അച്ഛന് തുല്യമായിരുന്നു ചേട്ടൻ! വിയോഗം അറിഞ്ഞ് ബീനയും മനോജും വന്നു! സഞ്ചയനം വരെ കൂടെ നിന്നു: സീമ
ഫെബ്രുവരി 23 നായിരുന്നു സീമ ജി നായരുടെ ചേട്ടന്റെ വിയോഗം. അച്ഛന് തുല്യമായിരുന്നു എനിക്ക് ചേട്ടന്‍. എനിക്ക് ആറ് വയസുള്ളപ്പോഴാണ് എന്റെ ചേട്ടന്‍, എന്റെ ചേച്ചിയെ കല്യാണം കഴിക്കുന്നത്. ഒരു കാര്‍ഡിയാക് അറസ്റ്റിന്റെ രൂപത്തില്‍ ചേട്ടനെ ഈശ്വരന്‍ കൊണ്ടുപോയെന്നായിരുന്നു അന്ന് സീമ കുറിച്ചത്. അദ്ദേഹത്തിനൊപ്പമുള്ള ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു അവര്‍. മരണ വിവരം അറിഞ്ഞ് തന്നെ വിളിച്ചവരെയും, കാണാനെത്തിയവരെയും കുറിച്ച് പറഞ്ഞുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. അന്ന് മുതല്‍ ചടങ്ങുകള്‍ തീരുന്നത് വരെ ബീ ആന്റണിയും മനോജും കൂടെയുണ്ടായിരുന്നു എന്ന് അവര്‍ പറയുന്നു.
ചേട്ടന്റെ ചടങ്ങുകൾ ഇന്നലെയാണ് കഴിഞ്ഞത്. ഓരോ വിടവാങ്ങലും നികത്താൻ പറ്റാത്തതാണ്. മനസ്സിൽ ആഴത്തിൽ ഏൽക്കുന്ന മുറിവുകൾ ഉണങ്ങാൻ എത്രകാലം എടുക്കുമെന്ന് അറിയില്ല. നമ്മുടെ സന്തോഷത്തിൽ ഒരാൾ ചേർത്ത് പിടിക്കുമെന്നു പറയാറുണ്ടോ എന്നറിയില്ല. പക്ഷെ നമ്മുടെ ദുഃഖത്തിൽ ഒരാൾ ചേർത്ത് പിടിക്കുമ്പോൾ ഒരു പരിധിവരെ ആ സമയം കടന്നുപോകാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. 42 വർഷം ആയി ഈ രംഗത്ത് വന്നിട്ട്. നമ്മുടെ ദുഃഖത്തിൽ ആരൊക്കെ കൂടെയുണ്ടായിരുന്നുവെന്ന് മനസിലാക്കാൻ ഇത്രയും വർഷം വേണ്ടി വന്നു.

ചേട്ടന്റെ വിയോഗം അറിഞ്ഞു വിളിച്ചവർ വളരെ കുറച്ചുപേർ ചിപ്പി, വത്സല മേനോൻ, കിഷോർ സത്യ, തെസ്നിഖാൻ, നന്ദു, ജീജ സുരേന്ദ്രൻ, കൃഷ്ണ തുളസിഭായ്, ശോഭ പ്രിയ അങ്ങനെ കുറച്ചുപേർ. മെസേജ് അയച്ചവർ സന്തോഷ് കുറുപ്പ്, കാലടി ഓമന, പ്രേംജിത്, വളരെ കുറച്ചു പേർ (കലാരംഗത്തുള്ളവരുടെ കാര്യം മാത്രം ആണ് എഴുതുന്നത്).
ചില സത്യങ്ങളും യാഥാർഥ്യങ്ങളും അറിയുന്നത് വൈകിയാണെന്നു മാത്രം. പക്ഷെ ബീനയും മനോജും കൂടെത്തന്നെ ഉണ്ടായിരുന്നു സഞ്ചയന ചടങ്ങുവരെ. ഞാനും ബീനയും തമ്മിൽ കുറഞ്ഞത് 25 വർഷത്തെ പരിചയം ഉണ്ട്. അടുത്ത ഫ്രണ്ട് ആണോ എന്ന് ചോദിച്ചാൽ "അല്ല" എന്നും വിളിക്കുമോ സംസാരിക്കുമോ എന്ന് ചോദിച്ചാൽ "ഇല്ല" എന്നായിരിക്കും ഉത്തരം. പക്ഷെ പരസ്പര സ്നേഹവും ബഹുമാനവും ഉണ്ട്. ഇന്നുവരെ മുഖം കറുത്ത് ഒരു വാക്ക് പോലും അങ്ങോട്ടുമിങ്ങോട്ടും പറയേണ്ടിവന്നിട്ടില്ല. എന്നെ ചേർത്തു പിടിച്ചതിനു ബീനയോടും മനോജിനോടും നന്ദി എന്ന രണ്ടക്ഷരം എഴുതി തീർക്കുന്നില്ല, പറഞ്ഞും തീർക്കുന്നില്ല. എന്റെ മനസ്സിൽ ആ രണ്ടക്ഷരം അങ്ങനെ തന്നെ കിടക്കട്ടെ.
ഓരോരുത്തരുടെയും ദുഃഖങ്ങൾക്ക് സമാധാനം കൊടുക്കാൻ ഞാൻ ഓടിയ ഓട്ടത്തിന് കയ്യും കണക്കുമില്ല. ഇപ്പോളും ഓടുന്നു. അതെന്റെ കടമയായി കണക്കാക്കുന്നു. പക്ഷെ, ഈ രംഗത്ത് നിന്നല്ലാതെ ഒരുപാട് പേർ ചേർത്ത് പിടിച്ചു. നന്ദു മഹാദേവയുടെ അച്ഛനും അമ്മയുമടക്കം ഒരുപാട് പേർ. എല്ലാവരോടും സ്നേഹം മാത്രം എന്നുമായിരുന്നു സീമ കുറിച്ചത്. പോസ്്റ്റിനൊപ്പമായി പങ്കുവെച്ച ഫോട്ടോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ഈ ഫോട്ടോ എന്തിനാണ് വെച്ചതെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. ധൈര്യം കൈവിടാതെ മുന്നോട്ട് പോവുക. ഈ സമയവും കടന്നുപോവും. തുടങ്ങിയ കമന്റുകളായിരുന്നു പോസ്റ്റിന് താഴെ.


Click it and Unblock the Notifications
















