twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്രോണിക് ബാച്ച്ലര്‍ സിനിമ നാല് കൊല്ലമാണ് ഇരുത്തിയത്, അന്ന് സിദ്ദിഖ് സാര്‍ പറഞ്ഞത്... സീമ പറയുന്നു

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സീമ ജി നായര്‍. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ താരം നാടകത്തിലൂടെയാണ് അഭിനനയ രംഗത്ത് എത്തുന്നത്. 17ാം വയസ്സിലായിരുന്നു നാടകത്തില്‍ എത്തിയത്. പിന്നീട് സീരിയലിലും അത് കഴിഞ്ഞ് സിനിമയിലും ചുവട് ഉറപ്പിക്കുകയായിരുന്നു. അഭിനേത്രി എന്നതില്‍ അപ്പുറമാണ് സീമ മലയാളി പ്രേക്ഷകര്‍ക്ക്. തന്നോട് സഹായം ചോദിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങായി എത്താറുണ്ട്.

    നടി ഫിലോമിനയുമായുള്ള ബന്ധം എങ്ങനെയാണ്; വിവാദങ്ങള്‍ക്ക് മറുപടിയുമായി ഡെയ്സിയുടെ മമ്മി...നടി ഫിലോമിനയുമായുള്ള ബന്ധം എങ്ങനെയാണ്; വിവാദങ്ങള്‍ക്ക് മറുപടിയുമായി ഡെയ്സിയുടെ മമ്മി...

    നാടകത്തില്‍ സജീവമായി നില്‍ക്കുമ്പോഴാണ് സീമ ചേറപ്പായി കഥകളിലൂടെ മിനിസ്‌ക്രീന്‍ എത്തുന്നത്. ഇതിന് ശേഷം മലയാള ടെലിവിഷനിലെ സ്ഥിരം മുഖമായി മാറുകയായിരുന്നു. സ്‌നേഹ സീമയായിരുന്നു നടിയുടെ കരിയറില്‍ വഴിത്തിരിവായത്. ഇന്നും സീമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം ഓടി എത്തുന്നത് സ്‌നേഹസീമ പരമ്പരയാണ്.

    ഡെയ്‌സി പറഞ്ഞത് നുണ; വീട്ടുകാരെ തെറി വിളിക്കുന്നതല്ല പുരോഗമനം, ബ്ലെസ്ലിയോട് പറഞ്ഞത് തെറ്റ്...ഡെയ്‌സി പറഞ്ഞത് നുണ; വീട്ടുകാരെ തെറി വിളിക്കുന്നതല്ല പുരോഗമനം, ബ്ലെസ്ലിയോട് പറഞ്ഞത് തെറ്റ്...

    സീമ ജി നായര്‍

    ഇപ്പോഴിത സിനിമയിലെ ആ ഇടവേളയെ കുറിച്ച് പറയുകയാണ് സീമ ജി നായര്‍. സീരിയല്‍ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ക്രോണിക് ബാച്ച്‌ലര്‍ സിനിമ നാല് കൊല്ലമാണ് തന്നെ ഇരുത്തിയത് എന്നാണ് സീമ പറയുന്നത്. സിനിമയെ സീരിയസ് കണ്ട് തുടങ്ങിയത് ക്രോണിക് ബാച്ച്‌ലര്‍ എന്ന ചിത്രത്തിലൂടെയാണെന്നും നടി ഈ അവസരത്തില്‍ പറഞ്ഞു. സിനിമയില്‍ നിന്ന് ഭിക്കുന്ന അവസരങ്ങളെ കുറിച്ച് പറയവെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

    ക്രോണിക് ബാച്ച്‌ലര്‍

    ''2003 ല്‍ പുറത്ത് ഇറങ്ങിയ ക്രോണിക് ബാച്ച്‌ലറിന് ശേഷം ഒരു നാല് വര്‍ഷം ബ്രേക്ക് വന്നു. ഈ സിനിമ ചെയ്യുന്ന സമയത്ത് സംവിധായകന്‍ സിദ്ദിഖ് സാര്‍ പറഞ്ഞു ഇനി തിരിഞ്ഞ് നോക്കേണ്ടി വരില്ലെന്ന്. പിന്നീട് നാല് വര്‍ഷം ഇരുന്ന് തന്നെ പോവുകായിരുന്നു'' സീമ തമാശരൂപേണ പറഞ്ഞു. ഇവിടെ നില്‍ക്കണമെങ്കില്‍ സിനിമയില്‍ ഗോഡ്ഫാദേഴ്‌സ് വേണം. നമ്മളെ തള്ളിവിടാനും പേര് പറയാനും ആളുകള്‍ വേണം. നമുക്ക് അങ്ങനെ ഒരാള്‍ ഉണ്ടായിട്ടില്ല. അതുകൊണ്ട്് തന്നൈ ആ ഭാഗവും കിട്ടിയിട്ടില്ലെന്ന് സീമ പറയുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമകള്‍ വരുന്നുണ്ട്. കുറച്ച് സിനിമകള്‍ അടിപ്പിച്ച് വരുന്നുണ്ട്.

    സിനിമ നഷ്ടപ്പെട്ടത്

    സിനിമ കയ്യില്‍ നിന്ന് പോയതിനെ കുറിച്ചും സീമ പറയുന്നുണ്ട്. സാധാരണ അഭിനയിച്ചതിന് ശേഷം മാത്രമേ സിനിമയുടെ പേര് പറയുള്ളൂ. കാരണം അങ്ങനെ അവസാന നിമിഷം കയ്യില്‍ നിന്ന് പോയ പ്രൊജക്ടുകളുണ്ട്. അഭിമുഖങ്ങളില്‍ പുതിയ സിനിമകളെ കുറിച്ച് പറയുകയും എന്നാല്‍ സിനിമ വരുന്ന സമയത്ത് തലപോലും കാണില്ല. അത് ഒഴിവാക്കാന്‍ വേണ്ടിയാണ് അഭിനയിച്ച് കഴിഞ്ഞ് സിനിമകള്‍ മാത്രം പറയുന്നത്.

    സിനിമ സീരിയസ് ആയത്

    2003 ല്‍ പുറത്ത് വന്ന ക്രോണിക് ബാച്ച്‌ലറിന് മുന്‍പ് സിനിമകള്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമയില്‍ ശരിക്കും ഉറപ്പിച്ചത് ക്രോണിക് ബാച്ച്‌ലര്‍ ആണെന്ന് സീമ മുന്‍പ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ''സിനിമയില്‍ തന്നെ ശരിക്കും ഉറപ്പിച്ചത് ക്രോണിക് ബാച്ചിലര്‍ ആണ്. ക്രോണിക് ബാച്ചിലറിന് മുമ്പ് സിദ്ദിഖ് സാര്‍ സംവിധാനം ചെയ്ത കാബൂളിവാലയില്‍ ഒരു വേഷം ചെയ്യാന്‍വേണ്ടി വിളിച്ചിരുന്നു. സിദ്ദിഖ് സാര്‍ അല്ല വേറെ ആരോ ആണ് വിളിച്ചത്. എന്നെ കളിപ്പിക്കാന്‍ വേണ്ടി ആരോ വിളിക്കുകയാണെന്ന് കരുതി ഞാന്‍ അത് കാര്യമാക്കിയില്ല. അങ്ങനെ ആ വേഷം പോയി. ക്രോണിക് ബാച്ചിലര്‍ ചെയ്യുന്ന സമയത്ത് അതിന്റെ മ്യൂസിക് ഡയറക്ടര്‍ ദീപക് ദേവ് ആണ്. എന്റെ ചേച്ചി ആ സിനിമയില്‍ പാടിയിട്ടുണ്ട്. അങ്ങനെയൊരു ബന്ധം വന്നപ്പോള്‍ സിദ്ദിഖ് സാര്‍ പറഞ്ഞു ഇതില്‍ കുഞ്ഞിലക്ഷ്മി എന്ന ഒരു കഥാപാത്രം ഉണ്ട്. അത് സീമ ചെയ്യട്ടെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാബുഷാഹിര്‍ ചേട്ടന്‍ വിളിച്ചു. ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചു. കുഞ്ഞിലക്ഷ്മി നല്ല ക്യാരക്ടര്‍ ആയിരുന്നു. ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു'' സീമ പറഞ്ഞു.

    Recommended Video

    അതുകണ്ട് എങ്ങനെയാണ് ഒരമ്മയുടെ സമനില തെറ്റാതിരിക്കുന്നതെന്ന് സീമ ജി നായർ | Oneindia Malayalam
    അവസരം ലഭിക്കാത്തത്

    ഇതേ അഭിമുഖത്തില്‍ തന്നെ സിനിമയില്‍ അധികം അവസരങ്ങള്‍ കിട്ടാത്തതിനെ കുറിച്ചും നടി പറഞ്ഞിരുന്നു. ''ഞാന്‍ ഒരിടത്തും ഇടിച്ചു കയറാന്‍ പോയിട്ടില്ല. ഒരു കോമ്പറ്റീഷന്റെ ഭാഗവും ആയിട്ടില്ല. അത്തരം വേദികളില്‍ നിന്ന് ഒഴിഞ്ഞു മാറി പോകുന്ന ശീലം പണ്ടേ ഉള്ളതാണ്. അതുകൊണ്ടായിരിക്കാം മുന്‍നിരയിലൊന്നും എന്നെ കാണാത്തത്. ഇടിച്ചു കയറേണ്ടിടത്ത് ഇടിച്ചു തന്നെ കയറണം അല്ലെങ്കില്‍ പിന്തള്ളപ്പെട്ടു പോകും. അത് ഏതു മേഖലയിലും സംഭവിക്കാവുന്ന കാര്യമാണ്. ഒഴിഞ്ഞു മാറിയാലും ഒതുങ്ങി നിന്നാലും ചവിട്ടി താഴ്ത്തും എന്നാണ് പറയാറ്. കുറെയൊക്കെ ഞാനും അത് അനുഭവിച്ചിട്ടുണ്ടെന്നും സീമ അന്നും പറഞ്ഞിരുന്നു. നിലവില്‍ സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന സുന്ദരി എന്ന പരമ്പരയിലാണ് നടി അഭിനയിക്കുന്നത്. ഈ അടുത്തിടെ അഭിനയിച്ച വാനമ്പാടിയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

    English summary
    Seema G. Nair Opens Up Why She Took A Break Afterafter Mammootty movie Chronic Bachelor,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X