For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചേച്ചി പാർട്ട്നറെ കണ്ടുപിടിച്ചത് ഇഷ്ടപ്പെട്ടില്ല; എന്തിനാണ് എന്നെയും അങ്ങനെ താരതമ്യം ചെയ്തതെന്ന് മെര്‍ഷീന നീനു

  |

  സത്യ എന്ന പെണ്‍കുട്ടിയായി വന്ന് മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് മെര്‍ഷീന നീനു. സീരിയല്‍ നടി രസ്‌നയുടെ അനിയത്തി എന്ന ലേബലിലാണ് നീനു ആദ്യം അറിയപ്പെട്ടത്. പിന്നീടും ചേച്ചിയുടെ പേരിലാണ് ആളുകള്‍ തന്നെ വിലയിരുത്തുന്നതെന്ന് പറയുകയാണ് നടിയിപ്പോള്‍. അടുത്തിടെ നീനു നടത്തിയ ബ്രൈഡല്‍ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയതായിരുന്നു താരം.

  സിംപിൾ ആൻഡ് ഹോട്ട് ലുക്കിൽ ബോളിവുഡ് സുന്ദരി ജാക്വലിൻ ഫെർണാണ്ടസ്, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോയില്‍ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പോലും ചേച്ചിയുമായി താരതമ്യം ചെയ്യുന്നതിനെയാണ് നടി എതിര്‍ത്തത്. ദയവ് ചെയ്ത് അത് നിര്‍ത്താനും താന്‍ വിവാഹം കഴിച്ചതല്ലെന്നും താരം വ്യക്തമാക്കുന്നു. വിശദമായി വായിക്കാം...

  സീ കേരളത്തിലെ സത്യ എന്ന പെണ്‍കുട്ടിയിലെ സത്യയെ അവതരിപ്പിക്കുന്ന ആളാണ് ഞാന്‍. കഴിഞ്ഞ കുറച്ച് ദിവസമായി നിങ്ങള്‍ക്കെല്ലാം എന്നെ കുറിച്ച് ഒത്തിരി സംശയങ്ങള്‍ ഉണ്ടായിരുന്നു. എന്റെ വ്യക്തി ജീവിതത്തില്‍ എന്താണ് നടക്കുന്നതെന്ന് അറിയാനുള്ള ആകാംഷ ഞാനും കണ്ടിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു വിവാഹത്തില്‍ ഉണ്ടാവുന്ന മെഹന്തി. ഹല്‍ദി എന്നിങ്ങനെ എല്ലാ പരിപാടികളുടെ ഫോട്ടോസും ഉണ്ടായിരുന്നു. അതില്‍ പ്രതികരിക്കാതെ ഇരുന്നത് ഞങ്ങളൊരു ടീമായി ചെയ്ത ഫോട്ടോഷൂട്ട് സെക്ഷന്‍ ആയത് കൊണ്ടാണെന്നാണ് നീനു പറയുന്നത്.

  ചിത്രങ്ങള്‍ക്ക് ഒരുപാട് നല്ല കമന്‍സുകള്‍ വന്നിരുന്നു. എല്ലാം ഞാന്‍ വായിച്ചിട്ടുണ്ട്. എന്റെ കല്യാണം ആണെന്ന് കരുതി എന്നെ മനസ്സ് അറിഞ്ഞു അനുഗ്രഹിച്ച ആശംസകള്‍ അറിയിച്ച ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു അവര്‍ക്കെല്ലാം നന്ദി. പക്ഷെ ഇതിനിടയിലും കുറച്ച് പേര്‍ എനിക്കൊരു ചെറുക്കനെ അങ്ങ് കണ്ടുപിടിച്ചു കളഞ്ഞല്ലോ. അത് സമ്മതിച്ചു തരേണ്ട കാര്യമാണ്. ആദ്യം പറഞ്ഞു ആര്‍ട്ടിസ്റ്റിനെയാണ്, പിന്നെ പറഞ്ഞു സംവിധായകനെയാണ് എന്ന്. എനിക്ക് അതാണ് മനസിലാകാത്ത കാര്യം. അതാരാണ്. ഞാന്‍ എന്റെ സോഷ്യല്‍ മീഡിയ അകൗണ്ട് വഴി ഒട്ടുമിക്ക പേഴ്‌സണല്‍ കാര്യങ്ങളും ഷെയര്‍ ചെയ്യുന്ന ഒരാളാണ്. പ്രൈവസി കീപ്പ് ചെയുന്ന ആളല്ല ഞാന്‍.

  നിങ്ങള്‍ക്ക് എവിടെ നിന്ന് കിട്ടി എന്റെ വരന്‍ സംവിധായകന്‍ ആണെന്ന കാര്യം. എനിക്ക് ഒരുപാട് കൂട്ടുകാര്‍ ഉണ്ട്. അതില്‍ ആര്‍ട്ടിസ്റ്റുകളും ഉണ്ട്. ഇതില്‍ ആരെയെങ്കിലും കൂട്ടി പറഞ്ഞാലും ഓക്കേ എന്ന് പറയാം. എന്നാല്‍ ഈയൊരു സംവിധായകന്‍ ആണ് ചെക്കനെന്ന് പറയാന്‍ എന്താണ് കാരണമെന്ന് മെര്‍ഷീന ചോദിക്കുന്നു. എന്റെ ചേച്ചി പണ്ട് പാരിജാതം സീരിയലില്‍ ഡബിള്‍ റോള്‍ ചെയ്തുകൊണ്ടിരുന്ന ആളാണ്. ചേച്ചിയുടെ ലൈഫ് പാര്‍ട്ണര്‍ സംവിധായകനും നിര്‍മാതാവുമായ ബൈജു ദേവരാജ് ആണ്. അപ്പോള്‍ അതുവച്ചുള്ള ഒരു കമ്പാരിസണ്‍ ആണെന്ന് തോന്നുന്നു ഞാനും ഒരു സംവിധായകനെ തന്നെയാണ് വിവാഹം കഴിച്ചത് എന്നുള്ള ചിന്ത വന്നത്.

  ശരിയാണ് ഞങ്ങള്‍ സഹോദരിമാര്‍ തന്നെയാണ്. ഒരു അമ്മയുടെ വയറ്റില്‍ നിന്നു തന്നെയാണ് ഞങ്ങള്‍ രണ്ടാളും എത്തിയത്. അതുകൊണ്ടു തന്നെ ഞങ്ങള്‍ ഒരേപോലെയാണ് ഇരിക്കുന്നതും. ഒരുപാട് ആളുകള്‍ക്ക് ഞങ്ങളെ കാണുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും തെറ്റി പോകാറുണ്ട്. അതില്‍ ഞാന്‍ കുറ്റം പറയുന്നില്ല. കാണാന്‍ ഒരേപോലെ ആണ് എങ്കിലും ചിന്ത കൊണ്ടും മറ്റും ഒരാള്‍ അങ്ങേ അറ്റവും ഇങ്ങേ അറ്റവുമാണ്. എല്ലാ കാര്യത്തിലും ഞങ്ങള്‍ രണ്ടും രണ്ടു അറ്റത്ത് നില്‍ക്കുന്നവരാണ്. പിന്നെ എന്തിനാണ് ഞങ്ങളെ കംപെയര്‍ ചെയ്യുന്നത്. ഞാനീ ഫീല്‍ഡില്‍ വന്ന കാലം മുതല്‍ ആദ്യ അഭിമുഖം കൊടുത്തത് മുതലും ഞാനിത് കേള്‍ക്കുന്നതാണെന്ന് നീനു പറയുന്നു.

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  ചേച്ചി ഒരു പാര്‍ട്ട്‌നറെ കണ്ടെത്തിയത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അതിന് ഒരുപാട് നെഗറ്റീവ് കമന്റുകളും വന്നിരുന്നു. നിങ്ങളത് ചേച്ചിയോട് പോയി പറയണം. അല്ലാതെ എന്തിനാണ് ഞങ്ങളെ രണ്ടാളേയും കംപെയര്‍ ചെയ്തുകൊണ്ട് എന്നെ അറ്റാക്ക് ചെയ്യാന്‍ വരുന്നത്. ഞാന്‍ നിങ്ങളെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ. എന്റെ പോസ്റ്റുകള്‍ക്ക് എല്ലാം അറ്റാക്കാണ് ലഭിക്കുന്നത്. സഹോദരങ്ങള്‍ ആണെന്ന് വച്ചിട്ട് എല്ലാം ഒരേ പോലെയാണ് എന്ന് പറയുന്ന രീതി മാറ്റൂ. ദയവ് ചെയ്ത് കംപാരിസണ്‍ നിര്‍ത്തണമെന്നാണ് നീനു പറയുന്നത്.

  തന്റെ സീരിയല്‍ കണ്ടതോട് കൂടി മകള്‍ വയലന്റായി; അമ്മയും മകളും തമ്മിലുള്ള സ്‌നേഹബന്ധത്തെ കുറിച്ച് നടി മുക്ത

  Read more about: serial നടി
  English summary
  Sathya Enna Penkutty Fame Mersheena Neenu Opens Up About Her Wedding News And Sister
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X