എല്ലാവരും കൂടി എന്നെ കെട്ടിക്കാനുള്ള പ്ലാനിലാണോ? വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി മെര്‍ഷീന നീനു

കണ്ണീര്‍ പരമ്പരകളില്‍ നിന്നും മാറി വേറിട്ട പ്രമേയമായി അവതരിപ്പിക്കുന്ന ഹിറ്റ് സീരിയലുകളില്‍ ഒന്നാണ് സത്യ എന്ന പെണ്‍കുട്ടി. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയല്‍ വളരെ വേഗമാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത്. ആണ്‍കുട്ടികളെ പോലെ തന്റേടത്തോടെ ജീവിക്കുന്ന സത്യ എന്ന പെണ്‍കുട്ടിയുടെ കഥയാണ് പരമ്പരയിലൂടെ കാണിക്കുന്നത്.

മെര്‍ഷീന നീനുവാണ് കേന്ദ്രകഥാപാത്രമായ സത്യയെ അവതരിപ്പിക്കുന്നത്. മലയാളികളുടെ പ്രിയ നായികയായി വളര്‍ന്ന മെര്‍ഷീനയുടെ സഹോദരിയും സീരിയല്‍ നടിയായിരുന്നു. അടുത്തിടെ തന്റെ പരമ്പരയിലെ ഓരോ വിശേഷങ്ങളും നീനു ആരാധകരുമായി പെങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നടിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞിരിക്കുകയാണ്.

mersheena-neenu

നിരന്തരമായി പ്രേക്ഷകര്‍ നീനുവിനോട് ചോദിക്കാറുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയുകയാണ് നടിയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര പംക്തിയിലൂടെയായിരുന്നു മെര്‍ഷീന ആരാധകരുമായി സംവദിച്ചത്. 'എന്നെ ഇഷ്ടപ്പെടുന്ന ആളുകളുടെ കൂടെ ഇരിക്കുക, നല്ലൊരു സീന്‍ അഭിനയിക്കുക, അംഗീകാരങ്ങള്‍ ഒക്കെയാണ് എന്റെ ഏറ്റവും വലിയ സന്തോഷം. മറ്റൊരാളെ ഫോളോ ചെയ്യുമ്പോള്‍ നോക്കുന്ന ഗുണങ്ങളെ കുറിച്ചായിരുന്നു അടുത്ത ചോദ്യം. സ്വതന്ത്ര്യം, ബഹുമാനം, പാഷന്‍, മറ്റുള്ളവരെ സ്വീകരിക്കുക, ഇതൊക്കെയാണ് താന്‍ നോക്കാറുള്ളത്.

ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

ജീവിത പങ്കാളിയെ കുറിച്ചുള്ള കാഴ്ചപാട് എന്താണെന്നായിരുന്നു ഒരു ചോദ്യം. ഈ സെക്ഷനില്‍ ഒരുപാട് പേര്‍ ഇതും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരുപാട് ചോദ്യങ്ങള്‍ വന്നു. അതെന്ത് കൊണ്ടാണെന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് ഒരു വിശദീകരണം നല്‍കാം. വിവാഹം കഴിക്കാനുള്ള യാതൊരു ഐഡിയയും എനിക്കിപ്പോള്‍ ഇല്ല. അതുകൊണ്ട് തന്നെ കാഴ്പാടും ഇല്ലെന്ന് നീനു പറയുന്നു.

Recommended Video

2020 ല്‍ പരാജയം നേരിട്ട സിനിമകള്‍ ഇവയൊക്കെയാണ് | FilmiBeat Malayalam

ലവ് മാര്യേജ് ആണോ അറേഞ്ച്ഡ് മാര്യേജാണോ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ ലവ് മാര്യേജ് എന്നാണ് നീനുവിന്റെ ഉത്തരം. കാരണം വിവാഹത്തിന് മുന്‍പ് കുറച്ചൊക്കെ മനസിലാക്കാന്‍ പറ്റുമല്ല. ഇപ്പോള്‍ കുടുംബങ്ങള്‍ തമ്മില്‍ പരിചയപ്പെടുത്തുന്നു എന്നെയുള്ളു. കല്യാണത്തിന് മുന്‍പ് തന്നെ ഇഷ്ടത്തില്‍ ആവുമല്ല. പിന്നെ ഒളിച്ചോട്ട വിവാഹത്തിന് കുറിച്ചുള്ള അഭിപ്രായം പ്രണയിക്കുമ്പോള്‍ ഉള്ള ഫാന്റസി അല്ല ജീവിതം. കുറച്ച് ദിവസത്തെ പരിചയത്തിന് പുറത്ത് ഇറങ്ങി പോവുന്നത് ശരിയാണെന്ന് തോന്നുന്നില്ലെന്നും നടി പറയുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X