Don't Miss!
- News
'ഒറ്റ തിരിഞ്ഞ് ആക്രമിച്ചവര്‍ക്ക് സമര്‍പ്പിക്കുന്നു', സ്വപ്നയ്ക്ക് എതിരായ ഹൈക്കോടതി വിധിയിൽ ജലീൽ
- Automobiles
ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki
- Finance
5,000 രൂപയിൽ നിന്ന് 30,000 കോടിയിലേക്ക് വളരുന്നത് എങ്ങനെ? നിക്ഷേപകരോട് ജുൻജുൻവാലയുടെ വാക്കുകൾ
- Sports
Asia Cup 2022: ഇന്ത്യക്കു കപ്പടിക്കാം, രോഹിത് ഒഴിവാക്കേണ്ടത് മൂന്ന് അബദ്ധങ്ങള്‍!
- Technology
Selfie Camera Smartphones: ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ
- Travel
യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ഡ വര്‍ധനവ്, കാരണങ്ങളിങ്ങനെ
- Lifestyle
സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ
എട്ട് വർഷത്തെ പ്രണയം, അത് ബ്രേക്കപ്പായ സമയത്താണ് അമൃതയെ കാണുന്നത്, പ്രണയ കഥ പറഞ്ഞ് പ്രശാന്ത്
നായികയായും വില്ലത്തിയായും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് അമൃത വർണ്ണൻ. ചക്രവാകം, പുനർജനി, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ്, തുടങ്ങിയ പരമ്പരകളിലൂടെയാണ് അമൃത പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. അഭിനയത്തിനോട് താൽപര്യമില്ലാതെയായിരുന്നു താരം സീരിയലിൽ എത്തിയത്. എന്നാൽ തുടക്കത്തിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് താരം.
സാമന്തയുമായി പിരിഞ്ഞതിനെക്കാളും നാഗചൈതന്യയെ അലട്ടിയത് മറ്റൊന്നായിരുന്നു, വെളിപ്പെടുത്തി നടൻ
അമൃതയെ പോലെ തന്നെ ഭർത്താവ് പ്രശാന്തും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനാണ്. നിലവിൽ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സസ്നേഹം എന്ന പരമ്പരയിലാണ് നടൻ അഭിനയിക്കുന്നത്. ഏഷ്യാനെറ്റിന്റെ തന്നെ പാടാത്ത പൈങ്കിളിയിലാണ് അമൃത അഭിനയിക്കുന്നത്. അർച്ചയ്ക്ക് പകരക്കാരിയായിട്ടാണ് സീരിയലിൽ എത്തിയത്.
ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ മറ്റൊരു പ്രണയമുണ്ടായിരുന്നു, പ്രശാന്തുമായുള്ള വിവാഹത്തെ കുറിച്ച് അമൃത

എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന് ടോക്ക് ഷോയിൽ അമൃതയും ഭർത്താവ് പ്രശാന്തുമായിരുന്നു എത്തിയത്. സീരിയിലിലേയ്ക്ക് എത്തിയതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ നടി പറഞ്ഞിരുന്നു. കോമഡി സ്റ്റാറിൽ എത്തിയപ്പോഴാണ് അമൃതയും പ്രശാന്തും തമ്മിൽ കാണുന്നത്. എന്നാൽ അന്ന് പ്രശാന്ത് വിവാഹാഭ്യർത്ഥന നടത്തിയിരുന്നെങ്കിലും അന്ന് അമൃത സ്വീകരിച്ചിരുന്നില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നാവുകയായിരുന്നു.

ഷോയിൽ പ്രശാന്തുമായിട്ടുളള വിവാഹത്തെ കുറിച്ചും അമൃത പറഞ്ഞത് ഇങ്ങനെയായിരുന്നു . ''കോമഡി സ്റ്റാറിൽ വെച്ചാണ് ആദ്യം കാണുന്നത്. സൂര്യ എന്ന ചേച്ചി വഴിയാണ് ഇഷ്ടം പറയുന്നത്. തന്നെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ താൽപര്യം ഉണ്ടെന്നും ആ ചേച്ചിയോട് പറഞ്ഞു. അന്ന് തനിക്ക് കല്യാണം കഴിക്കാൻ വലിയ താൽപര്യമില്ലായിരുന്നു. അത് ചേച്ചിയോട് പറയുകയും ചെയ്തു. തനിക്ക് കല്യാണം കഴിക്കാൻ താൽപര്യം ഉണ്ടാകുന്ന സമയത്ത് അറിയിക്കാം എന്ന് പറഞ്ഞു. താൻ വിവാഹത്തിന് റെഡിയായപ്പോൾ പുള്ളിയെ വിളിച്ചു കാര്യം പറഞ്ഞു. എന്നാൽ ആ സമയത്ത് മറ്റൊരു പ്രണയം അദ്ദേഹത്തിന് ഉണ്ടായിരുന്നു . എന്നോട് വേറെ നോക്കിക്കോളാൻ അദ്ദേഹം പറഞ്ഞതായി അമൃത ഷോയിൽ പറഞ്ഞു. കൂടാതെ പണ്ട് ചെറിയ പ്രണയങ്ങൾ ഉണ്ടായിരുന്നുവെന്നു നടി പറയുന്നുണ്ട്.

പ്രണയ തകർച്ചയ്ക്ക് ശേഷമായിരുന്നു പ്രശാന്ത് അമൃതയെ വിവാഹ കഴിച്ചത്. ആ പ്രണയത്തെ കുറിച്ച് ഷോയിലൂടെ നടനും പറയുന്നുണ്ട്. എംജിയുടെ ചോദ്യത്തിനായിരുന്നു നടന്‌റെ മറുപടി. കൂടാതെ അഭിനയത്തിൽ എത്തിയതിനെ കുറിച്ചുമൊക്കെ പറയുന്നുണ്ട്. '' പഠിച്ചു കൊണ്ടിരുന്നപ്പോൾ ദീർഘനാൾ ഒരു പെൺക്കുട്ടിയെ സ്നേഹിച്ചിരുന്നു. എട്ട് വർഷത്തോളം സ്നേഹിച്ചിരുന്ന. അത് പിന്നെ അങ്ങ് പോവുകയായിരുന്നു സർക്കാർ ജോലിക്കാരോടായിരുന്നു അവർക്ക് താൽപര്യം. അങ്ങനെ ആ ബന്ധം പോവുകയായിരുന്നു. പിന്നീട് നേരെ ഗൾഫിൽ പോയി. അവിടെ വച്ചും ഒരു പ്രണയം ഉണ്ടായിരുന്നു. അതിന് ശേഷമാണ് അമൃതയെ കാണുന്നത്. അത് പോയിരുന്ന സമയത്തായിരുന്നു അമൃതയുടെ ഒരു മെസേജ് വരുന്നത്. സഹോദരന്റെ ജോലിയുട കാര്യവുമായി ബന്ധപ്പെട്ടാണ് മെസേജ് ചെയ്തത്. അങ്ങനെ വീണ്ടും സംസാരിക്കുകയും വിവാഹത്തിൽ എത്തുകയുമായിരുന്നു എന്ന് പ്രശാന്ത് പറഞ്ഞു.

ഗൾഫിൽ നിന്നപ്പോഴും അഭിനയം മനസ്സിൽ ഉണ്ടായിരുന്നു എന്നും പ്രശാന്ത് പറയുന്നു. പ്രണയം പൊളിഞ്ഞതോടെയാണ് ദുബായിൽ പോയത്. ഒരു നോർമൽ വിസയിലായിരുന്നു ആദ്യം പോയത്. പിന്നീട് അവിടെ പോയി പഠിച്ച് സേഫ്റ്റി ഓഫീസറുടെ ജോലി നേടുകയായിരുന്നു. അവിടെ ജോലി ചെയ്തിരുന്ന സമയത്തും അഭിനയം മനസ്സിൽ തന്നെയുണ്ടായിരുന്നു. കാസ്റ്റിംഗ് കോൾ കാണുമ്പോഴൊക്കെ അയക്കുമായിരുന്നു. എട്ട് വർഷത്തെ പ്രണയം തകർന്ന് നിന്നിരുന്ന സമയത്തായിരുന്നു കോമഡി സ്റ്റാറിൽ വർക്ക് ചെയ്യുന്നത്. ആ സമയത്തായിരുന്നു അമൃതയെ കാണുന്നതും ഇഷ്ട പറയുന്നതുമൊക്കെ . പിന്നീട് ഗൾഫിൽ പോവുകയായിരുന്നു എന്നും പ്രശാന്ത് പറഞ്ഞ് അവസാനിപ്പിക്കുന്നു.
-
ഈ വിവരക്കേട് ക്രൂരത, ഒരമ്മയും മകളോട് ചെയ്യരുതാത്തത്; ശ്രിയ ശരണിനെതിരെ ആരാധകരോഷം!
-
ആലിയയുടെ അക്കാര്യം ഇന്നും ഞാന്‍ മിസ് ചെയ്യുന്നുണ്ട്! മുന്‍കാമുകിയെക്കുറിച്ച് സിദ്ധാർത്ഥ് മല്‍ഹോത്ര
-
'പുറത്തെ ജീവിതം മറക്കും, സ്വപ്നങ്ങളിൽ പോലും ബിഗ് ബോസ് വീടും മത്സരാർത്ഥികളും മാത്രമാകും'; അപർണ മൾബറി പറയുന്നു