ദിവ്യയായുളള ഒന്നരവര്‍ഷത്തെ യാത്ര, പ്രേക്ഷകര്‍ക്കും അണിയറക്കാര്‍ക്കും നന്ദി പറഞ്ഞ് ആര്‍ദ്ര ദാസ്‌

By Midhun Raj

നടിയായും മോഡലിങ്ങിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് ആര്‍ദ്രാ ദാസ്. സീ കേരളത്തിലെ സത്യ എന്ന പെണ്‍കുട്ടിയില്‍ നടി പ്രധാന റോളില്‍ എത്തിയിരുന്നു. പരമ്പരയില്‍ ദിവ്യ എന്ന കഥാപാത്രമായാണ് നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. ഒരിടവേളയ്ക്ക് ശേഷം സീരിയല്‍ രംഗത്തേക്ക് എത്തിയ ആര്‍ദ്ര ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് പരമ്പരയില്‍ അവതരിപ്പിച്ചത്. അതേസമയം സത്യ എന്ന പെണ്‍കുട്ടിയുടെ ക്ലൈമാക്‌സ് എപ്പിസോഡുകള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് നടന്നത്.

ardradas

ഒന്നര വര്‍ഷം പരമ്പരയില്‍ ദിവ്യയായുളള യാത്രയെ കുറിച്ച് ഫേസ്ബുക്കില്‍ ആര്‍ദ്ര ദാസ് കുറിച്ചിരുന്നു. സത്യ എന്ന പെണ്‍കുട്ടി അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചാണ് നടിയുടെ കുറിപ്പ് വന്നത്. ആര്‍ദ്രാ ദാസിന്‌റെ വാക്കുകളിലേക്ക്: സീ കേരളത്തില്‍ ടെലികാസ്റ്റ് ചെയ്തിരുന്ന സത്യ എന്ന പെണ്‍കുട്ടിയുടെ ക്ലൈമാക്‌സ് എപ്പിസോഡ് കണ്ട ഒത്തിരിപ്പേര്‍ നല്ല അഭിപ്രായം അറിയിച്ചു. നിങ്ങളുടെ ഈ പിന്തുണയാണ് ഞങ്ങളെ മുന്നോട്ടുനയിക്കുന്നത്.

പ്രിയാ വാര്യരുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

അതിന് ഒത്തിരി നന്ദി. ഇനിയും ഈ സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. ഒന്നര വര്‍ഷത്തെ ഈ സീരിയല്‍ യാത്രയില്‍ ദിവ്യ എന്ന കഥാപാത്രം വിശ്വാസത്തോടെ ഏല്‍പ്പിച്ച ഫൈസല്‍ സാറിനും പ്രൊഡ്യൂസര്‍ രമാദേവി മാഡത്തിനും ഒരുപാട് നന്ദി. മാത്രമല്ല, എപ്പോഴും കൂടെ നിന്ന കോ ആര്‍ട്ടിസ്റ്റ്‌സ്. മറ്റു ക്രൂ മെമ്പേര്‍സ് പ്രൊഡക്ഷന്‍ ടീം, മേക്കപ്പ് ആര്‍ട്ടിസ്റ്റ്‌സ്, ചാനല്‍ പേഴ്‌സണാലിറ്റീസ് അങ്ങനെ എല്ലാവര്‍ക്കും ഒരായിരം നന്ദി, ആര്‍ദ്രാ ദാസ് തന്‌റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X