For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യയും സംയുക്തയും സീതയും ജീവിതത്തില്‍ ഇങ്ങനെയാണ്! ടെലിവിഷനിലെ മിന്നും നായികമാരുടെ യഥാര്‍ത്ഥ മുഖം

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരമ്പരകള്‍ ഏറെയാണ്. വ്യത്യസ്തമാര്‍ന്ന പ്രമേയവുമായാണ് ഓരോ സീരിയലും എത്തുന്നത്. പ്രിയതാരങ്ങളും കൂടി അണിനിരക്കുമ്പോള്‍ പ്രേക്ഷകര്‍ അവയെ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. സംവിധായകന്റെയോ തിരക്കഥാകൃത്തിന്റെയോ പേരിലല്ല സീരിയല്‍ അറിയപ്പെടാറുള്ളത്. നായകന്റെയോ നായികയുടെയോ പേരിലാവും. പതിവില്‍ നിന്നും വ്യത്യസ്തമായി സീരിയലിന്റെയും കഥപാത്രത്തിന്റെയും പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും പേജുകളും സജീവമാണ്. പ്രമോ വീഡിയോ പുറത്തുവരുമ്പോള്‍ മുതല്‍ത്തന്നെ സീരിയലിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങാറുണ്ട്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയവര്‍ നിരവധിയാണ്. സിനിമയില്‍ സജീവമായവരില്‍ പലരും മിനിസ്‌ക്രീനിലും സജീവമാണ്.

  സിനിമയെ വെല്ലുന്ന തരത്തിലുള്ള റൊമാന്റിക് രംഗങ്ങളും സീരിയലുകളില്‍ കാണാറുണ്ട്. പൊതുവെ സീരിയലുകളെ വിമര്‍ശിക്കുന്നവര്‍ വരെ ഏറ്റെടുത്ത പരമ്പരയായിരുന്നു സീതയും നീലക്കുയിലുമൊക്കെ. സീരിയല്‍ അവസാനിച്ചതിന് ശേഷവും പല ഫാന്‍സ് ഗ്രൂപ്പുകളും സജീവമാണ്. സാധാരണക്കാരിയായും കണ്ണീര്‍ നായികയായുമൊക്കെ സീരിയലുകളില്‍ പ്രത്യക്ഷപ്പെടുന്നവരുടെ യഥാര്‍ത്ഥ രൂപവും ജീവിതവുമൊക്കെ തികച്ചും വ്യത്യസ്തമാണ്. മിനിസ്‌ക്രീനിലെ മിന്നും നായികമാരുടെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ അറിയാനൊരു ആകാംക്ഷയില്ലേ? ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  സത്യയായ മെര്‍ഷീന

  സത്യയായ മെര്‍ഷീന

  സത്യ എന്ന പെണ്‍കുട്ടിയിലൂടെയാണ് മെര്‍ഷീന നീനു അരങ്ങേറിയത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്ന് കൂടിയാണിത്. പാരിജാതത്തിലൂടെ ശ്രദ്ധിക്കപ്പെട്ട രസ്‌നയുടെ സഹോദരിയാണ് മെര്‍ഷീന. ചേച്ചിക്ക് പിന്നാലെയായാണ് അനിയത്തിയും അഭിനയത്തിലേക്ക് എത്തിയത്. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് സത്യ എന്ന പെണ്‍കുട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരയില്‍ ബോയ്കട്ട് മുടിയുമായാണ് സത്യ പ്രത്യക്ഷപ്പെടുന്നത്. യഥാര്‍ത്ഥ മുടി മടക്കിവെച്ചാണ് മേക്കപ്പിടുന്നതെന്ന് താരം പറഞ്ഞിരുന്നു. താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഇടയ്ക്ക് വൈറലായി മാറിയിരുന്നു.

  കാവ്യയായ റേബക്ക സന്തോഷ്

  കാവ്യയായ റേബക്ക സന്തോഷ്

  കസ്തൂരിമാന്‍ എന്ന പരമ്പര കാണുന്നവരാരും കാവ്യയെ മറക്കാനിടയില്ല. ജീവയും കാവ്യയും തമ്മിലുള്ള പ്രണയവും വിവാഹവും ഇവരുടെ ജീവിതത്തിലുണ്ടാവുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയുമൊക്കെയായാണ് പരമ്പര മുന്നേറുന്നത്. സാരിയിലാണ് കാവ്യ പ്രത്യക്ഷപ്പെടാറുള്ളതെങ്കില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അപൂര്‍വ്വമായി മാത്രമേ റെബേക്ക സാരി അണിയാറുള്ളൂ. മോഡേണ്‍ ഡ്രസിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായാണ് താരം എത്താറുള്ളത്.

  സീതയായെത്തുന്ന ധന്യ മേരി വര്‍ഗീസ്

  സീതയായെത്തുന്ന ധന്യ മേരി വര്‍ഗീസ്

  സീതയുടേയും കല്യാണിന്റേയും വിവാഹ ജീവിതവും തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷിത ട്വിസ്റ്റുകളുമൊക്കെയായാണ് സീതകല്യാണത്തിന്‍രെ പ്രധാന പ്രമേയം. ചുരിദാറിലും കുര്‍ത്തിയിലുമൊക്കെയായാണ് സീത പ്രത്യക്ഷപ്പെടാറുള്ളത്. അഭിനയം മാത്രമല്ല യോഗയും നൃത്തവുമൊക്കെയായി സജീവമാണ് ധന്യ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ധന്യ. മോഡലിംഗില്‍ സജീവമായ ധന്യയുടെ ബ്രൈഡല്‍ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങള്‍ ഇടയ്ക്ക് വൈറലായി മാറിയിരുന്നു.

  സീതയായ സ്വാസിക

  സീതയായ സ്വാസിക

  ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയായിരുന്നു സീത. സീതയുടേയും ഇന്ദ്രന്റേയും പ്രണയും തുടര്‍ന്നുള്ള ജീവിതവുമൊക്കെയായിരുന്നു പരമ്പരയിലുണ്ടായിരുന്നത്. പരമ്പര അവസാനിച്ചുവെങ്കിലും സ്വാസിക ഇന്നും ആരാധകര്‍ക്ക് സീതയാണ്. മികച്ച നര്‍ത്തകി കൂടിയായ സ്വാസികയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും മേക്കോവറുകളുമെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. സീതയില്‍ സാരിയിലാണ് സ്വാസിക എത്താറുണ്ടായിരുന്നത്.

  Dulquer salmaan's bet with Mammootty | FilmiBeat Malayalam
   അഞ്ജനയായ മാളവിക

  അഞ്ജനയായ മാളവിക

  പൊന്നമ്പിളിയിലൂടെ ശ്രദ്ധ നേടിയ നായികമാരിലൊരാളാണ് മാളവിക വെയ്ല്‍സ്. മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയായിരുന്നു മാളവിക തുടക്കം കുറിച്ചത്. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമായി സജീവമാണ് താരം. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തുവരുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ അഞ്ജനയെന്ന നായികയായാണ് താരമെത്തുന്നത്. ഹാഫ് സാരിയും സാരിയിലുമൊക്കെയായാണ് മാളവിക പരമ്പരയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. യഥാര്‍ത്ഥ ജീവിതത്തിലാവട്ടെ വളരെ അപൂര്‍വ്വമായാണ് ഇങ്ങനെ പ്രത്യക്ഷപ്പെടാറുള്ളത്.

  സംയുക്തയായ മൃദുല വിജയ്

  സംയുക്തയായ മൃദുല വിജയ്

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മൃദുല വിജയ്. അഭിനയം മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഈ താരം. പൂക്കാലം വരവായെന്ന പരമ്പരയില്‍ സംയുക്തയായാണ് താരം എത്തിക്കൊണ്ടിരിക്കുന്നത്. സാരിയിലും കുര്‍ത്തിയിലുമായാണ് പരമ്പരയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. മോഡേണ്‍ വസ്ത്രങ്ങളണിഞ്ഞുള്ള താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

  മീര വസുദേവും രേഖ രതീഷും

  മീര വസുദേവും രേഖ രതീഷും

  കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് രേഖ രതീഷ്. മോഡേണ്‍ സാരിയിലും സാധാരണക്കാരിയായും ഒരേ സമയം പ്രത്യക്ഷപ്പെടുന്നുണ്ട് ഈ താരം. മഞ്ഞില്‍ വിരിഞ്ഞ പൂവ്, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മേക്കോവറും വേറിട്ട ഫോട്ടോ ഷൂട്ടുമായുമൊക്കെ താരവും എത്താറുണ്ട്. അടുത്തിടെയായിരുന്നു മീര വസുദേവ് മിനിസ്‌ക്രീനിലേക്ക് ചേക്കേറിയത്. കുടുംബവിളക്കില്‍ സാരിയിലായാണ് താരം പ്രത്യക്ഷപ്പെടുന്നത്.

  English summary
  Sathya to seetha, Real face of leading serial heroines, stunning makeover and photoshoot photos went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X