For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അ‍ഞ്ജുവിനോട് സത്യം വെളിപ്പെടുത്തി സാവിത്രി, തമ്പിയ്ക്ക് നേരെ ശിവൻ ,സാന്ത്വനം വീട്ടിൽ പ്രശ്നങ്ങൾ

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. 2020 സെപ്റ്റംബർ 21 ന് ഏഷ്യനെറ്റിൽ ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. റേറ്റിംങ്ങിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ സീരിയൽ. നേരിയ വ്യത്യാസത്തിലാണ് കുടുംബവിളക്ക് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണ് സാന്ത്വനം. എല്ലാ വിഭാഗത്തിലുമുള്ള പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്.

  ദീപികയെ വഞ്ചിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് രൺബീർ, ഇത്രയ്ക്ക് പാവമോ,വെളിപ്പെടുത്തലുമായി നടൻ

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സാന്ത്വനത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എല്ലാ താരങ്ങൾക്കും തുല്യ പ്രധാന്യം നൽകി കൊണ്ടാണ് സീരിയൽ മുന്നേട്ട് പോവുന്നത്. ചിപ്പി, രാജീവ് പരമേശ്വരൻ, ഗീരീഷ് നമ്പ്യാർ, രക്ഷ രാജ്, സജിൻ ടിപി, ഗോപിക അനിൽ, അച്ചു സുഗന്ധ്, ഗിരിജ പ്രേമൻ, ദിവ്യ ബിനു, യതികുമാർ, അപ്സര, ബിജേഷ് ആവനൂർ എന്നിവരാണ് സാന്ത്വനത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടി ചിപ്പി തന്നെയാണ് ഈ സീരിയൽ നിർമ്മിക്കുന്നത്. തമിഴ് പരമ്പര പാണ്ഡ്യാസ്റ്റോഴ്സിന്റെ മലയാള പതിപ്പാണ് സാന്ത്വനം. തെലുങ്ക്, ബംഗാളി, കന്നഡ, മറാത്തി തുടങ്ങിയ ഭാഷകളിലും സീരിയ റീമേക്ക് ചെയ്യുന്നുണ്ട്.

  സാമന്ത ആ വലിയ അവസരം നഷ്ടപ്പെടുത്തിയത് നാഗചൈതന്യയ്ക്ക് വേണ്ടിയോ, പിന്നാലെ വിവാഹമോചനം

  ചിപ്പിയുടേയും രാജവിന്റേയും കഥപാത്രങ്ങളായ ബാലനേയും ദേവിയേയും ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. ഇവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. അവിഹിതമോ അമ്മായിയമ്മ പോരോ ഈ സീരിയലിൽ ഇല്ല. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന കഥയാണിത്.

  സഹോദരന്മാർക്ക് വേണ്ടിയാണ് ദേവിയും ബാലനും ജീവിക്കുന്നത്. സ്വന്തം മക്കളെ പോലെയാണ് ഏട്ടനും ഏട്ടത്തിയും ഇവരെ കാണുന്നത്. സഹോദരന്മാരെ നല്ല രീതിയിൽ വളർത്താൻ വേണ്ടി കുഞ്ഞുങ്ങൾ പോലും വേണ്ടയെന്ന് വയ്ക്കുകയായിരുന്നു ഇവർ. സഹോദരന്മാരും അച്ഛന്റേയും അമ്മയുടേയും സ്ഥാനത്താണ് ഇവരെ കാണുന്നത്. ഗീരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ് എന്നിവരാണ് ബാലന്റേയും ദേവിയുടേയും സഹോദരന്മാരായി എത്തുന്നത്. ഹരി, ശിവൻ, കണ്ണൻ എന്നീ കഥാപത്രങ്ങളെയാണ് ഇവർ സീരിയലിൽ അവതരിപ്പിക്കുന്നത്.

  സാന്ത്വനം കുടുംബത്തിലേയ്ക്ക് മരുമക്കളായി അഞ്ജലി, അപർണ്ണയും എത്തുന്നതോടെയാണ് കഥ മാറുന്നത്. രക്ഷ രാജും ഗോപിക അനിലുമാണ് ഈ കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാലന്റെ അമ്മാവന്റെ മകളാണ് അഞ്ജലി. ആ നാട്ടിലെ മുതലാളിയായ തമ്പിയുടെ മകളാണ് അപർണ്ണ. ഹരി അപർണ്ണയെ വിവാഹം കഴിക്കുന്നതോടെ തമ്പിയ്ക്ക് ബാലനോടും കുടുംബത്തിനോടു ശത്രുത വർധിക്കുകയായിരുന്നു. സാന്ത്വനം കുടുംബത്തെ തകർക്കാൻ അവസരം നോക്കി നടക്കുകയാണ് തമ്പി. കിട്ടുന്ന അവസരങ്ങളെല്ലാം ഇയാൾ പ്രയോജനപ്പെടുത്തുന്നമുണ്ട് . ഇപ്പോഴിത സാന്ത്വനം കുടുംബത്തിനോടുള്ള ദേഷ്യത്തെ തുടർന്ന് അഞ്ജലിയുടെ അച്ഛനേയും അമ്മയേയും വീട്ടിൽ നിന്ന് ഇറക്കി വിട്ടിരിക്കുകയാണ്. അഞ്ജലിയുടെ വിവാഹത്തിനായ വീടും സ്ഥലവും പണയപ്പെടുത്തി തമ്പിയുടെ കയ്യിൽ നിന്ന് ശങ്കരൻ പണം കടം വാങ്ങിയിരുന്നു. അഞ്ജലിയ്ക്കും അപർണ്ണയ്ക്കും പണി കൊടുക്കാനായി ജയന്തി തമ്പിയെ വിളിച്ച് എരി കയറ്റി കൊടുക്കുകയായിരുന്നു. കലി കയറിയ തമ്പി ഇവരെ വീട്ടിൽ നിന്ന് ഇറക്കി വിടുകയാണ്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  വിവരങ്ങൾ അറിഞ്ഞ ശിവൻ അമ്മാവനെ സഹായിക്കാനായി അഞ്ജലിയുടെ സ്വർണ്ണം നൽകുകയാണ്. സാന്ത്വനത്തിലെ മറ്റ് ആരും അറിയാതെയായിരുന്നു ശിവൻ അമ്മാവനെ സഹിയിച്ചത്. എന്നാൽ ഇത് ഇപ്പോൾ എല്ലാവരും അറിയുകയാണ്. ജയന്തിയും സാവിത്രിയും സാന്ത്വനത്തിൽ എത്തിയ അഞ്ജുവിനോടും മറ്റുള്ളവരോടും കാര്യം പറയുകയാണ്. കൂടാതെ സ്വർണ്ണം വിറ്റ് പണവുമായി വന്ന ശങ്കരനെ തമ്പി വീട്ടിൽ നിന്ന് തല്ലി പുറത്താക്കുകയാണ്. ഇത് അറിയുന്ന ശിവൻ തമ്പിക്ക് നേരെ ചെല്ലുകയാണ്. വീണ്ടും സാന്ത്വനത്തിൽ പുതിയ പ്രശ്നങ്ങൾ ആരംഭിക്കുകയാണ്.

  Read more about: serial
  English summary
  Savithri And Jayanthi Comes In Santhwanam And Tell Truth, Santhwanam Monday Episode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X