'കല്യാണമാണോ നിക്കാഹാണോയെന്ന് അറിയില്ല, ലക്ഷങ്ങളോ കോടികളോ ആഗ്രഹമില്ല, ബഹറൈനിൽ തുണച്ചത് ബിഗ് ബോസ്'
ബിഗ് ബോസിനുശേഷമാണ് ദുബായ്, ബഹറൈൻ, യുകെ എന്നിവിടങ്ങളിൽ നിന്ന് രേണു സുധിക്ക് പ്രമോഷനുള്ള അവസരങ്ങൾ ലഭിച്ച് തുടങ്ങിയത്. ബിഗ് ബോസ് മൂലം ബഹറൈൻ എയർപോട്ട് എമിഗ്രേഷനിൽ നിന്നും താൻ എങ്ങനെയാണ് പ്രശ്നങ്ങളിൽ പെടാതെ രക്ഷപ്പെട്ടതെന്ന് പറയുകയാണിപ്പോൾ മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ രേണു സുധി. ഞാൻ ഇന്ന് ഇങ്ങനൊരു നിലയിൽ എത്താൻ കാരണം സുധി ചേട്ടനാണ്. അദ്ദേഹത്തിന്റെ അനുഗ്രഹമാണ്.
ബിഗ് ബോസിൽ പോയപ്പോൾ ഏറ്റവും കുറവ് പെയ്മെന്റ് എനിക്കായിരുന്നു എന്നാണ് തോന്നുന്നത്. പതിനായിരം ആയിരുന്നില്ല. അതിലും കുറവായിരുന്നു. ബിഗ് ബോസിൽ നിന്നും വിളിച്ച് പെയ്മെന്റിന്റെ കാര്യം പറയുമ്പോൾ പോലും എത്ര രൂപ വിലപേശണം എന്നൊന്നും അറിയില്ലായിരുന്നു. ഒരു പ്രോഗ്രാമിന് എത്ര രൂപയാണ് പ്രതിഫലം എന്നത് പോലും ചോദിച്ച് വാങ്ങാൻ എനിക്ക് അറിയില്ലായിരുന്നു.

മാനേജറും ഉണ്ടായിരുന്നില്ല. ഞാൻ സ്വന്തമായി തുക നിശ്ചയിച്ച് പറയുകയായിരുന്നു ചെയ്തത്. ലക്ഷങ്ങളോ കോടികളോ ഉണ്ടാക്കണമെന്ന് ഇല്ലായിരുന്നു. എന്റെ മക്കൾക്കും വീട്ടുകാർക്കും അന്ന് അന്ന് കഴിയാനുള്ള ആഹാരത്തിനുള്ള വക കിട്ടണമെന്ന് മാത്രമെ ഞാൻ ചിന്തിച്ചിരുന്നുള്ളു. ഇപ്പോഴും അങ്ങനെയാണ്. പിന്നെ മാനേജർ വന്നശേഷം അവൾ എനിക്ക് അർഹതപ്പെട്ട പെയ്മെന്റ് വാങ്ങി തരുന്നുണ്ട്. മുമ്പ് പറയാൻ അറിവില്ലായിരുന്നു.
ഞാൻ കണ്ട് പഠിച്ചത് സുധി ചേട്ടനെയാണ്. പെയ്മെന്റ് കൃത്യമായി വാങ്ങാത്തയാളാണ് സുധി ചേട്ടൻ. പിന്നെ തരാമെന്നാണ് മറുപടി എങ്കിൽ മിണ്ടാതെ സുധി ചേട്ടൻ വരും. അതുകൊണ്ട് ബിഗ് ബോസിലും പെയ്മെന്റ് ചോദിച്ച് വാങ്ങാൻ എനിക്ക് അറിയില്ലായിരുന്നു. ബിഗ് ബോസ് വലിയൊരു പ്ലാറ്റ്ഫോമല്ലേ. അതിന്റെ പടിപോലും കാണുമെന്ന് കരുതിയതല്ല.
കഴിഞ്ഞ പ്രാവശ്യം ഞാൻ ബഹറൈനിൽ പോയപ്പോൾ ഒരു സംഭവം നടന്നു. നെടുമ്പാശ്ശേരി എയർപോട്ടിലെ എമിഗ്രേഷനിലെ ഉദ്യോഗസ്ഥരുമായി ഞാൻ നല്ല കൂട്ടാണ്. എന്നെ അവർക്ക് അറിയാം. ദുബായിലേക്ക് വിട്ടത് ഞങ്ങളാണ് എന്നൊക്കെ പറയും. ബഹറൈനിൽ ചെല്ലുമ്പോൾ എമിഗ്രേഷനിൽ അറിബികളാണ്. അവരോട് എന്ത് പറയുമെന്ന് അറിയില്ല.
കാരണം നമ്മുടേത് ആർട്ടിസ്റ്റ് വിസ കൂടിയല്ലേ. നിരവധി ചോദ്യങ്ങളുണ്ടാകും. വിച്ച് സെലിബ്രിറ്റി എന്നൊക്കെ അവർ ചോദിച്ചപ്പോൾ ഞാൻ ആകെ ഭ ഭ ഭയായി. അവസാനം ബിഗ് ബോസ് കണ്ടസ്റ്റന്റ് എന്ന് പറഞ്ഞു. അപ്പോൾ അവർ ഓക്കെ പറഞ്ഞ് വിട്ടു. എല്ലാവർക്കും അറിയാം ബിഗ് ബോസ്. ഇന്റർനാഷണൽ ഷോയാണ് ബിഗ് ബോസ് രേണു പറഞ്ഞു. രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പുകൾക്കുള്ള മറുപടിയും താരം നൽകി.

കല്യാണം ആയോയെന്ന് ചോദിച്ചാൽ... കല്യാണമാണോ നിക്കാഹാണോ മിന്നുകെട്ടാണോ എന്നൊന്നും അറിയില്ല. പക്ഷെ കല്യാണം ആയിട്ടില്ല. ഞാൻ ഏതോ ഒരാളുമായി റിലേഷനിലാണെന്നത് ആളുകൾ പറയുന്നതല്ലേ...? ഞാൻ പറഞ്ഞിട്ടില്ലല്ലോ. എനിക്ക് അങ്ങനൊരു അദൃശ്യ കാമുകനുണ്ടെങ്കിൽ അയാൾ അദൃശ്യനായി ഇരിക്കട്ടെ. റിവീൽ ചെയ്യണമെങ്കിൽ രണ്ട് വർഷം സമയം വേണം.
ഉണ്ടെങ്കിൽ ഉണ്ട് ഇല്ലെങ്കിൽ ഇല്ലെന്ന രീതിക്കാണ് ഇരിക്കുന്നത്. മഴ പെയ്യാനും പെയ്യാതിരിക്കാനും ചാൻസുണ്ടെന്നതുപോലെ. എനിക്ക് അധികം സുഹൃത്തുക്കളൊന്നുമില്ല. എന്റെ ചേച്ചിക്കും മാനേജർ കരിഷ്മയ്ക്കുമാണ് ഞാനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാവുന്നത്. മതിലിന്റെ പുറത്തിരിക്കുന്ന തേങ്ങപോലെയാണ് ജീവിതം. എപ്പോൾ വേണമെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ മാറാം.
എല്ലാം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും രേണു പറഞ്ഞു. കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചശേഷമാണ് കുടുംബം പുലർത്താനായി അഭിനയത്തിലേക്ക് രേണു എത്തിയത്. ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ പങ്കെടുത്ത രേണു ഒരു മാസത്തോളം ഹൗസിൽ ചിലവഴിച്ചു.


Click it and Unblock the Notifications











