ഭാവനയുമായി 15 വര്‍ഷത്തെ സൗഹൃദമെന്ന് സയനോര! എല്ലാം പങ്കുവെക്കാവുന്ന സുഹൃത്തില്ലെന്ന് റിമി ടോമി!

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് റിമി ടോമി. മീശമാധവനെന്ന ചിത്രത്തിലൂടെയായിരുന്നു റിമി പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ചത്. ടെലിവിഷന്‍ ചാനലുകളില്‍ അവതാരകയായും റിമി എത്തിയിരുന്നു. വ്യത്യസ്തമായ ആലാപന ശൈലിയുമായാണ് റിമി എത്തിയത്. ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുമായും റിമി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നുണ്ട്. സിനിമ സീരിയല്‍ മേഖലയിലെ പ്രമുഖരാണ് ഈ പരിപാടിയില്‍ പങ്കെടുക്കാനായി എത്താറുള്ളത്. ഗായികയും അവതാരകയായും മാത്രമല്ല ഇടയ്ക്ക് അഭിനേത്രിയായും റിമി ടോമി എത്തിയിരുന്നു.

സയനോരയും നീരജ് മാധവുമടക്കമുള്ള സംഘമായിരുന്നു കഴിഞ്ഞ വാരം ഒന്നും ഒന്നും മൂന്നിലേക്ക് എത്തിയത്. പുതിയ സിനിമയായ ഗൗതമന്റെ രഥത്തെക്കുറിച്ച് വാചാലനാവുകയായിരുന്നു നീരജ് മാധവ്. ഇവര്‍ക്കായി രസകരമായ ടാസ്‌ക്കും നല്‍കിയിരുന്നു റിമി. സയനോരയുടെ ബേംങ്കി ബൂംബൂം പാട്ടിനെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചുമൊക്കെ റിമി ചോദിച്ചിരുന്നു. സുഹൃത്തുക്കളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു തന്റെ ഗ്യാങ്ങിനെക്കുറിച്ച് സയനോര വ്യക്തമാക്കിയത്. ഭാവന, ഷഫ്‌ന, ശില്‍പബാല, മൃദുല തുടങ്ങിയവരെല്ലാം അടങ്ങിയ ഫ്രണ്ട്ഷിപ്പ് ഗ്യാങ്ങിനെക്കുറിച്ച് പറയാതിരിക്കാന്‍ ആവില്ലെന്ന് പറഞ്ഞായിരുന്നു റിമി സയനോരയോട് സൗഹൃദത്തെക്കുറിച്ച് ചോദിച്ചത്.

rimi tomy

ഭാവനയുമായി 15 വര്‍ഷത്തിലധികമായി ബന്ധമുണ്ടെന്നും ഒരു ട്രിപ്പിന് പോയപ്പോള്‍ മുതല്‍ തുടങ്ങിയ സൗഹൃദമാണ് അതെന്നുമായിരുന്നു സയനോര പറഞ്ഞത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും തങ്ങള്‍ വിളിച്ച് സംസാരിക്കാറുണ്ട്. ഇല്ലെങ്കില്‍ പ്രശ്‌നമുണ്ടാക്കാറുണ്ട്. നിങ്ങളുടെ സൗഹൃദം ഇങ്ങനെ മുന്നോട്ച് പോവുന്നതില്‍ തനിക്ക് അത്ഭുതമാണ് തോന്നുന്നതെന്നുമായിരുന്നു റിമി ടോമി പറഞ്ഞത്. അങ്ങനൊരു സുഹൃത്ബന്ധം തനിക്കില്ലെന്ന് റിമി പറഞ്ഞപ്പോള്‍ ഞാന്‍ നിന്റെ ആരാണെന്നായിരുന്നു സയനോരയുടെ ചോദ്യം. എല്ലാം പങ്കുവെക്കാനുള്ള സുഹൃത്തുക്കളെ കിട്ടുകയെന്നത് വലിയ ഭാഗ്യമാണെന്നായിരുന്നു റിമിയുടെ കമന്റ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X