»   » അമ്മയുടെ സീരിയലിനു തുടക്കത്തിലേ കല്ലുകടി

അമ്മയുടെ സീരിയലിനു തുടക്കത്തിലേ കല്ലുകടി

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ സീരിയല്‍ നിര്‍മിക്കുന്നത് വിവാദത്തിലേക്ക്. അമ്മ നിര്‍മിക്കുന്ന സീരിയലില്‍ അഭിനയിക്കുന്ന താരങ്ങളുടെ ചിത്രങ്ങള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തീരുമാനമാണ് പുതിയ വിവാദത്തിനു തുടക്കമിട്ടത്. സീരിയല്‍ നിര്‍മാണത്തിലൂടെ ചാനലുകളുടെ ലാഭം കൂട്ടുകയേ ഉള്ളൂവെന്നും സിനിമാ തിയറ്ററുകളുടെ നഷ്ടം കൂട്ടാന്‍ ഇതുകാരണമാകുമെന്നുമാണ് ഫെഡറേഷന്‍ പറയുന്നത്. ഇതോടെ സീരിയല്‍ നിര്‍മിക്കണോ എന്ന ആശങ്കയിലാണ് അമ്മ.

അമ്മയുടെ കഴിഞ്ഞ വാര്‍ഷിക യോഗത്തിലാണ് സീരിയല്‍ നിര്‍മിക്കുന്ന കാര്യം പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞത്. ഇപ്പോള്‍ അമ്മയില്‍ 473 അംഗങ്ങളാണുള്ളത്. അതില്‍ പകുതിയോളം പേര്‍ക്കു മാത്രമേ സ്ഥിരമായി സിനിമ കിട്ടുന്നുള്ളൂ. ബാക്കിയുള്ളവരുടെ കാര്യം കഷ്ടത്തിലാണ്. അവര്‍ക്കു വേണ്ടിയാണ് സീരിയല്‍ നിര്‍മിക്കുന്നതെന്നാണ് ഇന്നസെന്റ് പറഞ്ഞത്. അമ്മ നിര്‍മിക്കുന്ന സീരിയല്‍ സംപ്രേക്ഷണം ചെയ്യാന്‍ രണ്ടു ചാനലുകളാണു തയാറായിട്ടുള്ളത്. ഇതിനു റേറ്റിങ് നോ്ക്കില്ലെന്നുമാണ് ചാനലുകാര്‍ പറഞ്ഞതെന്നാണ് സെക്രട്ടറിയായ ഇടവേള ബാബു പറഞ്ഞത്.

amma

എന്നാല്‍ അവസരം കുറഞ്ഞവര്‍ക്ക് അമ്മ ഇടപെട്ട് അവസരം നേടികൊടുത്താല്‍ പോരേ എന്നാണ് പലരും ചോദിക്കുന്നത്. കാരണം അമ്മയിലെ അംഗങ്ങളില്‍ പലരും സിനിമാ നിര്‍മാതാക്കളാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, മണിയന്‍പിള്ള രാജു, ഫഹദ് ഫാസില്‍, ആസിഫ് അലി, ജയസൂര്യ എന്നിങ്ങനെ മിക്ക താരങ്ങളും സ്വന്തം സിനിമ നിര്‍മിക്കുന്നവരാണ്. അമ്മ ഇടപെട്ട് അതിലെല്ലാം ഈ താരങ്ങള്‍ക്ക് അവസരം നല്‍കിയാല്‍ തന്നെ എല്ലാവര്‍ക്കുംകഞ്ഞികുടിക്കാന്‍ വകയുണ്ടാകുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

ഇപ്പോള്‍ തന്നെ ഫസ്റ്റ് ഷോ, സെക്കന്‍ഡ് ഷോ എന്നിവയ്ക്ക് കാണാന്‍ ആളുകള്‍ കുറവാണ്. താരങ്ങള്‍ അഭിനയിക്കുന്ന സീരിയലുകള്‍ വരുമ്പോള്‍ തിയറ്ററില്‍ ഇനിയും ആളുകള്‍ കുറയും. അതുകൊണ്ട് ഇതിനെ പ്രോല്‍സാഹിപ്പിക്കില്ലെന്നാണ് ഫെഡറേഷന്‍ പറയുന്നത്. സീരിയല്‍ നിര്‍മിക്കുന്നത് മിക്കവാരുംഅമ്മയിലെ ആളുകള്‍ തന്നെയായിരിക്കും. അവര്‍ക്കു ലാഭമുണ്ടാക്കാന്‍ താരങ്ങള്‍ ഇതില്‍ അഭിനയിക്കും. അതോടെ സിനിമ കൂടുതല്‍ നഷ്ടത്തിലാകുമെന്നാണ് ഫെഡറേഷന്‍ പറയുന്നത്. ഏതായാലും താരങ്ങളുടെ സീരിയല്‍ കാണാനിരിക്കുന്ന വീട്ടമ്മമാര്‍ നിരാശരാകുമോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.

English summary
Satar association 'Amma' rethink about to produce serial
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam