രേണുവിന് കളിയറിയാം, സുധിയുടെ പേര് ബിസിനസ് പാർട്ടായി ഉപയോ​ഗിക്കുന്നു, സുധിയേയും കുറ്റം പറയുന്നു ; സായ് കൃഷ്ണ

കൊല്ലം സുധിയുടെ ഭാര്യ എന്ന പേരിലാണ് രേണുവിനെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്. നടന്റെ മരണത്തിന് മുമ്പ് സ്റ്റാർ മാജിക്ക് അടക്കമുള്ള ഷോകളിൽ രേണുവും മക്കളും സുധിക്കൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രേണുവുമായി സുധിയുടെ രണ്ടാം വിവാ​ഹമായിരുന്നു. നടന്റെ മരണശേഷം അതേ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് രേണു. റീൽസ്, നാടകം, മ്യൂസിക്ക് വീഡിയോ, ഷോർട്ട് ഫിലിമുകൾ എന്നിവയിലാണ് രേണു സജീവം. ഇടയ്ക്ക് ​ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലും ‌പ്രത്യക്ഷപ്പെടാറുണ്ട്.

അതിന് എതിരെ വലിയ രീതിയിലുള്ള വിമർശനവും രേണുവിന് സോഷ്യൽമീഡിയയിൽ നിന്നും ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഫെയിം സീക്രട്ട് ഏജന്റെന്ന സായ് കൃഷ്ണ രേണുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. അടുത്തിടെയായി നിലനിൽപ്പിന് വേണ്ടി രേണു സുധിയുടെ പേര് അമിതമായി ഉപയോ​ഗിക്കുന്നതായി തനിക്ക് തോന്നിയെന്ന് സായ് കൃഷ്ണ പറയുന്നു. ‍

Sai krishna  Renu Sudhi

കൊല്ലം സുധിയെന്ന പേരിനുള്ള ജെനുവിനിറ്റി നഷ്ടമായിയെന്നും ആ നടനെപോലും ആളുകൾ പരിഹസിക്കാനും കുറ്റപ്പെടുത്താനും തുടങ്ങിയെന്നും സായ് പറയുന്നു. രേണു സുധി അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള മാർ​ഗമായി എടുത്തിട്ടുള്ളത് സോഷ്യൽമീഡിയ, നാടകം, സിനിമ, സ്റ്റേജ് പ്രോ​ഗ്രാം തുടങ്ങിയവയാണ്.

അതുകൊണ്ട് തന്നെ അവർക്ക് ഷോ ഓഫ് ചെയ്തെ പറ്റു. സോഷ്യൽമീഡിയയിൽ എക്സിസ്റ്റൻസ് കിട്ടണമെങ്കിൽ അവർക്ക് പല ​ഗിമ്മിക്കുകളും കാണിക്കണം. അത് ക്രൗഡും വ്യൂവേഴ്സും അക്സപ്റ്റ് ചെയ്യണം. അതിന് സാധിക്കാതെ പോയാൽ ഇറിറ്റേറ്റഡായ ക്രൗഡ് കമന്റ് ബോക്സിൽ അവരുടെ അഭിപ്രായം രേഖപ്പെടുത്തും. അത് രേണുവും അക്സപ്റ്റ് ചെയ്യണം. പോസിറ്റീവോ നെ​​ഗറ്റീവോ ആയി വിസിബിലിറ്റി കൂടിയാലും ഇതെല്ലാം ഉണ്ടാകും. രേണുവിന് കളിയറിയാം.

അതുകൊണ്ട് തന്നെ കമന്റ് ബോക്സിനെ പ്രവോക്ക് ചെയ്താണ് രേണു മുന്നോട്ട് പോകുന്നത്. അവർ പറയുന്ന കാര്യങ്ങൾ കേട്ട് കൂടുതൽ ആളുകൾ കമന്റ് ചെയ്യുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അങ്ങനെ ചെയ്തിട്ടേ കാര്യമുള്ളുവെന്ന് രേണുവിന് അറിയാം. കാരണം റീൽ ലൈഫിൽ പോസിറ്റിവിറ്റിയെക്കാൾ കൂടുതൽ നിലനിൽക്കുക നെ​ഗറ്റിവിറ്റിയാണ്. അതുപോലെ റീൽ ലൈഫ് കപ്പിൾ കോമ്പോയാണ് ഇപ്പോൾ ദാസേട്ടൻ കോഴിക്കോടും രേണുവും.

കഴിഞ്ഞ ദിവസം രേണുവിനോട് രജിത്കുമാർ പറഞ്ഞത് എന്താണോ കമന്റ് ബോക്സിൽ ആളുകൾ പറയുന്നത് അത് തന്നെയാണ്. പക്ഷെ രേണു പ്രതികരിച്ചില്ല ചിരിച്ചുകൊണ്ട് കേട്ട് നിൽക്കുക മാത്രമാണ് ചെയ്തത്. കാരണം ഒരേ ഫീൽഡിൽ നിൽക്കുന്നവരാണ് ഇരുവരും. പക്ഷെ ഇതേ കാര്യം കമന്റ് ബോക്സിൽ‌ ആളുകൾ പറയുമ്പോൾ രേണു അവരോട് ദേഷ്യപ്പെടും. ആക്കിയും വെറുപ്പിച്ചും സംസാരിക്കും.

Sai krishna  Renu Sudhi

കളിയാക്കിയും രജിത് കുമാർ സംസാരിച്ചിരുന്നു. രേണു കൃത്യമായി എല്ലാം യൂസ് ചെയ്യുന്നുണ്ട്. മുമ്പ് രേണു സംസാരിക്കുമ്പോൾ‌ ബിസിനസ് പാർട്ട് ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പോൾ സുധിയുടെ പേര് ആവർത്തിച്ച് പറയുമ്പോൾ രേണുവിന്റെ എക്സിസ്റ്റൻസിന് വേണ്ടിയുള്ള ബിസിനസ് പാർ‌ട്ടുള്ളതായി തോന്നി. സുധിയുടെ പേര് രേണു ആവർത്തിക്കുമ്പോൾ ആർട്ടിസ്റ്റ് എന്ന രീതിയിൽ രേണുവിന്റെ ഐഡന്റിറ്റി ഇല്ലാതെയാകുന്നു.

രേണു സുധിയുടെ പേര് ആവർത്തിച്ച് തുടങ്ങിയതോടെ സുധിക്കും നെ​ഗറ്റീവ് വരാൻ തുടങ്ങിയെന്നത് കമന്റ് ബോക്സിൽ നിന്നും വ്യക്തമാണ്. മുമ്പ് ഇതൊന്നും ഉണ്ടായിരുന്നില്ല. ബിസിനസ് സാധനം എന്ന രീതിയിൽ സുധിയുടെ പേര് ഉപയോ​ഗിച്ച് തുടങ്ങിയതോടെയാണ് ഈ പ്രശ്നം. കൊല്ലം സുധി എന്ന പേരിനുള്ള ജെനുവിനിറ്റിയും ആളുകൾ‌ക്ക് തോന്നാതെയായി. മരിച്ചുപോയ ആ കലാകാരനെ വരെ ആളുകൾ മോശമായി പറഞ്ഞ് തുടങ്ങി. ആളുകൾക്ക് ജെനുവിനായവരെ കണ്ടാൽ മനസിലാകും.

അത് മനസിലാകാതിരിക്കാൻ മാത്രം മണ്ടന്മാരല്ല. രേണു പലപ്പോഴും ഓവർ ദി ടോപ്പ് പോകുന്നു. അതുകൊണ്ട് ആളുകൾ കുറ്റപ്പെടുത്തുന്നത് കേൾക്കാൻ തയ്യാറാകേണ്ടി വരും. പലപ്പോഴും കമന്റിലൂടെ പറയാനുള്ളത് രേണു തന്നെ ഇട്ട് കൊടുക്കുന്നുണ്ടെന്നും സായ് ക‍ൃഷ്ണ പറ‍ഞ്ഞു. ആർട്ടിസ്റ്റ് എന്ന രീതിയിൽ മുന്നോട്ട് പോകാനും സായ് കൃഷ്ണ രേണുവിനോട് ആവശ്യപ്പെട്ടു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X