For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയലിന് വേണ്ടി ബൈക്ക് ഓടിക്കാന്‍ പഠിച്ചു! സത്യ എന്ന പെണ്‍കുട്ടിയെ കുറിച്ച് മെര്‍ഷീന നീനു

  |

  ബിഗ് ബോസ് താരം ശ്രീനിഷ് അരവിന്ദ് നായകനായി അഭിനയിക്കുന്ന ശ്രദ്ധേയമായ സീരിയലുകളിലൊന്നാണ് സത്യ എന്ന പെണ്‍കുട്ടി. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലില്‍ നായികയായിട്ടെത്തുന്നത് മെര്‍ഷീന നീനുവാണ്. നായികാ കേന്ദ്രീകൃതമായ പരമ്പരയുടെ വിശേഷങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നീനു പറഞ്ഞിരിക്കുകയാണ്.

  'സത്യ എന്ന പെണ്‍കുട്ടിയുടെ ടീം എന്നെ സമീപിച്ചപ്പോള്‍ തന്നെ ഞാന്‍ വളരെ ത്രില്ലിലായിരുന്നു. ഏറെ വ്യത്യസ്തമായ വേഷമായത് കൊണ്ട് ഒന്നും നോക്കാതെ ഓക്കേ പറഞ്ഞു. ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ചലഞ്ചസ് വേണ്ടേ? വളരെ ഫെമിനൈനായ ശരീര ഘടനയും മെന്റാലിറ്റിയും ആണ് എനിക്ക്. അതുകൊണ്ട് തന്നെ ആ കഥാപാത്രത്തിലേക്ക് മാറുക എന്നതായിരുന്നു ആദ്യത്തെ കടമ്പ. ഞാന്‍ നന്നായി ആള്‍ക്കാരെ ഒബ്സേര്‍വ് ചെയ്യാന്‍ തുടങ്ങി. എങ്ങനെ നടക്കുന്നു, അവരുടെ ചേഷ്ടകള്‍ എന്തൊക്കെ, ഓരോ സാഹചര്യത്തിലും എങ്ങനെ പ്രതികരിക്കുന്നു.

  പക്ഷെ, ഇവിടെ സത്യ ഒരു ആണല്ല, എന്നാല്‍ ഒരു ടിപ്പിക്കല്‍ പെണ്‍കുട്ടിയുമല്ല, ആ ഒരു ബാലന്‍സ് കണ്ടുപിടിക്കുക എന്നതായിരുന്നു ചാലഞ്ച്. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ നീനു ഒരു അപകടത്തില്‍ പെട്ടിരുന്നു. ഷൂട്ടിനിടെ ഒരു കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുന്ന ഷോട്ടില്‍ സ്ലിപ് ആയി വീഴുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. ദൈവം അനുഗ്രഹിച്ചു, അന്ന് അത്ര വേദന ഉണ്ടായിരുന്നില്ല. വീണ ഉടന്‍ തന്നെ എല്ലാരും ചേര്‍ന്ന് എന്നെ ആശുപത്രിയില്‍ എത്തിച്ചു. ഒരു മൂന്നു മണിക്കൂറിനുള്ളില്‍ തന്നെ ഞങ്ങള്‍ ഷൂട്ടിംഗ് പുനരാരംഭിച്ചു.

  പക്ഷെ അന്നത്തെ വീഴ്ചയുടെ വേദന ഒരു 3 മാസത്തോളം ഉണ്ടായിരുന്നു. സീരിയലിന് വേണ്ടി ബൈക്ക് ഓടിക്കുവാനും പഠിച്ചു. അതും അത്ര എളുപ്പമായിരുന്നില്ല, ബൈക്കില്‍ നിന്നും രണ്ടു തവണ വീണു. ആദ്യം പ്രൊമോ ഷൂട്ടിനിടെയായിരുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ ഒരു ബൈക്ക് ഓടിക്കുന്നത്. അപ്പോള്‍, ബ്രേക്ക് ചെയ്തു വണ്ടി നിര്‍ത്തിയപ്പോള്‍ ബാലന്‍സ് പോയി ഞാനും ബൈക്കും താഴെ. അന്നും ഭാഗ്യത്തിന് എനിക്കൊന്നും പറ്റിയില്ല, ബൈക്കിനു ചെറിയ പോറലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ അടുത്ത ആക്സിഡന്റ് ഞാന്‍ കുറച്ചു പേടിച്ചു.

  സീരിയലിലെ എന്റെ സഹോദരി ആര്‍ദ്രയെ ഇരുത്തി കൊണ്ട് മെറ്റല്‍ പാകിയ റോഡിലൂടെ ഓടിക്കാനായിരുന്നു സീന്‍. അന്നത്തെ വീഴ്ചയില്‍ രണ്ടു പേര്‍ക്കും മുറിവുകള്‍ ഉണ്ടായിരുന്നു. സത്യയുടെ ഹെയര്‍ സ്‌റ്റൈല്‍ ആണ് കഥാപാത്രത്തിന്റെ മറ്റൊരു പ്രത്യേകത. നീളന്‍ മുടി പിന്നികെട്ടി, സ്ലൈഡുകള്‍ വെച്ച് അഡ്ജസ്റ്റ് ചെയ്തു. അതിന്റെ മുകളില്‍ വിഗ് വെച്ചാണ് അഭിനയിക്കുന്നത്. കുറഞ്ഞത് ഒരു 30 ഹെയര്‍ പിന്നെങ്കിലും എന്റെ തലയില്‍ ഉണ്ടാകും.

  എനിക്ക് കൂടുതലും ഔട്ട്‌ഡോര്‍ ഷൂട്ടുകളാണ്. പുറത്തെ പൊടിയും ചൂടും ഒക്കെ കൊണ്ട് തലയൊക്കെ പുകഞ്ഞിരിക്കും. പാക്ക്അപ്പ് പറഞ്ഞ ഉടന്‍ വിഗ് ഒക്കെ വലിച്ചൂരുമ്പോഴാണ് ഒരു സമാധാനം. പക്ഷെ, എന്തൊക്കെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു എങ്കിലും ഇനിയും കഥാപാത്രത്തിന് വേണ്ടി എന്തും സഹിക്കാന്‍ തയാറാണെന്നാണ് നീനു പറയുന്നത്,'സന്തോഷത്തോടെ ഞാന്‍ ഈ ചലഞ്ചുകള്‍ ഒക്കെ സ്വീകരിക്കും. ഇത്രയും വ്യത്യസ്തമായ ഒരു കറക്റ്റര്‍ കിട്ടിയത് തന്നെ ഭാഗ്യം. അതുകൊണ്ട് അത് ബെസ്‌ററ് ആക്കാന്‍ ഞാന്‍ ഇനിയും കഷ്ടപ്പെടാന്‍ തയാറാണ്,' നീനു പറയുന്നു.

  English summary
  Satya Enna Penkutty Serial Fame Mersheena Neenu About Struggles Of The Role
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X