അമ്മയുടെ പേര് ഒരിക്കലും കളങ്കപ്പെടില്ല, മറ്റുള്ളവർ ചേർന്ന് കളങ്കപ്പെടുത്തിയാൽ എന്ത് ചെയ്യാൻ പറ്റും?; സീമ

മലയാളത്തിലെ താരസംഘടനയായ എഎംഎംഎയിൽ ഇപ്പോൾ നടക്കുന്ന പൊട്ടിത്തെറിയെ കുറിച്ചും വിവാദങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് സിനിമ-സീരിയൽ നടി സീമ ജി നായർ. അമ്മയുടെ പേര് ഒരിക്കലും കളങ്കപ്പെടില്ലെന്നും മറ്റുള്ളവർ ചേർന്ന് കളങ്കപ്പെടുത്തിയാൽ നമുക്ക് എന്ത് ചെയ്യാൻ പറ്റുമെന്നും അമ്മയുടെ നേതൃത്വത്തെ പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് സീമ ജി നായർ പറഞ്ഞു. അമ്മയുടെ നേതൃത്വത്തെ പറ്റി ഓൺലൈൻ മീഡിയ ചോദിച്ചപ്പോഴായിരുന്നു സീമയുടെ പ്രതികരണം.

അവന്‍ അമ്മയുടെ കൂടെ വളരും! റിതപ്പനെ കിച്ചുവിനൊപ്പം വിടാന്‍ പറഞ്ഞവരോട് പൊട്ടിത്തെറിച്ച് രേണു
അവന്‍ അമ്മയുടെ കൂടെ വളരും! റിതപ്പനെ കിച്ചുവിനൊപ്പം വിടാന്‍ പറഞ്ഞവരോട് പൊട്ടിത്തെറിച്ച് രേണു

അമ്മ അവിടെയുണ്ട് മോനെ... അമ്മ വിഷയത്തിൽ നോ കമന്റ്സ്. അമ്മയിലെ എന്ത് കാര്യവും അമ്മയിലെ ആൾക്കാരും അതിന്റെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവരും തീരുമാനിച്ചോളും. അവർ അഭിപ്രായം പറഞ്ഞോളും തീരുമാനിച്ചോളും. അതിൽ ഒരു രീതിയിലുള്ള അഭിപ്രായപ്രക‌ടനത്തിനും ഞാനില്ല.

Seema G Nair

പരസ്പരം ചളി വാരിയെറിയുന്ന രീതി എല്ലാവരുടെ ഇടയിലുമില്ലേ?. അമ്മയെ കുറിച്ച് ഞാൻ ഒന്നും പറയില്ല. അമ്മയുടെ നേതൃത്വം തീരുമാനിക്കട്ടെ. ഒരുപാട് തലമുതിർന്ന ആൾക്കാർ അവിടെയുണ്ട്. അവരെല്ലാവരും കൂടി തീരുമാനമെടുക്കട്ടെ. എന്റെ അഭിപ്രായം പറയേണ്ട സമയത്ത് പറയേണ്ട സ്ഥലത്ത് ‍ഞാൻ പറയാം. ജനറൽ ബോഡിയിലെങ്കിൽ ജനറൽ ബോഡിയിൽ. എനിക്ക് ഒരുപാട് പേരുടെ കാര്യങ്ങൾ ജീവിതത്തിൽ ചിന്തിക്കാനും സംസാരിക്കനും അവർക്ക് വേണ്ടി ചെയ്യാനുമുണ്ട്.

അതിന് ഇടയിൽ ഇങ്ങിനെയുള്ള കാര്യങ്ങളുടെ പിറകെ പോകാൻ പറ്റില്ലല്ലോ. അമ്മയിലെ നല്ലൊരു മെമ്പറാണ് ഞാൻ. ആ സംഘടനകൊണ്ട് ഒരുപാട് പേർക്ക് ഉപകാരമുണ്ട്. ഒരുപാട് പേർക്ക് മരുന്ന് കിട്ടുന്ന സംഘടനയാണ്. ഒരുപാട് പേർക്ക് കൈ നീട്ടം കിട്ടുന്ന സംഘടനയാണ്. അതിനെ ഒന്നും പറയാൻ ഞാൻ ആളല്ല.

ബോക്സ് ഓഫീസിൽ സൂര്യയുടെ 'കറുപ്പ്' കൊടുങ്കാറ്റ്; 160 കോടിയിലേക്ക് കുതിക്കുമ്പോൾ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്!
ബോക്സ് ഓഫീസിൽ സൂര്യയുടെ 'കറുപ്പ്' കൊടുങ്കാറ്റ്; 160 കോടിയിലേക്ക് കുതിക്കുമ്പോൾ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്!

എത്ര കുത്തി ചോദിച്ചാലും ഞാൻ ഒന്നും പറയില്ല. ഏത് കാര്യം ചെയ്താലാണ് ആളുകളുടെ ഇടയിൽ നെ​ഗറ്റീവ് വരാത്തത്. നമ്മൾ എത്ര നല്ലകാര്യം ചെയ്താലും അതിൽ നെ​ഗറ്റീവ് കണ്ടുപിടിക്കാൻ പത്ത് പേരുണ്ടാകും. അതുകൊണ്ട് അതിനെ കുറിച്ച് എനിക്ക് അഭിപ്രായമില്ല. ഒന്നും പറയാനില്ല. എല്ലാം അവിടുത്തെ തീരുമാനങ്ങളാണ്. ഒരു വിവാദത്തിനും ഞാനില്ല. എത്ര കുത്തി ചോദിച്ചാലും ഞാൻ പറയില്ല. എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്.

അത് മറ്റുള്ളവരുടെ കാര്യങ്ങളാണ് അമ്മയുടെ കാര്യമല്ല. അമ്മയുടെ പേരൊന്നും കളങ്കപ്പെട്ടിട്ടില്ല. ഈ ലോകത്ത് എന്തൊക്കെ പ്രശ്നങ്ങൾ നടക്കുന്നു. നിങ്ങൾ എന്തിനാണ് അമ്മയുടെ പിറകെ നടക്കുന്നത്?. അമ്മ ഒരുപാട് പേരുടെ ചോ​രയും നീരുമായ സംഘടനയാണ്. അമ്മയുടെ പേര് ഒരിക്കലും കളങ്കപ്പെടില്ല. അത് മറ്റുള്ളവർ ചേർന്ന് കളങ്കപ്പെടുത്തിയാൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും?.

Seema G Nair

ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യാൻ പറ്റുന്ന പറ്റുന്നതിന്റെ മാക്സിമം നന്നായി ഞാൻ ചെയ്യുന്നുണ്ട് എന്നാണ് സീമ ജി നായർ പറഞ്ഞത്. പുതിയ ഭരണസമിതി അധികാരത്തിൽ വന്നിട്ട് കുറച്ച് മാസങ്ങൾ മാത്രമെ ആയിട്ടുള്ളു. നടി അൻസിബ ഹസന്റെ രാജിയോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഫെബ്രുവരി 21ന് തന്നെ അൻസിബ രാജി സന്നദ്ധത അറിയിച്ചിരുന്നു.

സംഘടനയുടെ മീറ്റിങ്ങുകളിൽ കൃത്യമായി പങ്കെടുക്കാനോ സജീവമായി പ്രവർത്തിക്കാനോ സാധിക്കാത്ത സാഹചര്യത്തിൽ മെമ്പറായി തുടരുന്നത് ശരിയല്ലെന്ന നിലപാടിലാണ് അൻസിബ രാജിവെച്ചത് എന്നാണ് സംഘടനയിലെ മറ്റ് ഭാരവാ​ഹികൾ പറഞ്ഞത്. എന്നാൽ യഥാർത്ഥ കാരണം അത് അല്ലായിരുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

മുഖം കോടി! വായില്‍ പത! ബോധം പോയി! മരണം മുന്നില്‍ കണ്ട നിമിഷങ്ങളിലും ക്യാമറ! പൊന്നുവിന് വിമര്‍ശനം
മുഖം കോടി! വായില്‍ പത! ബോധം പോയി! മരണം മുന്നില്‍ കണ്ട നിമിഷങ്ങളിലും ക്യാമറ! പൊന്നുവിന് വിമര്‍ശനം

അമ്മ സംഘടനയിലെ തന്റെ രാജിക്ക് കാരണം ടിനി ടോമും സംഘടനയിലെ ചിലരുമാണെന്ന് അൻസിബ തന്നെ വെളിപ്പെടുത്തി. തനിക്ക് എല്ലാവരുമായി അവിഹിതമുണ്ടെന്ന് ടിനി പറഞ്ഞുപരത്തി എന്നും അൻസിബ പറഞ്ഞു. ലക്ഷ്മിപ്രിയയ്ക്ക് എതിരേയും നടി ചില തുറന്ന് പറച്ചിലുകൾ നടത്തിയിരുന്നു.

Read more about: seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X