരസ്പരത്തിലെ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. പരസ്പരം പോലെ തന്നെ മഞ്ഞിൽ വിരഞ്ഞ പൂവ് എന്ന പരമ്പരയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സസ്നേഹം എന്ന പരമ്പരയിലാണ് രേഖ അഭിനയിക്കുന്നത് അമ്മ വേഷത്തിലാണ് ഈ സീരിയലിലും നടി എത്തുന്നത്. കഥാപാത്രത്തിന്റെ പ്രായം തനിക്ക് പ്രശ്നമല്ലെന്നും അഭിനയസാധ്യത ഉണ്ടോ എന്നു മാത്രമാണി നോക്കാറുള്ളതെന്നും മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ രേഖ പറയുന്നു.

    ദീപികയ്ക്ക് മൂന്ന് കുട്ടികളെ വേണം, വിവാഹത്തിന് മുമ്പുള്ള നടിയുടെ ആഗ്രഹം ഇങ്ങനെ...ദീപികയ്ക്ക് മൂന്ന് കുട്ടികളെ വേണം, വിവാഹത്തിന് മുമ്പുള്ള നടിയുടെ ആഗ്രഹം ഇങ്ങനെ...

    സിംഗിൾ മദർ

    സിംഗിൾ മദറാണ് രേഖ. കുട്ടിയെ തനിക്ക് നിച്ച് വളർത്തുമ്പോഴുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി.'' ചെറുതായിരുന്നപ്പോൾ ഞാൻ വളരെയധികം ബുദ്ധിമുട്ടി. എന്നാൽ ഇപ്പോൾ ബുദ്ധിമുട്ടിന്റെ കാലമൊക്കെ കഴിഞ്ഞുവെന്നാണ് നടി പറയുന്നത്.'' മകൻ അയാന് ഇപ്പോള്‍ പത്തു വയസ്സായി. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. ബുദ്ധിമുട്ടിന്റെ കാലമൊക്കെ കഴിഞ്ഞു. അവനെ നോക്കാൻ ഒരു അമ്മ ഉണ്ടായിരുന്നു. അവൻ‌ ചെറുതായിരുന്നപ്പോൾ ഞാൻ വളരെയധികം ബുദ്ധിമുട്ടി. അവനെ വീട്ടിലാക്കി ഷൂട്ടിങ്ങിന് പോയാൽ തിരിച്ചു എത്തുന്നതു വരെ വലിയ വിഷമമാണ്. എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. എല്ലാവർക്കും എല്ലാം അറിയുന്നതാണല്ലോ.

    അഭിനയത്തിൽ എത്തിയത്

    അഭിനയത്തിൽ എത്തിയതിനെ കുറിച്ചും രേഖ അഭിമുഖത്തിൽ പറയുന്നുണ്ട്. തുടക്കത്തി മനസ്സിൽ അഭിനയമോഹം ഇല്ലായിരുന്നു എന്നാണ് നടി പറയുന്നത്. ക്യാപ്റ്റൻ രാജു ആയിരുന്നു രേഖയെ സീരിയലിലേയ്ക്ക് കൊണ്ട് വന്നത്. ''ചെറുപ്പത്തിൽ അഭിനയമോഹം ഉണ്ടായിരുന്നില്ല. ക്യാപ്റ്റൻ രാജു അങ്കിൾ ഞങ്ങളുടെ കുടുംബ സുഹൃത്ത് ആയിരുന്നു. അദ്ദേഹത്തിന്റെ സീരിയലിലൂടെയാണ്എത്തുന്നത്. '' രാജു അങ്കിളിന്റെ പുതിയ സീരിയലിനു വേണ്ടി നായികയെ അന്വേഷിക്കുന്ന സമയമായിരുന്നു. 'രതീഷേ മോൾ ഉണ്ടല്ലോ, നമുക്കൊന്ന് ശ്രമിച്ചു നോക്കിയാലോ' എന്ന് അദ്ദേഹം അച്ഛനോട് ചോദിച്ചു. അങ്ങനെ സ്ക്രീൻ ടെസ്റ്റ് നടത്തി. അതു ശരിയായി. അങ്ങനെയാണ് അഭിനയിക്കാൻ തുടങ്ങുന്നത്. 14ാം വയസ്സിൽ ആയിരുന്നു അത്. ഇപ്പോൾ അഭിനയം എന്റെ ജോലി ആണ്. എന്റെ ജോലി എന്റെ ദൈവമാണ്. ഒരു കുടുംബിനി ആയിരിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ എനിക്ക് അതു വിധിച്ചിട്ടില്ലായിരുന്ന, രേഖ മനേരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു,

    ലോക്ക് ഡൗൺ കാലം

    ലോക്ക് ഡൗൺ സൃഷ്ടിച്ച പ്രതിസന്ധിയെ കുറിച്ചും നടി പറയുന്നുണ്ട്. മറ്റ് എല്ലാ മേഖലയെ പോലെ സീരിയലിനേയും കൊവിഡ് പ്രതിസന്ധി ബാധിച്ചിരുന്നു. നിർത്തിവച്ച ഷൂട്ട് വീണ്ടും തുടങ്ങി. എങ്കിലും ഇടയ്ക്കിടെ വരുന്ന ലോക്ഡൗൺ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. പക്ഷേ മാസ്ക് വച്ച് അഭിനയിക്കാൻ പറ്റില്ലല്ലോ. കൊവിഡ് കാലത്ത് വല്ലാതെ ബുദ്ധിമുട്ടിയവര്‍ കുട്ടികൾ ആണ്. നമ്മൾ പുറത്തുപോകുമ്പോൾ മറ്റുള്ളവരെ കാണുന്നുണ്ട്. കുട്ടികൾ കൂട്ടിലടച്ച കിളികളെപോലെ ആയിപ്പോയി. കൂട്ടുകാരെ കാണാനോ കളിക്കാനോ ഒന്നും അവർക്ക് പറ്റുന്നില്ല. അത് അവരെ വല്ലാതെ ബാധിക്കുന്നുണ്ട്.

    Recommended Video

    തന്നെക്കുറിച്ച് വരുന്നത് മുഴുവൻ ഗോസിപ്പുകളെന്ന് മൃദുല
    ഉപജീവനം

    സീരിയലുകൾക്കെതിരെ ഉയർന്ന വിവാദ പരാമർശത്തെ കുറിച്ചും രേഖ തന്റെ അഭിപ്രായം പങ്കുവെച്ചിരുന്നു. ''സീരിയൽ കുറച്ചുപേരുടെ ഉപജീവന മാര്‍ഗമാണ്. അതിനെ പൂർണമായും അധിക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് നടി പറയുന്നത്. എല്ലാ മേഖലയിലും നന്മയും തിന്മയും ഉണ്ട്. ഏതു തിരഞ്ഞെടുക്കണം എന്നത് ആളുകളുടെ വിവേചന ബുദ്ധിക്ക് അനുസരിച്ച് വ്യത്യാസപ്പെടും. നന്മ വേണ്ടവർക്ക് അതും തിന്മ വേണ്ടവർക്ക് അതും തിരഞ്ഞെടുക്കാം. മോശമായി ഒന്നുമില്ലാത്ത ഏതു മേഖലയാണ് ഉള്ളത് ? രാഷ്ട്രീയത്തിൽ ഇല്ലേ, കായിക മേഖലയിൽ ഇല്ലേ, സിനിമയിൽ ഇല്ലേ. അപ്പോൾ പിന്നെ സീരിയലിനെ മാത്രം കുറ്റപ്പെടുത്തേണ്ട കാര്യമുണ്ടോ?. ഒരു ചെറിയ ഉദാഹരണം പറയാം. ഈ മഹാമാരിക്കാലത്ത് ഹാൻഡ്‌ സാനിറ്റൈസർ വളരെ കൂടിയ വിലയ്ക്ക് വിറ്റ് നമ്മളെ പറ്റിക്കുന്നവർ ഉണ്ട്. ഈ ദുരിതത്തിലും ആളുകളെ ചൂഷണം ചെയ്യാൻ അവർ ശ്രമിക്കുന്നു. സീരിയൽ കണ്ടതുകൊണ്ടോ, സിനിമ കണ്ടതു കൊണ്ടോ ആരും ചീത്തയായി എന്നു പറയാനാവില്ല. മനസ്സിൽ നന്മ ഉള്ളവർ നന്മ മാത്രമേ ചെയ്യൂ രേഖ പറയുന്നു

    Read more about: serial
    English summary
    Sasneham actress Rekha Ratheesh Opens Up About Her Son And Latest Makeover
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X