അയാൾ ജീവനോടെയുണ്ടായിരുന്നുവെങ്കിൽ നിങ്ങൾ ആരും വേണ്ട ഞാൻ തീരാൻ പോവുകയാണെന്ന് സുധി പറഞ്ഞേനെ; സായ്
കഴിഞ്ഞ ദിവസമാണ് കൊല്ലം സുധിയുടെ രണ്ടാം ഭാര്യയെന്ന് അവകാശപ്പെട്ട് വീണ എസ് പിള്ള എന്ന സ്ത്രീ രംഗത്ത് എത്തിയത്. വീണയുടെ വരവോടെ സുധിയുടെ കഴിഞ്ഞകാലം വീണ്ടും പ്രേക്ഷകർക്കിടയിൽ ചർച്ചയായി. ഇപ്പോഴിതാ സുധി-രേണു-വീണ വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ബിഗ് ബോസ് ഫെയിമും യുട്യൂബറുമായ സായ് കൃഷ്ണ. മരിച്ചുപോയ വ്യക്തിയുടെ ഭൂതകാലം ജീവിച്ചിരിക്കുന്നവർ കാരണം വീണ്ടും ഓഡിറ്റ് ചെയ്യപ്പെടുന്നുവെന്നും അതിന് കാരണം മീഡിയയല്ല സുധിയുടെ ഇപ്പോഴത്തെ ഭാര്യയും മുൻ ഭാര്യയും തന്നെയാണെന്നും സായ് കൃഷ്ണ പറഞ്ഞു.
ഏറ്റവും ഗതികെട്ട ആത്മാവ് സുധിയുടേതാകുമെന്നും സായ് പുതിയ വീഡിയോയിൽ പറഞ്ഞു. സുധി മൂന്ന് പേരെ കല്യാണം കഴിച്ചിട്ടുണ്ടെന്നും രണ്ടാമത്തെ ബന്ധത്തിലെ സ്ത്രീയുടെ പേര് വീണ എന്നാണെന്നും ഒരു കമന്റ് ബോക്സിലൂടെയാണ് ഞാൻ അറിയുന്നത്.

അതിനുശേഷം വീണയുടെ വോയ്സ് ക്ലിപ്പുകൾ പുറത്ത് വന്നു. ഒപ്പം കഴിഞ്ഞ ദിവസം ഇന്റർവ്യൂകളും പുറത്ത് വന്നു. എന്തിനാണ് ഈ സ്ത്രീ ഇപ്പോൾ പബ്ലിക്കിലേക്ക് സുധിയുടെ വിഷയവുമായി വന്നതെന്ന് ഞാൻ ആദ്യം മുതൽ ചിന്തിക്കുന്നുണ്ടായിരുന്നു. വീണയും സുധിയും ലിവിങ് ടുഗെതറായിരുന്നുവെന്ന തരത്തിൽ രേണു സംസാരിച്ചുവെന്നും അത് വീണയെ വിഷമിപ്പിച്ചതുകൊണ്ടാണ് അവർ മറുപടിയുമായി രംഗത്ത് വന്നത്.
വീണയെ കുറിച്ച് ചോദിക്കുമ്പോൾ അങ്ങനൊരാളെ കുറിച്ച് അറിയില്ലെന്ന തരത്തിലാണ് രേണുവിന്റെ മറുപടി. ഈ സംഭവങ്ങളെല്ലാം കൊണ്ട് ചീത്തപ്പേര് വരുന്നത് കൊല്ലം സുധിക്കാണ്. മരിക്കുന്നത് വരെ നല്ലൊരു കലാകാരൻ, മരിച്ചശേഷം അതുല്യനായ കലാകാരൻ എന്ന സ്റ്റാർഡത്തിലേക്ക് പോയ ആളാണ് സുധി.
അതിനുശേഷം രേണുവിന്റെ പ്രവൃകത്തികൾ കാരണം സുധിയെ ആളുകൾ ചീത്ത പറഞ്ഞ് തുടങ്ങി. ഇപ്പോൾ സുധിയുടെ പാസ്റ്റ് കൂടി പുറത്ത് വരാൻ തുടങ്ങിയപ്പോൾ ഈ വിഴുപ്പെല്ലാം സുധിയുടെ തലയിലായി. മരിച്ചുപോയ വ്യക്തിയുടെ ഭൂതകാലം ജീവിച്ചിരിക്കുന്നവർ കാരണം ഓഡിറ്റ് ചെയ്യപ്പെടുന്നു. അതിന് കാരണം മീഡിയയല്ല സുധിയുടെ ഇപ്പോഴത്തെ ഭാര്യയും മുൻ ഭാര്യയും തന്നെയാണ്.
അതുപോലെ ബാക്കിയുള്ളവർ ഓരോന്ന് പറഞ്ഞതിന്റെ പേരിലാണ് താനും സുധിയും വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് വീണ പറഞ്ഞത് വിശ്വസിക്കാൻ സാധിക്കുന്ന കഥയല്ല. മാത്രമല്ല വീണ ആ സമയത്ത് മറ്റൊരാളുമായി പ്രണയത്തിലായിരുന്നുവെന്നും പറയുന്നുണ്ട്. രേണുവിന് വീണയെ അറിയാമെന്നതും വീഡിയോ കാണുമ്പോൾ വ്യക്തമാണ്. വീണയുടെ ഇന്റർവ്യു കാണുമ്പോൾ സുധിയുമായി അവരുടേത് ഡീപ്പ് റിലേഷനായിരുന്നു വ്യക്തമാണ്.

അവിടേക്കാണ് രേണുവിന്റെ എൻട്രി സംഭവിക്കുന്നത്. വീണയെ അറിയിക്കാതെ രേണുവിനെ സുധി കൊണ്ട് നടന്നുവെന്നും പറയുന്നുണ്ട്. വീണ വലിച്ച് കീറാൻ ഇട്ട് കൊടുക്കുന്നത് സുധിയുടെ സ്വകാര്യ ജീവിതമാണ്. ഇതിൽ പ്രതികരിക്കാൻ അയാളും ജീവനോടെയില്ല. ഉണ്ടായിരുന്നുവെങ്കിൽ നിങ്ങൾ ആരും വേണ്ട ഞാൻ തീരാൻ പോവുകയാണെന്ന് സുധി പറഞ്ഞേനെ.
മരിച്ചശേഷം സുധിക്കുണ്ടായിരുന്ന നല്ലൊരു ഫെയ്സ് പോയി കിട്ടി. സുധിക്കുള്ള അടിയാണ് വീണ കൊടുത്തുകൊണ്ടിരിക്കുന്നത്. വീണ പറയുന്നത് കേട്ടിട്ട് സുധിയാണ് വില്ലനെന്നാണ് എനിക്ക് തോന്നിയത്. കാരണം സ്റ്റാർ മാജിക്കിൽ വന്നപ്പോഴും രണ്ട് ഭാര്യമാരുടെ കാര്യമെ പറയുന്നുള്ളു. വീണയെ കുറിച്ച് പറയുന്നില്ല. അതുപോലെ അന്നായിരുന്നു വീണ ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് പുറത്ത് വരേണ്ടിയിരുന്നത്.
കാരണം സുധി തന്നെയാണ് രണ്ട് ഭാര്യമാരെ ഉള്ളുവെന്ന് പറഞ്ഞത്. രേണുവിന്റെ വാക്കുകളേക്കാൾ വീണയെ വേദനിപ്പിക്കേണ്ടത് സുധിയുടെ വാക്കുകൾ ആയിരുന്നില്ലേ?. അപ്പോൾ വീണ സുധി മരിക്കാൻ കാത്തിരിക്കുകയായിരുന്നോ?. ഫെയിമിനേക്കാൾ വീണയ്ക്ക് വിസിബിലിറ്റി ഇപ്പോൾ കിട്ടുന്നുണ്ട്. ഏറ്റവും ഗതികെട്ട ആത്മാവ് സുധിയുടേതാകുമെന്നും സായ് കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications