സാന്ത്വനം; ശിവനോട് മനസ് തുറന്ന് സാവിത്രി, അമ്മായിയും മരുമകനും ഒന്നായി, ജയന്തിയ്ക്ക് മുന്നറിയിപ്പ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. 2020 സെപ്റ്റംബറിൽ ആരംഭിച്ച സീരിയൽ സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. തമിഴ് സൂപ്പർ ഹിറ്റ് പരമ്പരയായ പാണ്ഡ്യാസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളം കൂടാതെ തെലുങ്ക്,കന്നഡ, മറാത്തി, ബംഗാളി, ഹിന്ദി തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മലയാളത്തെ പോലെ തന്നെ മറ്റ് ഭാഷകളിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ് സാന്ത്വനം.
കുടംബ പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സാന്ത്വനത്തിന് ആരാധകരുണ്ട്. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന കഥയാണിത് കൂടാതെ സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലാണ് കഥ പറയുന്നത്. ഒരു കുടുംബത്തിൽ നടക്കുന്ന സന്തോഷങ്ങളും പ്രശ്നങ്ങളുമാണ് സാന്ത്വനത്തിലും കാണിക്കുന്നത്. ഇത് തന്നെയാണ് എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരും സീരിയലിനെ പ്രേക്ഷകർ നെഞ്ചിലേറ്റാനുള്ള കാരണം.

ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം.രാജീവ് പരമേശ്വറും ചിപ്പി രഞ്ജിത്തുമാണ് ബലനും ദേവിയുമായി എത്തുന്നത്. ഗിരീഷ് നമ്പ്യാർ, അച്ചു സുഗന്ധ്, സജിൻ എന്നവരാണ് ഇവരുടെ സഹോദരന്മാരായി എത്തുന്നത്. ഗോപിക അനിലും രക്ഷരാജുമാണ് സഹോദരന്മാരുടെ ഭാര്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്വന്തം പേരിനെക്കാളും സീരിയലിന്റെ കഥാപാത്രങ്ങളുടെ പേരിലാണ് ഇവരെ അറിയപ്പെടുന്നത്.
ഇവരുടെ കുടുംബത്തിലുണ്ടാവുന്ന സന്തോഷങ്ങളിലൂടേയും പ്രതിസന്ധികളിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്. എല്ലാവർക്കും തുല്യപ്രാധാന്യം നൽകി കൊണ്ടാണ് സീരിയൽ മുന്നോട്ട് പോവുന്നത്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സാന്ത്വനത്തിന്റെ പുതിയ പ്രെമോയാണ്. പണയത്തിലായിരുന്ന വീട് തമ്പിയുടെ കയ്യിൽ നിന്ന് തിരികെ വാങ്ങി കൊടുത്തതോടെ അഞ്ജലിയുടെ അമ്മയ്ക്ക് ശിവനോടുളള ദേഷ്യവും ശത്രുതയുമൊക്കെ മാറിയിട്ടുണ്ട്. അമ്മയെ കാണാൻ എത്തിയ അഞ്ജവിനും ശിവനും മുന്നിൽ സാവിത്രി തലചുറ്റി വീഴുകയായിരുന്നു. ഉടന് തന്നെ ശിവന് സാവിത്രിയെ ആശുപത്രിയിൽ കൊണ്ട് പോവുകയായിരുന്നു.

ആശുപത്രിയിൽ വെച്ച് ശിവനോട് മനസ് തുറന്ന് സംസാരിക്കുകയാണ് സാവിത്രി. തന്റെ മകൾ പാവം ആണെന്നും അവളെ സങ്കടപ്പെടുത്തരുതെന്നുമായിരുന്നു പറഞ്ഞത്. തങ്ങൾക്ക് അവൾ മാത്രമേയുള്ളൂ. നിങ്ങൾ രണ്ടു പേരും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കണമെന്നുള്ള പ്രാർത്ഥന മാത്രമേ ഞങ്ങൾക്കുളളൂവെന്നും സാവിത്രി ശിവനോട് പറയുന്നു. ഡോക്ടറെ കണ്ടതിന് ശേഷം സ്നേഹത്തോടെ അമ്മായിയെ തിരികെ വീട്ടിലേയ്ക്ക് കൊണ്ടു പോകുന്ന ശിവനെയാണ് പ്രെമോ വീഡിയോയുടെ അവസാനം കാണിക്കുന്നത്.
Recommended Video

ശിവനും സാവിത്രി അമ്മായിയും കൂടുതൽ അടുക്കുമ്പോൾ ശിവനെ കുറിച്ചുള്ള കുറ്റം പറയുകയാണ് ജയന്തി. ശങ്കരൻ മാമയോടാണ് ശിവനെ കുറിച്ചുള്ള കുറ്റങ്ങൾ നിരത്തുന്നത്. സാവിത്രി അമ്മായിയെ ആശുപത്രിയിൽ കൊണ്ടു പോകാൻ നേരം ശങ്കരൻമാമ അവിടെ ഇല്ലായിരുന്നു. തിരികെ എത്തുമ്പോഴാണ് ആശുപത്രിയിൽ പോയ വിവരം അറിയുന്നത്. വീട്ടിലെത്തിയ ശങ്കരനോട് അകത്തേയ്ക്ക് പേണ്ടെന്നും അപ്പച്ചി അവിടെ ഇല്ലെന്നും ജയന്തു പറയുന്നു. കാര്യ തിരിക്കുമ്പോഴാണ് ഹോസ്പിറ്റലിൽ കൊണ്ട് പോയ വിവരം അറിയുന്നത്. എന്നാൽ ഏത് ആശുപത്രിയിലാണെന്ന് തനിക്ക് അറിയില്ലെന്നും ജയന്തി പറയുന്നുണ്ട്. ശിവനെ പുച്ഛിക്കാൻ വേണ്ടി വായിൽ വരുന്നത് വിളിച്ച് പറയരുതെന്നും അത് അണ്ണാക്ക് തൊടാതെ വിഴുങ്ങേണ്ടി വരുമെന്നും ജയന്തിയ്ക്ക് ശങ്കരൻ മാമ മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്, ഇന്നത്തെ എപ്പിസോഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ


Click it and Unblock the Notifications