ബിഗ് ബോസ് 3യില്‍ ബോബി ചെമ്മണ്ണൂര്‍ വരണം, അദ്ദേഹം നല്ലൊരു മല്‍സരാര്‍ത്ഥിയാണെന്ന് സുജോ മാത്യൂ

By Midhun Raj

ബിഗ് ബോസ് മലയാളം മൂന്നാം സീസണിനായി ആകാക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ദ ഷോ മസ്റ്റ് ഗോ ഓണ്‍ എന്ന ടാഗ് ലൈനിലാണ് ബിഗ് ബോസിന്റെ പുതിയ പതിപ്പ് എത്തുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ബിഗ് ബോസ് ഷോയുടെ ആദ്യ പ്രൊമോ വീഡിയോ പുറത്തുവന്നത്. മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുന്ന പരിപാടിയിലെ മല്‍സരാര്‍ത്ഥികളെ അറിയാനുളള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. കൂടാതെ ബിഗ് ബോസിലെ അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ക്കായും എല്ലാവരും ഉറ്റുനോക്കുന്നു.

സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

ബിഗ് ബോസ് 3 മല്‍സരാര്‍ത്ഥികളായി വിവിധ മേഖലകളില്‍ നിന്നുളള നിരവധി സെലിബ്രിറ്റികളുടെ പേരുകളാണ് പറഞ്ഞുകേട്ടത്. പ്രേക്ഷകരുടെ പ്രിയങ്കരരായ താരങ്ങളുടെ പേരുകള്‍ ബിഗ് ബോസ് സാധ്യത ലിസ്റ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍ സീസണ്‍ 3യിലെ മല്‍സരാര്‍ത്ഥികള്‍ ആരൊക്കെയാവും എന്നത് ബിഗ് ബോസ് തുടങ്ങുന്ന സമയത്ത് മാത്രമാണ് അറിയാന്‍ കഴിയുക.

ഫെബ്രുവരി 14മുതലാണ്

ഫെബ്രുവരി 14മുതലാണ് ബിഗ് ബോസ് മൂന്നാം സീസണ്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്. അതേസമയം പ്രേക്ഷകര്‍ക്കൊപ്പം തന്നെ ബിഗ് ബോസ് താരങ്ങളും വലിയ ആകാംക്ഷകളോടെയാണ് ഷോയുടെ പുതിയ പതിപ്പിനായി കാത്തിരിക്കുന്നത്. സീസണ്‍ 3യില്‍ കാണാന്‍ ആഗ്രഹിക്കുന്നവരെയെല്ലാം മുന്‍പ് ബിഗ് താരങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. കൂട്ടത്തില്‍ എറ്റവുമൊടുവിലായി ബിഗ് ബോസ് 2 താരം സുജോ മാത്യൂവും താന്‍ കാണാന്‍ ആഗ്രഹിക്കുന്ന സെലിബ്രിറ്റിയുടെ പേര് പറഞ്ഞ് എത്തിയിരുന്നു.

ബിഗ് ബോസ് 3യില്‍

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സുജോ മാത്യൂ സംസാരിച്ചത്. അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ ബോബി ചെമ്മണ്ണൂര്‍ ബിഗ് ബോസ് 3യില്‍ നല്ലൊരു മല്‍സരാര്‍ത്ഥിയാകുമെന്ന് സുജോ പറയുന്നു. അദ്ദേഹം തീര്‍ച്ചയായും ടീമിനായി ധാരാളം ഉള്ളടക്കം നല്‍കും, കൂടാതെ അദ്ദേഹം ഒരു സമ്പൂര്‍ണ്ണ എന്റര്‍ടെയ്നര്‍ ആയിരിക്കും.

കൂടാതെ, അദ്ദേഹത്തിന്റെ യഥാര്‍ത്ഥ വ്യക്തിത്വം

കൂടാതെ, അദ്ദേഹത്തിന്റെ യഥാര്‍ത്ഥ വ്യക്തിത്വം അറിയുന്നതിനായി ആകാംക്ഷയുണ്ട്, എന്നും സുജോ പറഞ്ഞു. സുജോയ്‌ക്കൊപ്പം പ്രേക്ഷകരും ആകാംക്ഷകളോടെയാണ് ബോബി ചെമ്മണ്ണൂര്‍ ബിഗ് ബോസ് മല്‍സരാര്‍ത്ഥിയായി വരുമോ എന്ന് ഉറ്റുനോക്കുന്നത്. അതേസമയം സീസണ്‍ 3 മല്‍സരാര്‍ത്ഥികള്‍ക്ക് ഒരു ഉപദേശവും സുജോ മാത്യൂ നല്‍കുന്നു. ഇത് ഒരു കളിയാണെന്നുളള ബോധ്യത്തോട് കൂടി പോവുക.

Recommended Video

ബിഗ്‌ബോസിലേക്ക് ഉണ്ടോ ? ബോബി ചെമ്മണ്ണൂർ പറയുന്നു
നിങ്ങള്‍ക്ക് അവിടെ നല്ല ബന്ധങ്ങള്‍

നിങ്ങള്‍ക്ക് അവിടെ നല്ല ബന്ധങ്ങള്‍ നേടാന്‍ കഴിയുമെന്ന് കരുതരുത്. എല്ലാവരും കളിക്കാനും വിജയിക്കാനും വീട്ടില്‍ പ്രവേശിക്കുന്നു. നിങ്ങള്‍ നിങ്ങള്‍ തന്നെ ആയിരിക്കുക. നിങ്ങളെ പ്രകോപിപ്പിക്കുന്ന നിരവധി സാഹചര്യങ്ങളുണ്ടാകും. അതിന് തയ്യാറായി ഇരിക്കുക. അഭിമുഖത്തില്‍ സുജോ മാത്യൂ പറഞ്ഞു. ബിഗ് ബോസ് അനുഭവവും അഭിമുഖത്തില്‍ സുജോ പറഞ്ഞു. ഞങ്ങളുടെ ബിഗ് ബോസ് അനുഭവും അപൂര്‍ണമാണ്. ഫൈനലിന്‌റെ ടെന്‍ഷനും വൈബും ഞങ്ങള്‍ക്ക് നഷ്ടമായി. വിജയികളായി വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന്റെ സന്തോഷം ഞങ്ങള്‍ക്ക് നഷ്ടമായി. ഇത് നിരാശാജനകമായിരുന്നു. സുജോ പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X