'ഗതികെട്ട ആത്മാവാണ് സുധിയുടേതെന്ന് തോന്നിയേക്കും, മറ്റാരും ഇത്ര കുറ്റപ്പെടുത്തലും പഴിചാരലും കേട്ട് കാണില്ല'
ഒരിടവേളയ്ക്കുശേഷം കൊല്ലം സുധി-രേണു ദാമ്പത്യ ജീവിതം വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. നടന്റെ രണ്ടാം ഭാര്യയെന്ന് അവകാശപ്പെട്ട് പുതിയൊരു സ്ത്രീ രംഗത്ത് എത്തിയതോടെയാണ് പുതിയ ചർച്ചകളുടെ തുടക്കം. ആദ്യ വിവാഹം തകർന്നശേഷം തന്നെയാണ് സുധി വിവാഹം ചെയ്തതെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സ്ത്രീ പറഞ്ഞത്. സുധിയും ഞാനും വിവാഹമോചിതരായിട്ട് ഏഴ് വർഷത്തോളമായി.
അതിന് കാരണം രേണു തന്നെയാണ്. ഞാനും സുധിയും ലിവിങ് ടുഗെതറായിരുന്നു. സുധി എന്നെ കൊണ്ടുനടക്കുകയായിരുന്നു എന്നൊക്കെയുള്ള തരത്തിൽ വളരെ മോശമായാണ് എന്നെ കുറിച്ച് രേണു ഇപ്പോൾ പറഞ്ഞ് നടക്കുന്നത്. അതുകൊണ്ടാണ് താനിപ്പോൾ പ്രതികരിക്കാൻ തീരുമാനിച്ചതെന്നാണ് സ്ത്രീയുടെ വെളിപ്പെടുത്തൽ. വിഷയത്തിൽ ഇതുവരേയും രേണു പ്രതികരിച്ചിട്ടില്ല.

അതേസമയം ഇപ്പോഴിതാ കൊല്ലം സുധിയുടെ വ്യക്തി ജീവിതത്തെ കുറിച്ച് മുൻ ബിഗ് ബോസ് താരവും യുട്യൂബറുമായ സീക്രട്ട് ഏജന്റെന്ന സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഏറ്റവും ഗതികെട്ട ആത്മാവാണ് കൊല്ലം സുധിയുടേതെന്ന് തോന്നിപ്പോകുന്നുവെന്നാണ് സായ് പറഞ്ഞത്. രേണു സുധിയുമായി ബന്ധപ്പെട്ടുള്ള നിരവധി കണ്ടന്റുകൾ ചെയ്തിട്ടുള്ളതുകൊണ്ട് തന്നെ അവരുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുമ്പോൾ ആളുകൾ എനിക്ക് അയച്ച് തരാറുണ്ട്.
അത്തരത്തിൽ എനിക്ക് കിട്ടിയതാണ് കൊല്ലം സുധിയുടെ രണ്ടാം ഭാര്യ എന്ന് അവകാശപ്പെടുന്ന സ്ത്രീ നടത്തിയ തുറന്ന് പറച്ചിലിന്റെ വീഡിയോ. രേണു സുധിക്ക് മുമ്പ് കൊല്ലം സുധി തന്നെയാണ് വിവാഹം കഴിച്ചതെന്നും രേണു തന്നെ കുറിച്ച് മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നുമെല്ലാം ആ സ്ത്രീ വൈറൽ വീഡിയോയിൽ പറയുന്നുണ്ട്.
പേര് അവർ വെളിപ്പെടുത്തിയിട്ടില്ല. എന്റെ അറിവിൽ കൊല്ലം സുധിയുടെ രണ്ടാം വിവാഹത്തെ കുറിച്ച് രേണു പബ്ലിക്കിൽ എവിടേയും പറഞ്ഞിട്ടില്ല. ഇപ്പോൾ ഈ സ്ത്രീയുടെ തുറന്ന് പറച്ചിലിലൂടെ ചീത്ത പേര് ലഭിക്കാൻ പോകുന്നത് സുധിക്കാണ്. പരിചയത്തിലുള്ള ആരോടോ ആണ് രേണു സുധിയുടെ മുമ്പുള്ള റിലേഷൻഷിപ്പിനെ കുറിച്ച് പറഞ്ഞത്. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത്... കൊല്ലം സുധിയെന്ന കലാകാരൻ മരണശേഷവും... ആത്മാവിൽ വിശ്വസിക്കുന്നവർക്ക് ഇങ്ങനെ വിചാരിക്കാം... ഗതികെട്ട ആത്മാവാണ് കൊല്ലം സുധിയുടേത് എന്ന് തോന്നിയിട്ടുണ്ടെന്ന്.
മരണശേഷം സുധിയെപ്പോലെ മറ്റാരും കുറ്റപ്പെടുത്തലും പഴിചാരലും കേട്ട് കാണില്ല. സുധി ജീവിച്ചിരുന്നപ്പോൾ കിട്ടാത്ത ബഹുമാനവും വിസിബിലിറ്റിയും മരണശേഷം സുധിക്ക് കിട്ടിയിരുന്നു. ജീവിച്ചിരുന്ന സമയത്ത് അയാൾക്ക് മര്യാദയ്ക്ക് ഒരു സിനിമ പോലും കിട്ടിയിട്ടില്ല. റിയാലിറ്റിഷോയും കോമഡിഷോയുമായിട്ടാണ് മുന്നോട്ട് പോയിരുന്നത്.

മാത്രമല്ല ചളിയൻ എന്നൊക്കെയുള്ള കളിയാക്കലും അയാൾ നിരവധി കേട്ടിട്ടുണ്ട്. കട്ടപ്പനയിലെ റിത്വിക്ക് റോഷനിലെ കഥാപാത്രമാണ് കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടത്. മരണശേഷം സെന്റിമെൻസ് വേവിലാണ് സുധിയുടെ പേര് പൊങ്ങി വന്നത്. കൂടെ രേണുവിനേയും ആളുകൾ പൊക്കി കൊണ്ട് വന്നു. പിന്നീട് തുടരെ തുടരെ അഭിമുഖങ്ങളായിരുന്നു. അതിലേക്ക് ലക്ഷ്മി നക്ഷത്ര കൂടി വന്നതോടെ സ്നേഹം വെറുപ്പായി മാറി.
പിന്നീട് രേണു അഭിനയം കൂടി തുടങ്ങിയതോടെ ഹേറ്റ് കൂടി വന്നു. ഇപ്പോൾ കുറച്ച് കാലമായി വീണ്ടും രേണുവിൽ നിന്നും ഹേറ്റ് ഷിഫ്റ്റായി സുധിയിലേക്ക് വീണ്ടും വന്നു. മിമിക്രി കളിച്ച് നടന്നവനല്ലേ, വലിയ കലാകാരനാണെന്ന് ഇവൾ എന്തിനാണ് പറയുന്നത് എന്നൊക്കെയാണ് ഇപ്പോൾ വരുന്ന വിമർശനം. മാത്രമല്ല സുധിയുടെ പഴയ കാല ജീവിതവും സോഷ്യൽമീഡിയ ചർച്ച ചെയ്ത് തുടങ്ങി. സുധിയുടെ ആത്മാവാകും ഇപ്പോൾ ഏറ്റവും കൂടുതൽ ഗതികിട്ടാതെ അലഞ്ഞ് കൊണ്ടിരിക്കുന്നത്.
സുധി എല്ലായിടത്തും ആദ്യ ഭാര്യയെ കുറിച്ച് മാത്രമെ പറഞ്ഞിട്ടുള്ളു. രേണുവും അതേ കുറിച്ച് മാത്രമെ പറഞ്ഞിട്ടുള്ളു. രണ്ടാം ഭാര്യയെന്ന് അവകാശപ്പെടുന്ന സ്ത്രീ പറഞ്ഞ കാര്യങ്ങൾ ഇനി ചർച്ചയാകും സുധിയുടെ ഇമേജും നശിക്കും എന്നും സായ് കൃഷ്ണ പറയുന്നു.


Click it and Unblock the Notifications