നേരിൽ കാണുന്നതിന് മുൻപ് തന്നെ അമൃതയെ ഇഷ്ടമായിരുന്നു, അടുപ്പം തോന്നാനുള്ള കാരണം പറഞ്ഞ് പ്രശാന്ത്
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമൃത വർണ്ണനും പ്രശാന്ത് കുമാറും. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സസ്നേഹം, പാടാത്ത പൈങ്കിളി എന്നീ പരമ്പരകളിലാണ് ഇരുവരും അഭിനയിക്കുന്നത്. സസ്നേഹത്തിൽ പോസിറ്റീവ് കഥാപാത്രത്തെയാണ് പ്രശാന്ത് അവതരിപ്പിക്കുന്നത്. എന്നാൽ വില്ലത്തി കഥാപാത്രമായിട്ടാണ് അമൃത എത്തുന്നത്. അർച്ചന സുശീലന് പകരമായിട്ടാണ് നടി എത്തുന്നത്. പോസിറ്റീവ് കഥാപാത്രങ്ങളും നെഗറ്റീവ് കഥാപാത്രങ്ങളും ഒരുപോലെ ഭഭ്രമാണ് അമൃതയുടെ കയ്യിൽ.
അധ്യാപിക ആകണമെന്നായിരുന്നു അമൃതയുടെ ആഗ്രഹം. എന്നാൽ വളരെ അവിചാരിതമായി അഭിനയത്തിൽ എത്തുകയായിരുന്നു. നിർമ്മാതാവ് രഞ്ജിത്ത് ആയിരുന്നു അമൃതയ്ക്ക് ആദ്യമായി പ്രതിഫലം നൽകുന്നത്. പിന്നീട് മിനിസ്ക്രീൻ സജീവമാവുരയായിരുന്നു. അഭിനയമോഹിയായ പ്രശാന്ത് വിദേശത്തുള്ള ജോലി വിട്ടിട്ടാണ് സീരിയലിൽ എത്തുന്നത്. മറ്റൊരു ജോലി ചെയ്യുമ്പോഴും മനസ്സിൽ അഭിനയമായിരുന്നു എന്നാണ് നടൻ പറയുന്നത്. എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന ഷോയിലാണ് ഇക്കാര്യം പറഞ്ഞത്.

പ്രശാന്തിനെ ആദ്യമായി കണ്ടതിനെ കുറിച്ചും വിവാഹത്തെപ്പറ്റിയുമെല്ലാം അമൃത നേരത്തെ പറഞ്ഞിരുന്നു. കോമഡി സ്റ്റാറിൽ വെച്ചായിരുന്നു ആദ്യമായി കണ്ടതെന്നും സുഹൃത്ത് വഴി അന്ന് പ്രശാന്ത് വിവാഹാഭ്യർത്ഥന നടത്തി എന്നും അമൃത പറഞ്ഞു. എന്നാൽ അന്ന് ഇഷ്ടം അംഗീകരിച്ചില്ലായിരുന്നു. പിന്നീട് നാളുകൾക്ക് ശേഷം ഇവർ ഒന്നിക്കുകയായിരുന്നു. രണ്ട് പ്രണയ തകർച്ചയ്ക്ക് ശേഷമാണ് പ്രശാന്ത് അമൃതയെ വിവാഹം കഴിക്കുന്നത്. തുറന്ന് പറയാൻ കാണിച്ച മനസാണ് വിവാഹത്തിന് സമ്മതം പറയാൻ കാരണമായതെന്നു എം ജി ശ്രീകുമാറിനോട് അമൃത വ്യക്തമാക്കി

എന്നാൽ കോമഡി സ്റ്റാറിൽ കാണുന്നതിനും മുൻപ് തന്നെ അമൃതയെ ഇഷ്ടമായിരുന്നു എന്നാണ് പ്രാശാന്ത് പറയുന്നത്. പ്രണയത്തെ കുറിച്ച് സംസാരിക്കവെയാണ് ചെറുപ്പ കാലത്ത് അമൃത മനസ് കീഴടക്കിയതിനെ കുറിച്ച് പറയുന്നത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് അമൃതയെ ഇഷ്ടപ്പെട്ടതെന്നാണ് പ്രശന്ത് പറയുന്നത്. നടന്‌റെ വാക്കുകൾ ഇങ്ങനെ...'' അമൃത അഭിനയിച്ച ഓട്ടോഗ്രാഫ് എന്ന സീരിയൽ താൻ കാണുമായിരുന്നു. ജ്യോതി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. നല്ല കഥാപാത്രമായിരുന്നു. നല്ല മുടിയൊക്കെയുണ്ടായിരുന്നു. അങ്ങനെയൊരു ഇഷ്ടം തോന്നി. പിന്നീടാണ് കോമഡി സ്റ്റാർസിൽ വെച്ച് കാണുന്നത്. അമൃതയുടെ മുടിയും സ്വാഭാവവുമാണ് ആകർഷിച്ചതെന്നും നടൻ കൂട്ടിച്ചേർത്തു.

അഭിനയത്തിനോടുള്ള താൽപര്യത്തെ കുറിച്ചും പ്രശാന്ത് പറയുന്നു. എങ്ങനെ എങ്കിലും ഈ രംഗത്തേയ്ക്ക് എത്തണമെന്നായിരുന്നു മനസ്സിൽ. മർച്ചന്റ് നേവിയിലെ ജോലി വിട്ടിട്ട് പ്രൊഡക്ഷൻ കൺട്രോളറായും നടൻ നിന്നിട്ടുണ്ട്. ഇതിനെ കുറിച്ച് എംജി ശ്രീകുമാർ ചോദിക്കവെയാണ് അഭിനയത്തോടുള്ള താൽപര്യത്തെ കുറിച്ച് പറയുന്നത്. കൂടാതെ ഗൾഫിൽ നിന്നപ്പോഴും കാസ്റ്റിംഗ് കോൾ കാണുമ്പോഴൊക്കെ അയക്കുമായിരുന്നു എന്നും പ്രശാന്ത് പറയുന്നു.
Recommended Video

രണ്ട് പ്രണയങ്ങൾ പൊളിഞ്ഞതിന് ശേഷമായിരുന്നു അമൃതയെ വിവാഹം കഴിക്കുന്നത്. വർഷങ്ങൾ നീണ്ട കാലത്തെ റിലേഷൻ ബ്രേക്കപ്പായതിനെ കുറിച്ചും പ്രശാന്ത് തുറന്ന് പറയുന്നുണ്ട്. പഠിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു ആദ്യത്തെ പ്രണയം. എട്ട് വർഷത്തോളം സ്നേഹിച്ചിരുന്നു. സർക്കാർ ജോലിക്കാരോടായിരുന്നു അവർക്ക് താൽപര്യം. അങ്ങനെ ആ ബന്ധം പോവുകയായിരുന്നു. പിന്നീട് നേരെ ഗൾഫിൽ പോയി. അവിടെ വച്ചും ഒരു പ്രണയം ഉണ്ടായിരുന്നു. അത് പോയിരുന്ന സമയത്തായിരുന്നു അമൃതയുടെ ഒരു മെസേജ് വരുന്നത്. അങ്ങനെയാണ് വീണ്ടും സംസാരിക്കുന്നതെന്നും താരം പറഞ്ഞു.


Click it and Unblock the Notifications