ഒരുപാട് മരുന്നുകളും മൂഡ് സ്വിങ്സും, അന്ന് മാപ്പ് പറഞ്ഞു, ദിയ തെറ്റ് ചെയ്താൽ സമ്മതിക്കുന്ന വ്യക്തി; സായ് കൃഷ്ണ

ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയത്തിലൂടെ കടന്നുപോവുകയാണ് ദിയ കൃഷ്ണ. അടുത്തിടെയാണ് താരപുത്രി സ്വന്തം സ്ഥാപനത്തിലെ ജീവനക്കാർ മൂലം വലിയെരു സാമ്പത്തിക തട്ടിപ്പിന് ഇരയായത്. ഇമിറ്റേഷൻസ് ആഭരണങ്ങൾ വിൽക്കുന്ന ഓ ബൈ ഓസി എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ദിയ കൃഷ്ണ. അഞ്ച് വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ആദ്യമായാണ് ഇത്തരമൊരു സാമ്പത്തിക തിരുമറി നടക്കുന്നത്. അറുപത്തിയൊമ്പത് ലക്ഷത്തിൽ അധികം രൂപയും സ്റ്റോക്കുമാണ് ദിയയ്ക്ക് നഷ്ടപ്പെട്ടത്.

ക്യു ആർ കോഡ് അടക്കമുള്ളവയിലും ജീവനക്കാർ കൃത്രിമത്വം കാണിച്ചിരുന്നു. മൂന്ന് സ്ത്രീകളാണ് ദിയയുടെ സ്ഥാപനത്തിൽ ഇത്രയും വലിയ തട്ടിപ്പ് നടത്തി പണം തട്ടിയത്. തുടക്കത്തിൽ ചെറിയ സാമ്പത്തിക നഷ്ടം മാത്രമെ സംഭവിച്ചിട്ടുള്ളുവെന്നാണ് ദിയയും കുടുംബവും കരുതിയത്. പിന്നീട് കണക്കുകൾ പരിശോധിച്ചപ്പോഴും കസ്റ്റമേഴ്സിന്റെ പ്രതികരണം വന്നപ്പോഴുമാണ് എത്രത്തോളം തുക നഷ്ടപ്പെട്ടുവെന്നതിൽ വ്യക്തത വരുന്നത്.

Diya Krishna Sai Krishna
Photo Credit: Diya Krishna / instagram

വിഷയത്തിൽ പോലീസിൽ ദിയയും കുടുംബവും പരാതിപ്പെട്ടിരുന്നു. എന്നാൽ ആ പരാതി പരി​ഗണിക്കും മുമ്പ് കേസിൽ പ്രതികളെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീകളുടെ കൗണ്ടർ കേസാണ് പോലീസ് പരിശോധിച്ചത്. മാത്രമല്ല ദിയയ്ക്കും പിതാവും നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാറിന് എതിരെ പോലീസ് എഫ്ഐആർ ഇടുകയും ചെയ്തിരുന്നു. അതിൽ പ്രതിഷേധിച്ച് മുഖമന്ത്രി അടക്കമുള്ളവർക്കും ദിയയും കൃഷ്ണകുമാറും പരാതി നൽകിയിരുന്നു.

ശേഷമാണ് ദിയ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചത്. ദിയയുടെ പരാതിയിൽ പറയുന്ന സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണം വന്നതായി പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. എന്നാൽ മൊഴിയെടുക്കാൻ വിളിച്ചിട്ട് മൂന്നും പേരും ഹാ​ജരായിട്ടില്ല. ഒളിവിലാണെന്നാണ് വിവരം.

ഇപ്പോഴിതാ ദിയയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് ചർച്ചയാകുന്ന സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരിച്ച് ദിയ കൃഷ്ണയെ കുറിച്ച് യുട്യൂബറും മുൻ ബി​ഗ് ബോസ് താരവുമായ സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മുമ്പും ദിയയുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള വിവാദങ്ങളിൽ പ്രതികരിക്കുകയും തന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളയാളാണ് സായ് കൃഷ്ണ.

ദിയയുടെ ഭാ​ഗത്ത് നിന്ന് തെറ്റ് സംഭവിച്ചിരുന്നുവെങ്കിൽ പരസ്യമായി അവർ സമ്മതിച്ചേനെയെന്നും എന്നാൽ ദിയയുടെ ശരാരീരിക അവസ്ഥ മുതലെടുത്ത് ജീവനക്കാർ തട്ടിപ്പ് നടത്തിയതാണെന്നാണ് മനസിലാകുന്നതെന്നും സായ് കൃഷ്ണ പുതിയ വീഡിയോയിൽ പറഞ്ഞു. ദിയയെ വിമർശിച്ച് വന്ന നെ​ഗറ്റീവ് കമന്റുകളോട് പ്രതികരിക്കുകയായിരുന്നു സായ് കൃഷ്ണ. എന്റെ വീഡിയോയ്ക്ക് അടിയിലും ദിയയുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് അടിയിലും നിരവധി നെ​ഗറ്റീവ് കമന്റുകൾ കണ്ടു.

Diya Krishna
Photo Credit: Diya Krishna / instagram

​ഗർഭിണിയായ നിനക്ക് ബാക്കി എല്ലാത്തിനും സമയമുണ്ടായിരുന്നു. പക്ഷെ കട നോക്കാൻ സമയമുണ്ടായിരുന്നില്ലേ എന്ന തരത്തിലാണ് ഏറെയും കമന്റുകൾ. ഹെൽത്ത് കണ്ടീഷനെ അടക്കം കുറ്റപ്പെടുത്തി ദിയയെ സംശയിക്കുന്ന തരത്തിലായിരുന്നു കമന്റുകൾ. ഒരു വട്ടം എന്നെ ബോഡി ഷെയിം ചെയ്ത് ദിയ ഇട്ട കമന്റ് ഞാൻ ശ്രദ്ധിക്കുകയും അതുമായി ബന്ധപ്പെട്ട് വീഡിയോ ചെയ്യുകയും ചെയ്തിരുന്നു. ആ സമയത്ത് ദിയ എനിക്ക് ‌പേഴ്സണലി വന്ന് മെസേജ് അയച്ച് മാപ്പ് പറഞ്ഞിരുന്നു.

അവർ തെറ്റ് ചെയ്തുവെന്ന് തോന്നുന്ന സമയത്ത് അത് അം​ഗീകരിച്ച് മാപ്പ് പറയുന്ന വ്യക്തിയാണ് അവർ. അന്ന് അവർ എന്നോട് ഇത് പുറത്ത് പറയരുതെന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ പറയാതിരുന്നത്. പക്ഷെ ഇപ്പോൾ അത് പറയാൻ നല്ല സമയമാണെന്ന് എനിക്ക് തോന്നുന്നു. ഒരുപാട് മരുന്നുകൾ കഴിക്കുന്നുണ്ട്, ആശുപത്രിയിൽ അഡ്മിറ്റാണ്. ഞാനുമായുള്ള പ്രശ്നം നടക്കുന്ന സമയത്ത് അവർ ​ഗർഭിണിയാണെന്ന വിവരം പുറത്ത് പറഞ്ഞിരുന്നില്ല.

മാത്രമല്ല ഇത്തരത്തിൽ വിമർശിച്ചുള്ള വീഡിയോ കാണുമ്പോൾ പ്രശ്നമുണ്ടാക്കുന്നുണ്ട്. മരുന്നുകൾ കഴിക്കുന്നുണ്ട് എന്നൊക്കെ എന്നോട് പറഞ്ഞിരുന്നു. ഒപ്പം ചെയ്ത തെറ്റിന് മാപ്പും പറഞ്ഞിരുന്നു. ഗർഭിണിയായ ഒരാൾക്ക് എത്രത്തോളം മോശമായ ഫിസിക്കൽ, മെന്റൽ കണ്ടീഷൻ നേരിടേണ്ടി വരുമെന്ന് ജനം ഒന്ന് മനസിലാക്കണം എന്ന് പറയാൻ വേണ്ടിയാണ് ഞാൻ ഇതെല്ലാം ഇവിടെ പറഞ്ഞതെന്നും സായ് കൃഷ്ണ പറഞ്ഞു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X