twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    5 മിനിറ്റിലാണ് അത് പിറന്നത്! മോഹന്‍ലാലിന്റെ സൂര്യ കിരീടത്തിന് പിന്നിലെ അധികമാരുമറിയാത്ത കഥ ഇങ്ങനെ!

    |

    മോഹന്‍ലാലിന്റ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് ദേവാസുരം. മംഗലശ്ശേരി നീലകണ്ഠനെന്ന കഥാപാത്രത്തെ ഇന്നും സിനിമാലോകം ഓര്‍ത്തിരിക്കുന്നുണ്ട്. രഞ്ജിത്ത്- ഐവി ശശി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിരുന്ന സിനിമയായിരുന്നു ഇത്. മോഹന്‍ലാലിന്റെയും രേവതിയുടെയും അഭിനയ ജീവിതത്തിലെ സുപ്രധാന കഥാപാത്രം കൂടിയായിരുന്നു ഈ സിനിമയിലേത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗിരീഷ് പുത്തഞ്ചേരി എംജി രാധാകൃഷ്ണന്‍ ടീമായിരുന്നു സംഗീതം കൈകാര്യം ചെയ്തത്. സിനിമയിലെ പാട്ടുകളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നുവെങ്കിലും സൂര്യകിരീടമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

    രാക്ഷസനിലെ സൈക്കോ കില്ലര്‍ ജീവിച്ചിരുന്നു! ക്രിസ്റ്റഫറെന്ന വില്ലനെക്കുറിച്ച് സംവിധായകന്‍!രാക്ഷസനിലെ സൈക്കോ കില്ലര്‍ ജീവിച്ചിരുന്നു! ക്രിസ്റ്റഫറെന്ന വില്ലനെക്കുറിച്ച് സംവിധായകന്‍!

    മോഹന്‍ലാല്‍, രേവതി, നെടുമുടി വേണു, ഇന്നസെന്റ്, നെപ്പോളിയന്‍, വികെ ശ്രീരാമന്‍, മണിയന്‍പിള്ള രാജു, അഗസ്റ്റിന്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. മുല്ലശ്ശേരി രാജഗോപാലെന്ന വ്യക്തിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കിയ സിനിമ കൂടിയായിരുന്നു ദേവാസുരം. ഐവി ശശിയുടെയും രഞ്ജിത്തിന്റെയും കരിയറിലെ എക്കാലത്തെയും മികച്ച സിനിമയായിരുന്നു ഇത്. ബോക്‌സോഫീസില്‍ 150 ദിനം പിന്നിട്ടിരുന്നു ഈ ചിത്രം. സൂര്യകിരീടം ഗാനം പിറന്ന നിമിഷത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് എംജി ശ്രീകുമാര്‍. ഫ്‌ളവേഴ്‌സ് ചാനലിന്റെ ടോപ് സിംഗറിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഐവി ശശിയുടെ ഭാര്യയും അഭിനേത്രിയുമായ സീമയായിരുന്നു അതിഥിയായെത്തിയത്.

    ചിത്രത്തിന് കടപ്പാട്: ഫ്‌ളവേഴ്‌സ് ചാനല്‍ ഫേസ്ബുക്ക് പേജ്

    ആ രൂപത്തില്‍ അവളെക്കണ്ടപ്പോള്‍ സഹിക്കാനായില്ല! മകളുടെ അസുഖത്തെക്കുറിച്ച് കസ്തൂരി പറഞ്ഞത്? കാണൂ!ആ രൂപത്തില്‍ അവളെക്കണ്ടപ്പോള്‍ സഹിക്കാനായില്ല! മകളുടെ അസുഖത്തെക്കുറിച്ച് കസ്തൂരി പറഞ്ഞത്? കാണൂ!

    എന്നും ഓര്‍ത്തിരിക്കുന്ന ഗാനം

    എന്നും ഓര്‍ത്തിരിക്കുന്ന ഗാനം

    മലയാളികളുടെ ഹൃദയത്തില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന ഗാനമാണഅ സൂര്യ കിരീടം. ഗിരീഷ് പുത്തഞ്ചേരിയേയും എംജി രാധാകൃഷ്ണനേയും ഓര്‍ക്കുമ്പോള്‍ ഈ ഗാനത്തെ വിസ്മരിക്കാനാവില്ല. വര്‍ഷങ്ങളിത്രയായിട്ടും ഇന്നും മലയാളികളുടെ ഹൃദയത്തിലുണ്ട് ഈ ഗാനം. മംഗലശ്ശേരി നീലകണ്ഠന്റെ അപ്രതീക്ഷിത വീഴ്ചയും അതിന് ശേഷമുള്ള സംഭവ വികാസങ്ങള്‍ക്കും ശേഷമാണ് ഈ ഗാനം. എം ജി ശ്രീകുമാറിന്റെ ശബ്ദവും മോഹന്‍ലാലിന്റെ ഭാവവും ചിത്രത്തിന് പകിട്ടേകിയെന്ന കാര്യത്തില്‍ സംശയമില്ല.

    ഗിരീഷ് പുത്തഞ്ചേരിയുടെ കരിയര്‍

    ഗിരീഷ് പുത്തഞ്ചേരിയുടെ കരിയര്‍

    ഈ സിനിമയ്ക്കിടയിലാണ് ഗിരിഷ് പുത്തഞ്ചേരിയെ ആദ്യമായി കണ്ടതെന്ന് എം ജി ശ്രീകുമാര്‍ പറയുന്നു. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ സൂപ്പര്‍ഹിറ്റ് കൂടിയായിരുന്നു ഇത്. മലയാളികള്‍ക്ക് ഒരുപാട് നല്ല ഗാനങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ഐവി ശശിയെന്നും അദ്ദേഹത്തിനുള്ള ട്രിബ്യൂട്ടായി താന്‍ ഈ ഗാനം ആലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    കുടുബത്തിലെല്ലാവരും

    കുടുബത്തിലെല്ലാവരും

    തന്റെ കുടുംബത്തിലെ എല്ലാവരും ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായിരുന്നു. ചേട്ടനും ചേച്ചിയുമൊക്കെയി സീമ ചേച്ചിയുടെ വീട്ടില്‍ പോയതും അവിടെ നിന്ന് നല്ല ഭക്ഷണം കഴിച്ച് കംപോസിങ്ങിന് പോവുക ഇതൊക്കെയായിരുന്നു അന്നത്തെ അനുഭവം. അന്ന് മേടയില്‍ വീടിന്റെ പൂമുഖത്ത് എല്ലാവരും ഒരുമിച്ചിരിക്കാറുണ്ട്. തൊഴാന്‍ വരുന്നവരൊക്കെ അമ്മയോട് കുശലം പറയാറുണ്ട്. അപ്പോഴാണ് ഗിരീഷ് പുത്തഞ്ചേരി ആദ്യമായി വീട്ടിലേക്കെത്തിയതെന്നും അദ്ദേഹം പറയുന്നു.

    വരിയെഴുതാന്‍ പറഞ്ഞു

    വരിയെഴുതാന്‍ പറഞ്ഞു

    സ്വയം പരിചയപ്പെടുത്തിയതിന് ശേഷമാണ് അദ്ദേഹം ഐവി ശശി പറഞ്ഞിട്ടാണ് വന്നതെന്ന് അറിയിച്ചത്. അങ്ങനെ ഞങ്ങളെല്ലാവരും കൂടി ഒരു ഹോട്ടലില്‍ പോയി. അവിടെ വെച്ചാണ് നീയങ്ങോട്ട് എഴുതെന്ന് അദ്ദേഹം പറഞ്ഞത്. ചേട്ടനൊന്ന് മൂളിത്താ. താനെഴുതാമെന്നായിരുന്നു ഗിരീഷ് പറഞ്ഞത്. ഒന്ന് മൂളിയതിന് ശേഷം ഇതൊക്കെ മതിയെന്നും അദ്ദേഹം പറഞ്ഞു. വിത്തിന്‍ സെക്കന്‍ഡ് സൂര്യകിരീടം പിറന്നു.

    5 മിനിറ്റില്‍ ഗാനം

    5 മിനിറ്റില്‍ ഗാനം

    കേവലം 5 മിനുറ്റ് കൊണ്ടാണ് ഈ ഗാനം അദ്ദേഹം എഴുതിയത്. അമ്മ സത്യം അന്ന് സംഭവിച്ചത് ഇതായിരുന്നുവെന്നും എംജി ശ്രീകുമാര്‍ പറയുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട അനുഭവമായിരുന്നു അതെന്നും ഇന്നും ഓര്‍ത്തിരിക്കുന്നതിനാലാണ് ഇവിടെ പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

    സീമയുടെ പ്രതികരണം

    സീമയുടെ പ്രതികരണം

    സൂര്യ കിരീടം വീണുടഞ്ഞുവെന്നായിരുന്നു സീമയുടെ പ്രതികരണം. അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്. ഈ അവസരത്തില്‍ താന്‍ അദ്ദേഹത്തെ ഓര്‍ക്കുന്നുവെന്നും എം ജി ശ്രീകുമാര്‍ പറയുമ്പോള്‍ സീമയും തന്റെ ഓര്‍മ്മ പങ്കുവെച്ചിരുന്നു. സിനിമയെക്കുറിച്ചും ഗാനങ്ങളെക്കുറിച്ചുമൊക്കെ അദ്ദേഹം തന്നോട് പറഞ്ഞിരുന്നുവെന്നും താനും ലൊക്കേഷനിലുണ്ടായിരുന്നുവെന്നും സീമ പറയുന്നു.

    English summary
    MG Sreekumar remebering about Devasuram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X