ചൈനയില്‍ പഠിച്ചതുകൊണ്ട് നേരിട്ട ആ ചോദ്യം, മനസുതുറന്ന് നടി ലക്ഷ്മിപ്രിയ
സസ്‌നേഹം പരമ്പരയിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് ലക്ഷ്മി പ്രിയ. സസ്‌നേഹത്തിന് മുന്‍പ് ജനപ്രിയ സീരിയലുകളായ ഭാഗ്യദേവതയിലും കറുത്ത മുത്തിലും നടി വേഷമിട്ടു. അഭിനേത്രി എന്നതിലുപരി എംബിബിഎസ് കഴിഞ്ഞ് ഡോക്ടറാവാനുളള തയ്യാറെടുപ്പുകളില്‍ കൂടിയാണ് താരം. കുറച്ചുനാള്‍ നാട്ടില്‍ ഇല്ലായിരുന്നു എന്നും മെഡിസിന്‍ പഠിക്കാന്‍ ചൈനയില്‍ പോയെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്.

ചൈനയിലാണ് പഠിച്ചത് എന്ന് അറിഞ്ഞതോടെ കൊറാണോ അവിടെ നിന്ന് കൊണ്ടുവന്നത് താനാണോ എന്ന് പലരും കളിയാക്കി ചോദിച്ചിട്ടുണ്ട് നടി പറയുന്നു. 'ഞാനല്ല, വേറേ ആരോ ആണ് കൊണ്ടുവന്നത്. ഞങ്ങള്‍ നിന്ന സ്ഥലത്തല്ല വന്നത്, ഞങ്ങളൊക്കെ നില്‍ക്കുന്ന സ്ഥലത്ത് വരില്ല', ചിരിയോടെ നടി പറഞ്ഞു. അഭിനയത്തോടൊപ്പം മെഡിസിനും വലിയ താല്‍പര്യമുളളതിനാലാണ് അത് പഠിച്ചത്.
'സസ്‌നേഹത്തില്‍ വളരെ നെഗറ്റീവായിട്ടുളള ക്യാരക്ടറാണ്. അത് കണ്ടിട്ട് ആര്‍ക്കും എന്നെ ഇഷ്ടമില്ലെന്നാണ് എന്‌റെ ഒരു വിശ്വാസം. എനിക്ക് കുറെ മെസേജുകള്‍ വരാറുണ്ട്. കറുത്ത മുത്തിനേക്കാള്‍ ഒരുപാട് പേരെ അസ്വസ്ഥരാക്കിയത് സസ്‌നേഹത്തിലെ ക്യാരക്ടറാണ്. ഇത്രയും പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചില്ല. എല്ലാവര്‍ക്കും എന്തോ ദേഷ്യമോ വെറുപ്പോ എന്നോട് ഉണ്ട്. മാസ്‌ക് ഇടുന്നത് ഭയങ്കര ഉപകാരമായിട്ടുണ്ട്. കാരണം ആരും അങ്ങനെ തിരിച്ചറിയാറില്ല', ലക്ഷ്മി പ്രിയ പറയുന്നു.
നടി പ്രഗ്യാ ജെയ്‌സ്വാളിന്‌റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍. കാണാം
ജീവിതത്തില്‍ പോസിറ്റീവായതുകൊണ്ട് സീരിയലുകളില്‍ നെഗറ്റീവ് റോളുകള്‍ ചെയ്യാന്‍ ഇഷ്ടമാണെന്നും നടി പറഞ്ഞു. അതേസമയം മുന്‍പ് സ്റ്റാര്‍ മാജിക്ക് എപ്പിസോഡില്‍ പങ്കെടുത്തും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിട്ടുണ്ട് ലക്ഷമിപ്രിയ. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നടി തന്‌റെ ചിത്രങ്ങള്‍ പങ്കുവെക്കാറുളളത്. ലക്ഷ്മിപ്രിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.


Click it and Unblock the Notifications